രണ്ടും പിന്നെ 34 പൂജ്യവും! ഇതെവിടുന്ന് എണ്ണി തുടങ്ങും; റഷ്യ ചുമത്തിയ പിഴ കണ്ട് കണ്ണ് തള്ളി ഗൂഗിൾ | Russia Fines Google Dollar 20 Decillion, Check the details here Malayalam news - Malayalam Tv9

Russia Fines Google: രണ്ടും പിന്നെ 34 പൂജ്യവും! ഇതെവിടുന്ന് എണ്ണി തുടങ്ങും; റഷ്യ ചുമത്തിയ പിഴ കണ്ട് കണ്ണ് തള്ളി ഗൂഗിൾ

Russia fines google 20 Decillion: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ ചില യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയതാണ് ഈ പിഴയ്ക്ക് പിന്നിലെ കാരണം. സർക്കാരിൻറെ പിന്തുണയുള്ള ചില മാധ്യമ സ്ഥാപനങ്ങളുടെ യൂട്യൂബ് ചാനലുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് ഇതെന്നും വിലക്ക് പിൻവലിക്കണമെന്നും നേരത്തെ റഷ്യ ആവശ്യപ്പെട്ടിരുന്നു.

Russia Fines Google: രണ്ടും പിന്നെ 34 പൂജ്യവും! ഇതെവിടുന്ന് എണ്ണി തുടങ്ങും; റഷ്യ ചുമത്തിയ പിഴ കണ്ട് കണ്ണ് തള്ളി ഗൂഗിൾ

Represental Image (Credits: Freepik)

Published: 

01 Nov 2024 17:00 PM

രണ്ടും പിന്നെ 34 പൂജ്യവും. ഇത് നിങ്ങൾ എങ്ങനെയാണ് വായിക്കുക… എന്നാൽ ഈ തുക എണ്ണിത്തീർക്കാൻ അത്ര എളുപ്പമല്ല. കൃത്യമായി പറഞ്ഞാൽ 20 ഡെസില്യൺ ഡോളറാണിത്. നമ്മളിൽ പലരും കേട്ടിട്ട് കൂടെ ഉണ്ടാകില്ല. അതായത് 20,000,000,000,000,000,000,000,000,000,000,000 ഡോളർ. ​ഗൂ​ഗിളിന് റഷ്യ നൽകിയ പിഴയാണിത്. റഷ്യൻ കോടതിയാണ് ഗൂഗിളിനെതിരെ എണ്ണിയാൽ തീരാത്തത്രയും പിഴ ചുമത്തിയിരിക്കുന്നത്.

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ ചില യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയതാണ് ഈ പിഴയ്ക്ക് പിന്നിലെ കാരണം. സർക്കാരിൻറെ പിന്തുണയുള്ള ചില മാധ്യമ സ്ഥാപനങ്ങളുടെ യൂട്യൂബ് ചാനലുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് ഇതെന്നും വിലക്ക് പിൻവലിക്കണമെന്നും നേരത്തെ റഷ്യ ആവശ്യപ്പെട്ടിരുന്നു.

അനുകൂല തീരുമാനമുണ്ടാവാതിരുന്നതിനാലാണ് ഇപ്പോഴത്തെ നിയമ നടപടി. ഗൂഗിളിൻറെ മാതൃ കമ്പനിയായ ആൽഫബെറ്റിൻറെ ഉടമസ്ഥതയിലുള്ള യുട്യൂബിന് വൻതുക പിഴ ചുമത്തുകയായിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ ചാനലുകൾ പുനസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാകുമെന്നും റഷ്യൻ കോടതി വിധിയിൽ പറയുന്നു.

2022 മുതലാണ് ആർടി, സ്പുട്നിക് എന്നീ സർക്കാർ നിയന്ത്രണത്തിലുള്ള ചാനലുകൾക്ക് ആഗോള നിരോധനം ഏർപ്പെടുത്തിയത്. റഷ്യ – യുക്രൈൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ ആയിരത്തിലധികം ചാനലുകളും 15,000ത്തിലധികം വീഡിയോകളും നീക്കം ചെയ്തിരുന്നു. ഈ നീക്കത്തെ സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ സെൻസർഷിപ്പും അടിച്ചമർത്തലുമാണെന്നാണ് റഷ്യ വിലയിരുത്തിയത്.

2020 മുതലാണ് റഷ്യയും ഗൂഗിളും തമ്മിലെ നിയമ യുദ്ധം തുടങ്ങിയത്. ആർഐഎ എഫ്എഎൻ (RIA FAN) പോലുള്ള ചാനലുകൾ ബ്ലോക്ക് ചെയ്തതിന് 100,000 റൂബിൾസ് (ഏകദേശം 1,028 ഡോളർ) നേരത്തെ പ്രതിദിന പിഴ ചുമത്തിയിരുന്നു. കൂടാതെ 2022 മുതൽ റഷ്യയ്ക്കുള്ളിലെ പ്രവർത്തനങ്ങൾ ഗൂഗിൾ ഗണ്യമായി വെട്ടിക്കുറച്ചിരുന്നു.

അതേസമയം റഷ്യൻ ബ്രോഡ്കാസ്റ്റർമാരോടുള്ള നിലപാട് പുനഃപരിശോധിക്കാൻ ഗൂഗിളിനെ പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രതീകാത്മക നടപടിയാണ് പിഴയെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. റഷ്യൻ മാധ്യമങ്ങൾക്ക് യൂട്യൂബ് ഏർപ്പെടുത്തിയ വിലക്കിനെ റഷ്യ എത്രമാത്രം ഗൗരവമായാണ് കാണുന്നതെന്ന് വ്യക്തമാക്കാനാണ് ഈ എണ്ണിയാൽ തീരാത്ത പിഴ ചുമത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബദാമിലെ വ്യാജനെ എളുപ്പത്തിൽ കണ്ടെത്തണോ?
കുരുമുളക് ഭക്ഷണത്തിൽ ചേർക്കൂ; ഗുണങ്ങൾ ഏറെ
​ഗുണം മാത്രമല്ല നെല്ലിക്കയ്ക്ക് ദോഷവുമുണ്ട്...
ദിവസവും ഒരു ​ഗ്ലാസ് കട്ടൻ ചായ കുടിക്കൂ.. ആരോ​ഗ്യ​ഗുണങ്ങൾ ഏറെ