People Nearby WhatsApp Update: നെറ്റ് ഓണ്‍ ആക്കാതെ ഇനി വാട്‌സ്ആപ്പില്‍ മെസേജ് അയക്കാം; ദാ ഇങ്ങനെ
WhatsApp's news Updation People Nearby: നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇന്റര്‍നെറ്റില്ലാതെ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന പീപ്പിള്‍ നിയര്‍ബൈ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല അല്ലെ. വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ് തുടങ്ങി എല്ലാത്തിലും എല്ലാവര്‍ക്കും അക്കൗണ്ടും കാണും. അതില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത് വാട്‌സ്ആപ്പിനുമാണ്. എത്ര ദൂരത്തുള്ള ആളോടും സംസാരിക്കാന്‍ സാധിക്കും എന്ന പ്രത്യേകതയാണ് വാട്‌സ്ആപ്പിനെ ചുരുങ്ങിയ കാലം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടതാക്കിയത്.
ഇന്നിപ്പോള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഈ സൗകര്യം പ്രധാനം ചെയ്യുന്നുണ്ട്. എന്നാല്‍ കാലാനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവന്ന ആളുകളെ പിടിച്ചുനിര്‍ത്താന്‍ വാട്‌സ്ആപ്പിന് സാധിക്കുന്നുണ്ട് എന്ന് തന്നെ പറയാം. കാരണം തുടക്കത്തില്‍ ചാറ്റിങ് ഓപ്ഷന്‍ മാത്രമുണ്ടായിരുന്ന വാട്‌സ്ആപ്പില്‍ ഇന്ന് ഇല്ലാത്ത ഒന്നുമില്ല.
ഇതിനോടകം നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇന്റര്‍നെറ്റില്ലാതെ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന പീപ്പിള്‍ നിയര്‍ബൈ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. തൊട്ടടുത്തിരിക്കുന്ന ഡിവൈസുകള്‍ തമ്മില്‍ ഫയല്‍ കൈമാറ്റം ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ നിയര്‍ബൈ ഫയല്‍ കൈമാറ്റത്തിന് വേണ്ടി ഉണ്ടായിരുന്ന എക്‌സെന്‍ഡര്‍, ഷെയര്‍ചാറ്റ് പോലുള്ള ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതോടെ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതിന് വേണ്ടി എല്ലാവരും വാട്‌സ്ആപ്പിനെ ആശ്രയിച്ചു തുടങ്ങി. ഇനി പീപ്പിള്‍ നിയര്‍ബൈ വരുന്നതോടെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.
നിലവില്‍ ബീറ്റാ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. ടെസ്റ്റിന് ശേഷം ഉപയോക്താക്കള്‍ക്ക് ലഭ്യമാകണമെങ്കില്‍ ചില അനുമതികള്‍ നല്‍കേണ്ടതായി വരും. സ്‌റ്റോറേജ്, ഫയല്‍, ലൊക്കേഷന്‍ എന്നീ അനുമതികള്‍ നല്‍കുന്നതിനൊപ്പം അടുത്തുള്ള ഡിവൈസുകളെ കണക്ട് ചെയ്യാന്‍ ലോക്കല്‍ നെറ്റ്വര്‍ക്ക് അനുമതി കൂടി നല്‍കേണ്ടതായി വരും. നിലവില്‍ വാട്‌സ്ആപ്പിലുള്ള എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പീപ്പിള്‍ നിയര്‍ബൈയിലും ഉണ്ടാകാനാണ് സാധ്യത.
പരസ്പരം ഫയലുകള്‍ കൈമാറുമ്പോള്‍ ഈ നമ്പറുകള്‍ തമ്മില്‍ കാണാനും സാധിക്കില്ല. നെറ്റ് ഓണ്‍ ആക്കാതെ ഫയല്‍ കൈമാറ്റം ചെയ്യാനാവുന്ന ഫീച്ചറിനൊപ്പം മറ്റ് ഫീച്ചറുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ കോള്‍ ചെയ്യാന്‍ സാധിക്കുന്ന ഇന്‍ ആപ്പ് ഡയലറാണ് മറ്റൊരു ഫീച്ചര്‍.