ദേ പൈലറ്റില്ലാതെ വിമാനം.... എഐ യാത്രാവിമാനം പറത്താൻ പദ്ധതി; അതിശയിപ്പിക്കും ഫീച്ചറുകൾ | plan for world’s first AI passenger plane with no pilot, check the feature Malayalam news - Malayalam Tv9

AI Passenger Plane: ദേ പൈലറ്റില്ലാതെ വിമാനം…. എഐ യാത്രാവിമാനം പറത്താൻ പദ്ധതി; അതിശയിപ്പിക്കും ഫീച്ചറുകൾ

Published: 

04 Oct 2024 13:41 PM

First AI Passenger Plane: മൂന്ന് ഭാഗങ്ങളുള്ള ക്യാബിനാണ് വിമാനത്തിൽ സജ്ജീകരിക്കുക. ഇതിൽ ഒന്ന് ലോഞ്ചായി പ്രവർത്തിക്കും. യാത്രക്കാർക്ക് ഇതിലെ കോക്പിറ്റിൽ ഇരിക്കാനുള്ള സൗകര്യമൊരുക്കും. ഇതെല്ലാം കൂടാതെ ടച്ച് സ്ക്രീനുള്ള ജനാലകളും വിമാനത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

AI Passenger Plane: ദേ പൈലറ്റില്ലാതെ വിമാനം.... എഐ യാത്രാവിമാനം പറത്താൻ പദ്ധതി; അതിശയിപ്പിക്കും ഫീച്ചറുകൾ

എഐ വിമാന നിർമ്മാണത്തിന് പദ്ധതി. (Represental Image Credits: Gettyimages)

Follow Us On

പൈലറ്റില്ലാതെ വിമാനമോ? ആലോചിക്കുമ്പോൾ അതിശയം തോന്നും അല്ലേ… എന്നാൽ പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങൾ പറത്താനുള്ള പദ്ധതിയിട്ടുകൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഉപയോഗിച്ചാണ് ഇത്തരത്തിൽ വിമാനം പറത്താൻ പദ്ധതിയിടുന്നത്. ഫ്ലോറിഡയിലെ എയ്‌റോസ്‌പേസ് വമ്പൻമാരായ എമ്പ്രാറാണ് ലോകത്തെ ആദ്യ എഐ അധിഷ്ഠിത യാത്രാവിമാനം എന്ന ആശയത്തിന് പിന്നിലുള്ളത്. ഫ്‌ളോറിഡയിലെ ഒർലാൻഡയോയിൽ വെച്ച് നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ ചടങ്ങിലാണ് എമ്പ്രാർ ടീം ഈ ആശയം പങ്കുവെച്ചിരിക്കുന്നത്.

എയ്‌റോസ്‌പേസ് ഭീമനായ എംബ്രയർ, ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ പരിപാടിയിലാണ് ഈ ആശയം മുന്നോട്ടുവെച്ചത്. കിടിലൻ ഫീച്ചറുകളുമായാണ് എഐ വിമാനങ്ങൾ പുറത്തിറങ്ങുക. മൂന്ന് ഭാഗങ്ങളുള്ള ക്യാബിനാണ് വിമാനത്തിൽ സജ്ജീകരിക്കുക. ഇതിൽ ഒന്ന് ലോഞ്ചായി പ്രവർത്തിക്കും. യാത്രക്കാർക്ക് ഇതിലെ കോക്പിറ്റിൽ ഇരിക്കാനുള്ള സൗകര്യമൊരുക്കും. ഇതെല്ലാം കൂടാതെ ടച്ച് സ്ക്രീനുള്ള ജനാലകളും വിമാനത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവയിൽ നിന്നെല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്നത് വിമാനം പറത്തുന്നത് എഐ എന്ന റിപ്പോർട്ടാണ്.

ALSO READ: ഇങ്ങനാണേൽ ഡ്രൈവർമാരുടെ പണി ഉടൻ പോകും….; ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സികളുമായി ഉബർ

എഐ അധിഷ്ഠിത വിമാനത്തിൻറെ പ്രവർത്തനം പൂർണമായും സ്വതന്ത്രമായി തന്നെ ആയിരിക്കും. വിമാനം സ്വയം പ്രവർത്തിക്കുന്നതിനാൽ കോക്പിറ്റിൻറെ ആവശ്യം ഇല്ലാതാവുകയും ഫോർവാർഡ് ലോഞ്ച് പോലെയുള്ള പുതിയ കാബിൻ സംവിധാനങ്ങൾ കൊണ്ടുവരികയും ചെയ്യുമെന്നാണ് എമ്പ്രാർ അധികൃതർ പറയുന്നത്. ഇലക്ട്രിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ ടെക്‌നോളജി പ്രൊപ്പൽഷൻ സിസ്റ്റം വിമാനത്തിലുണ്ടാകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

നിലവിൽ ആശയം മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂവെന്നും ഈ ഘട്ടത്തിൽ വിമാനം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ആലോചനയില്ലെന്നും കമ്പനി അറിയിച്ചു. ഭാവിയിലേക്ക് എന്തൊക്കെ സാധ്യമാണെന്നുള്ളതിൻറെ ആശയം മാത്രമാണിതെന്നും കമ്പനി പറയുന്നുണ്ട്.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version