9 രൂപക്ക് 10 ജിബി വേണോ? ഹാർട്ട് അറ്റാക്ക് തരുന്നൊരു കിടിലൻ ഓഫർ | Airtel 9 Rupees Data Booster Plan Benefits Malayalam news - Malayalam Tv9

Airtel Data Booster: 9 രൂപക്ക് 10 ജിബി വേണോ? ഹാർട്ട് അറ്റാക്ക് തരുന്നൊരു കിടിലൻ ഓഫർ

Published: 

26 Jun 2024 13:31 PM

Airtel Best Data Booster Plan: മറ്റ് ഏത് സർവ്വീസ് പ്രൊവൈഡറാണെങ്കിലും ഇത്തരത്തമൊരു 10 ജിബി ഡാറ്റാ ബൂസ്റ്ററിന് 100 രൂപയെങ്കിലും കൊടുക്കേണ്ടി വരും, ആ സ്ഥാനത്താണ് കിടിലനൊരു പ്ലാൻ ഉപയോക്താക്കൾക്കായി എയർടെൽ മുന്നോട്ട് വെക്കുന്നത്

Airtel Data Booster: 9 രൂപക്ക് 10 ജിബി വേണോ? ഹാർട്ട് അറ്റാക്ക് തരുന്നൊരു കിടിലൻ ഓഫർ
Follow Us On

ഡാറ്റ ബൂസ്റ്റർ ഡാറ്റാ ബൂസ്റ്റർ എന്ന് കേൾക്കാറുണ്ടല്ലോ നിങ്ങൾ. ശരിക്കുമൊരു ഒന്നൊന്നര ഡാറ്റ ബൂസ്റ്ററുമായി എത്തിയിരിക്കുകയാണ് എയർടെൽ. ജിയോയോ, വിഐയോ തന്നത് പോലുള്ള ചീള് കേസല്ലിതെന്ന് ആദ്യം പറയട്ടെ. വെറും 9 രൂപ മാത്രം കൊണ്ട് 10 ജിബി ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. വിലയോ തുച്ഛം ഗുണമോ മെച്ഛം എന്നതാണ് മുഖമുദ്രയെങ്കിലും ഇതിനെ പറ്റി ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. അതെന്തൊക്കെയാണെന്ന് നോക്കാം. സാധാരണ പല കമ്പനികളും ഡാറ്റ ബൂസ്റ്ററാണെങ്കിലും അതിന് അൺലിമിറ്റഡ് കാലാവാധി കൊടുക്കാറുണ്ട് എന്നാൽ എയർടെൽ അതിലൊരു ട്വിസ്റ്റ് ഇട്ടിട്ടുണ്ട്.

ഒരേ ഒരു മണിക്കൂർ

നേരത്തെ പറഞ്ഞത് പോലെ അൺലിമിറ്റഡ് പ്ലാനൊന്നുമല്ലിത്. എന്നാൽ ഡാറ്റ അത്യാവശ്യമുള്ളവർക്ക് വളരെ അധികം ഉപകാരപ്രദമായ പ്ലാനുമാണ്. റീ ചാർജ് ചെയ്താൽ കൃത്യം ഒരു മണിക്കൂർ മാത്രമാണ് 9 രൂപയുടെ ഡാറ്റ ബൂസ്റ്ററിൻ്റെ വാലിഡിറ്റി. ഇനി ഒരു മണിക്കൂർ മുൻപ് ഡാറ്റ തീർന്നാൽ നിങ്ങളുടെ നെറ്റിൻ്റെ വേഗത 64 Kbps ആയി കുറയും.

മറ്റ് ഏത് സർവ്വീസ് പ്രൊവൈഡറാണെങ്കിലും ഇത്തരത്തമൊരു 10 ജിബി ഡാറ്റാ ബൂസ്റ്ററിന് 100 രൂപയെങ്കിലും കൊടുക്കേണ്ടി വരും. ഒരു വലിയ ഫയൽ ഡൗൺലോഡ് ചെയ്യണമെങ്കിലോ അത്യാവശ്യപ്പെട്ട ബ്രൌസിങ്ങുകൾക്കൊക്കെയും ഇത് വളരെ അധികം ഉപകാരപ്രദമാണ്.  ഇത് ജിയോയിൽ ആണെങ്കിൽ 15 രൂപയാണ് നിങ്ങൾക്ക് 1 ജിബി ഡാറ്റക്ക് കൊടുക്കേണ്ടുന്ന തുക. 2 ജിബിക്ക് 25 രൂപയുമാണ് ഇവിടുത്തെ നിരക്ക്. അതു കൊണ്ട് തന്നെ എയർടെല്ലിൻ്റെ പ്ലാൻ ബമ്പർ ലോട്ടറിയാണ്.

18 രൂപക്ക് കോളടിച്ചു

ഡാറ്റ ആവശ്യമുണ്ടെങ്കിൽ 9 രൂപയുടെ രണ്ട് പ്ലാൻ ചെയ്താൽ ഡാറ്റ 20 ജിബി ആകും. എയർടെല്ലിൻ്റെ 19 രൂപയുടെ പ്ലാനിൽ 1 ദിവസത്തെ വാലിഡിറ്റി ഉണ്ടെങ്കിലും ആകെ 1 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. അതു കൊണ്ട് തന്നെ ഡാറ്റ ആവശ്യക്കാർക്ക് 9 രൂപ തന്നെ ഏറ്റവും അധികം ഉപകാരപ്രദം. ഉപഭോക്താക്കൾക്ക് എയർടെൽ വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും റീചാർജ് ചെയ്യാൻ സാധിക്കും.

എയർടെല്ലിൻ്റെ മറ്റ് പ്ലാനുകളും

155 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 24 ദിവസത്തെ വാലിഡിറ്റി, 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നിവ ലഭിക്കും.

179 രൂപയിൽ 28 ദിവസത്തെ വാലിഡിറ്റി, 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നിവയും ലഭിക്കും. അതേസമയം 199 രൂപയുടെ പ്ലാനിൽ 3 ജിബി ഡാറ്റയും 300 എസ്എംഎസ്, 30 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും നിങ്ങൾക്ക് ലഭിക്കും.  റീ ചാർജ്ജ് പ്ലാനുകളിൽ 279 രൂപയുടെ പ്ലാനും അടുത്തിടെ എയർടെൽ കൂട്ടിച്ചേർത്തിരുന്നു.

അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 45 ദിവസത്തെ വാലിഡിറ്റിയും 2 ജിബി ഡാറ്റയും 600 എസ്എംഎസും ഇതിൽ ലഭിക്കും. ഇനി നിരക്ക് അൽപ്പം കുടിയത് വേണമെങ്കിൽ 395 രൂപയുടെ പ്ലാനിൽ 6 ജിബി ഡാറ്റ, 70 ദിവസത്തെ സേവന വാലിഡിറ്റി, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 600 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. 455 രൂപയിൽ 6 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 900 എസ്എംഎസ്, 84 ദിവസത്തെ സേവന വാലിഡിറ്റി എന്നിവയും എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

Exit mobile version