'പഴയ ഹാങ്‌സങ് അല്ല, ഇത് ഫോള്‍ഡങ്'; സാംസങിന്റെ പുതിയ മോഡലുകള്‍ എത്തുന്നു | Samsung Galaxy Z Fold 6, Galaxy Z Flip 6 unpacked event date, announced price details watch 7 and ring will also launch Malayalam news - Malayalam Tv9

Samsung Galaxy Z fold: ‘പഴയ ഹാങ്‌സങ് അല്ല, ഇത് ഫോള്‍ഡങ്’; സാംസങിന്റെ പുതിയ മോഡലുകള്‍ എത്തുന്നു

Published: 

26 Jun 2024 12:46 PM

Samsung Galaxy Fold Launch Date: ഫോള്‍ഡബിള്‍ ഫോണുകള്‍ ഇറക്കുന്നതിലേക്ക് ഭൂരിഭാഗം കമ്പനികളും എത്തിയിട്ടില്ല എന്നതാണ് സത്യം. ഫോള്‍ഡബിള്‍ ഫോണുകള്‍ ഇറക്കന്ന കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നത് സാംസങ് തന്നെയാണ്. അതുകൊണ്ട് തന്നെ സാംസങ് ഫോള്‍ഡബിള്‍ ഫോണുകളുടെ കാര്യത്തില്‍ ഒരു പുലിയാണ്.

Samsung Galaxy Z fold: പഴയ ഹാങ്‌സങ് അല്ല, ഇത് ഫോള്‍ഡങ്; സാംസങിന്റെ പുതിയ മോഡലുകള്‍ എത്തുന്നു

Samsung Galaxy Z Fold 6 Social Media Image

Follow Us On

ഓരോ ദിവസവും എത്രയെത്ര സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയിലെത്തുന്നത്. ഓരോ സമയത്തും ഓരോ മാറ്റങ്ങളുമായാണ് എല്ലാ കമ്പനികളും ഫോണ്‍ ഇറക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് രൂപത്തിലും ഭാവത്തിലുമെല്ലാം സ്മാര്‍ട്ട്‌ഫോണിലും മാറ്റം വേണം. ഇന്ന് നമ്മുടെ കയ്യിലിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളെല്ലാം എന്തെല്ലാം പരീക്ഷണങ്ങളിലൂടെ കടന്നുപോയവയാണ്. ഫോണുകളില്‍ ഏറ്റവും അപ്‌ഡേറ്റഡ് ആയവ ഉപയോഗിക്കണമെന്ന് ചിന്തിക്കുന്നവരുമാണ് ഇന്നത്തെ തലമുറ. അതുകൊണ്ട് തന്നെ ഒരു ഫോണ്‍ ചുരുങ്ങിയത് ഒരു വര്‍ഷം ഉപയോഗിച്ച് കഴിയുമ്പോള്‍ തന്നെ അവര്‍ മറ്റൊരു ഫോണിന് പിന്നാലെ പോകും. വിപണിയില്‍ ഇന്ന് ഏറ്റവും ഡിമാന്റുള്ളത് ഫോള്‍ഡബിള്‍ ഫോണുകള്‍ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ ഇറക്കുന്നതിലേക്ക് ഭൂരിഭാഗം കമ്പനികളും എത്തിയിട്ടില്ല എന്നതാണ് സത്യം. ഫോള്‍ഡബിള്‍ ഫോണുകള്‍ ഇറക്കന്ന കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നത് സാംസങ് തന്നെയാണ്. അതുകൊണ്ട് തന്നെ സാംസങ് ഫോള്‍ഡബിള്‍ ഫോണുകളുടെ കാര്യത്തില്‍ ഒരു പുലിയാണ്. ആ പുലി ഒരു വാര്‍ത്തയുമാായിട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അവരുടെ ഫോള്‍ഡബിള്‍ ഫോണുകളുടെ വമ്പന്‍ ലോഞ്ചാണ് വരാന്‍ പോകുന്നത്.

