35000 രൂപ പോലും വേണ്ട, പുതിയ എസ് സീരിസ് ഫോൺ സ്വന്തമാക്കാം, ഞെട്ടിക്കുന്ന ക്വാളിറ്റി | Samsung Galaxy S23 FE huge price cut Rs 84999 worth smartphone in Just RS 32999 Malayalam news - Malayalam Tv9

Samsung Galaxy S23 FE: 35000 രൂപ പോലും വേണ്ട, പുതിയ എസ് സീരിസ് ഫോൺ സ്വന്തമാക്കാം, ഞെട്ടിക്കുന്ന ക്വാളിറ്റി

Samsung Galaxy S23 FE Flipkart Discount: എസ് 23 എഫ്ഇ ഉൾപ്പെടെ വിവിധ സ്‌മാർട്ട്‌ഫോണുകളിൽ വൻ കിഴിവുകളാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. എക്സ്ചേഞ്ച് ഓഫർ വഴി ഫോൺ വാങ്ങുന്നവർക്ക് 20,000 രൂപ വരെ ലാഭിക്കാം

Samsung Galaxy S23 FE: 35000 രൂപ പോലും വേണ്ട, പുതിയ എസ് സീരിസ് ഫോൺ സ്വന്തമാക്കാം, ഞെട്ടിക്കുന്ന ക്വാളിറ്റി

Samsung Galaxy FE | Social Media

Published: 

21 Oct 2024 12:48 PM

84,999 രൂപയ്ക്ക് സാംസങ്ങ് പുറത്തിറക്കിയ ഗ്യാലക്‌സി എസ് 23 എഫ്ഇ മികച്ച വിലക്കുറവിൽ ഇനി നിങ്ങൾക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ടിൻ്റെ ദീപാവലി സെയിലിൻ്റെ ഭാഗമായി 61 ശതമാനം വരെ വമ്പിച്ച കിഴിവോടെയാണ് ഫോൺ വിൽപ്പനയ്ക്കുള്ളത്. 84,999 രൂപയുടെ 256 ജിബി വേരിയൻ്റ് ഫോൺ 32,999 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. അതായത് 52,000 രൂപയുടെ കിഴിവ് നിങ്ങൾക്ക് ലഭിക്കും. വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. എസ് 23 എഫ്ഇ ഉൾപ്പെടെ വിവിധ സ്‌മാർട്ട്‌ഫോണുകളിൽ വൻ കിഴിവുകളാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. എക്സ്ചേഞ്ച് ഓഫർ വഴി ഫോൺ വാങ്ങുന്നവർക്ക് 20,000 രൂപ വരെ ലാഭിക്കാം. ഒപ്പം ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും,

സവിശേഷതകൾ

6.4-ഇഞ്ച് AMOLED എൽഇഡി ഡിസ്‌പ്ലേയിലാണ് ഫോൺ എത്തുന്നത്, 120Hz റീ ഫ്രെഷ് റേറ്റും ഫോണിനുണ്ട്. ഗൊറില്ല ഗ്ലാസ് 5-ൻ്റെ സംരക്ഷണവും കൂടിയാകുന്നതോടെ എല്ലാം കൊണ്ടും മികച്ച നിലവാരമായിരിക്കും ഫോണിന്.

ALSO READ: Iqoo 13 : പ്രീമിയം ലുക്ക്, തകർപ്പൻ ഡിസ്പ്ലേയും ക്യാമറയും; കളം പിടിയ്ക്കാൻ ഐകൂ 13 ഒരുങ്ങുന്നു

സ്റ്റോറേജ്

എക്‌സിനോസ് 2200 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോൺ മൾട്ടിടാസ്‌കിംഗും ഗെയിമിംഗും സുഗമമായി കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്‌തതാണ്. 8 ജിബി വരെ റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു, ആപ്പുകൾക്കും ഫോട്ടോകൾക്കും മറ്റും ധാരാളം സ്റ്റോറേജ് സ്പേസും നിങ്ങൾക്കും ലഭിക്കും

ക്യാമറ

സ്മാർട്ട്‌ഫോണിൻ്റെ ട്രിപ്പിൾ ബാക്ക് ക്യാമറ സജ്ജീകരണം ചിത്രങ്ങൾക്ക് ഒരു ഡിഎസ്എൽആർ പ്രതീതിയാണ് നൽകുന്നത്, 50MP പ്രൈമറി സെൻസർ, 8MP അൾട്രാ-വൈഡ് ലെൻസ്, 12MP ടെലിഫോട്ടോ ലെൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഏറ്റവും മികച്ച 10MP ഫ്രണ്ട് ക്യാമറയാണ് ഇതിനുള്ളത്.

സോഫ്റ്റ്‌വെയറും ബാറ്ററി ലൈഫും

ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന Galaxy S23 FE ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ സവിശേഷതകളും അപ്‌ഡേറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇതിൻ്റെ മികച്ച പവർ മാനേജ്‌മെൻ്റ് വഴി ബാറ്ററിയുടെ ആയുസ്സും വർദ്ധിക്കും, ഇത് ദൈനംദിന ഉപയോഗത്തിനുള്ള ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്.

ഇത് വാങ്ങാൻ പറ്റിയ സമയമാണോ?

സാംസങ് ഗാലക്‌സി എസ് 23 എഫ്ഇ മിതമായ ഉപയോക്താക്കൾക്ക് വാങ്ങാനാകും. ഈ ദീപാവലിക്ക് നിങ്ങൾ പുതിയ ഫോൺ വാങ്ങാനോ അല്ലെങ്കിൽ ആർക്കെങ്കിലും പുതിയൊരു ഫോൺ സമ്മാനിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, ഫ്ലിപ്പ്കാർട്ടിലെ ഈ ഡീൽ നഷ്ടപ്പെടുത്താരിക്കാൻ ശ്രദ്ധിക്കണം.

കണ്ണ് തള്ളേണ്ട! ലോറന്‍സ് ബിഷ്‌ണോയിയുടെ ആസ്തി ചില്ലറയല്ല
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി