Asteroid: ഭീമാകാരൻ ഛിന്നഗ്രഹം ഭൂമിക്കരികിലേക്ക്…; കൂട്ടിയിടിച്ചാൽ എന്താകും ഫലം?
Asteroid Passing Close To Earth: കാഴ്‌ചയിൽ ഭീമാകാരനാണെങ്കിലും ഭൂമിക്ക് യാതൊരു വിധ അപകടവും വരുത്താതെ 447755 (2007 JX) ഛിന്നഗ്രഹം കടന്നുപോകും എന്നാണ് നാസയിലെ ശാസ്ത്രജ്ഞർ പുറത്തുവരുന്ന വിവരം. 1,300 അടി അഥവാ 396 മീറ്റർ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഏറ്റവും അടുത്തെത്തുമ്പോൾ പോലും ഭൂമിയുമായി 3,440,000 മൈൽ അകലം കാത്തുസൂക്ഷിക്കും എന്നാണ് നാസയുടെ കണ്ടെത്തൽ.
കാലിഫോർണിയ: ഭീമാകാരൻ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകുന്നതാണ് നാസ. ഒരു സ്റ്റേഡിയത്തിനോളം വലിപ്പമുള്ള ഭീമൻ ഛിന്നഗ്രഹം 447755 (2007 JX2) ഇന്ന് ഭൂമിക്ക് അരികിലെത്തും എന്ന മുന്നറിയിപ്പുമായാണ് നാസയുടെ ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററി രംഗത്തെത്തിയിരിക്കുന്നത്. 1,300 അടി വ്യാസമാണ് ഈ ഭീമൻ ഛിന്നഗ്രഹത്തിന് കണക്കാക്കുന്നത്. ഈ ഛിന്നഗ്രഹം സമീപകാലത്ത് ഭൂമിക്ക് അരികിലെത്തുന്ന ഏറ്റവും വലിയ പ്രകൃതിദത്ത ബഹിരാകാശ വസ്‌തുക്കളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ കാഴ്‌ചയിൽ ഭീമാകാരനാണെങ്കിലും ഭൂമിക്ക് യാതൊരു വിധ അപകടവും വരുത്താതെ 447755 (2007 JX) ഛിന്നഗ്രഹം കടന്നുപോകും എന്നാണ് നാസയിലെ ശാസ്ത്രജ്ഞർ പുറത്തുവരുന്ന വിവരം. 1,300 അടി അഥവാ 396 മീറ്റർ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഏറ്റവും അടുത്തെത്തുമ്പോൾ പോലും ഭൂമിയുമായി 3,440,000 മൈൽ അകലം കാത്തുസൂക്ഷിക്കും എന്നാണ് നാസയുടെ കണ്ടെത്തൽ. അപകടകരമല്ലെങ്കിലും നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞർ ഛിന്നഗ്രഹത്തിൻറെ പാത വിടാതെ പിന്തുടരുമെന്നും അധികൃതർ അറിയിച്ചു. ഡിസംബർ മൂന്നിനാണ് (ഇന്ന്) 447755 (2007 JX) ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അരികിലേക്ക് പ്രവേശിക്കുന്നത്.
ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത് 2007ലാണ്. അതേസമയം ഡിസംബർ മൂന്നിന് മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിക്ക് അടുത്തെത്തുന്നുണ്ടെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. 62 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിൻറെ പേര് 2024 WL6 എന്നാണ്. ഈ ഈ ഛിന്നഗ്രഹവും ഭൂമിക്ക് യാതൊരുവിധ ഭീഷണിയുമാവാതെ കടന്നുപോകും എന്നാണ് കണക്കുകൂട്ടുന്നത്. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 2024 ഡബ്ല്യൂഎൽ 6 ഭൂമിയുമായി 938,000 മൈൽ അകലം പാലിക്കുന്നുണ്ട്.
എല്ലാ ഛിന്നഗ്രഹവും ഭൂമിക്ക് ഭീഷണിയല്ല
ഭൂമിക്കരികിലൂടെ കടന്നു പോകുന്ന എല്ലാ ചിന്നഗ്രഹങ്ങളെയും നാസ നിരീക്ഷിക്കാറുണ്ട്. ഭൂമിക്ക് 4.6 ദശലക്ഷം മൈൽ (75 ലക്ഷം കിലോമീറ്റർ) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പും നൽകാറുണ്ട്. ഈ അകലത്തിലെത്തുന്ന കുറഞ്ഞത് 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങൾ മാത്രമാണ് ഭൂമിക്ക് ഭീഷണിയായി മാറുകയുള്ളൂ.
സഞ്ചാരപാതയിലെ നേരിയ വ്യത്യാസം പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നിരിക്കേ അപകടകാരികളല്ലാത്ത ഛിന്നഗ്രഹങ്ങളെ പോലും നാസയുടെ ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററി അതീവ പ്രാധാന്യത്തോടെയാണ് നിരീക്ഷിച്ചുവരുന്നത്.