Also Read: Asteroid Impact: 2038 ഓടെ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചേക്കാം; വിവരം പുറത്തുവിട്ട് നാസ

സാംസങിന്റെ അണ്‍പാക്ക്ഡ് ലോഞ്ച് ഇവന്റ് ജൂലൈ 10ന് ഫ്രാന്‍സിലെ പാരീസില്‍ വെച്ചാണ് നടക്കാന്‍ പോകുന്നത്. ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 6, ഗ്യാലക്‌സി ഇസഡ് ഫ്‌ളിപ്പ് 6 എന്നിവ ഉള്‍പ്പെടെയുള്ള ഫോള്‍ഡബിള്‍ ഫോണുകളായിരിക്കും ലോഞ്ച് ചെയ്യുക എന്നാണ് സൂചന. ഇക്കാര്യം സൂചിപ്പിക്കുന്ന ലോഞ്ചിങ് വീഡിയോ സഹിതമാണ് സാംസങിന്റെ പുതിയ പ്രഖ്യാപനം. മാത്രമല്ല, ഗ്യാലക്‌സി റിംഗ്, ഗ്യാലക്‌സി വാച്ച് 7, ഗ്യാലക്‌സി വാച്ച് അള്‍ട്രാ എന്നിവയുടെ ലോഞ്ചിനെ കുറിച്ചും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.

പുതിയ വയര്‍ലെസ് ഇയര്‍ഫോണുകളും സാംസങ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ജൂലൈയില്‍ പാരീസില്‍ നടക്കുന്ന പരിപാടിയില്‍ ലോകത്തെ മൊത്തം ഞെട്ടിക്കാന്‍ തന്നെയാണ് പദ്ധതിയിട്ടിരിക്കുന്നത്. സാംസങിന്റെ ഈ ഉപകരണങ്ങള്‍ക്കെല്ലാം വേണ്ടി ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇതൊന്നുമല്ല പാരീസില്‍ നടക്കുന്ന ചടങ്ങിലൂടെ ഗ്യാലക്‌സി സിസ്റ്റത്തില്‍ എഐയുടെ സംയോജനം ആണ് സാംസങ് ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നുണ്ട്.

Also Read: Meta AI: വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് വേ​ഗം അപ്ഡേറ്റ് ചെയ്തോളൂ…; മെറ്റ എഐ ഇന്ത്യയിൽ അവതരിപ്പിച്ചു

ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 6

ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 6ന് 2160*1856 പിക്‌സല്‍ റെസല്യൂഷനുള്ള 7.6 ഇഞ്ച് ഡൈനാമിക് അമോള്‍ഡ് ഡിസ്‌പ്ലേയാണുണ്ടാവുക. 986*2376 പിക്‌സല്‍ റെസല്യൂഷനുള്ള 6.3 ഇഞ്ച് ഔട്ടര്‍ ഡിസ്‌പ്ലേയും ഉണ്ടാകും. 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉള്ള ഫോണിന് 1.60 ലക്ഷം വരെയും ഇതിലും ഉയര്‍ന്ന വേരിയന്റിന് 1.88 ലക്ഷം രൂപ വരെയുമായിരിക്കും വില.

ഗ്യാലക്‌സി ഇസഡ് ഫ്‌ളിപ്പ് 6

3.9 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് ഔട്ടര്‍ സ്‌ക്രീന്‍, 6.7 ഇഞ്ച് ഡൈനാമിക് അമോള്‍ഡ് ഇന്നര്‍ സ്‌ക്രീനും ഫോണിലുണ്ടാകും. 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 90,000 രൂപ വരെയും 512 ജിബി സ്റ്റോറേജ് വേരിയന്റിന് ഒരു ലക്ഷം രൂപ വരെയുമായിരിക്കും വില.

Exit mobile version