എഡിറ്റിങ് സിംഹമാകാൻ മെറ്റ... ഒരു ഫോട്ടോയിൽ നിന്ന് നിരവധി വീഡിയോ: എന്താണ് 'മെറ്റ മൂവി ജെൻ'? | Meta announces Movie Gen, an AI-powered video generator that can produce videos with sound Malayalam news - Malayalam Tv9

Meta Movie Gen: എഡിറ്റിങ് സിംഹമാകാൻ മെറ്റ… ഒരു ഫോട്ടോയിൽ നിന്ന് നിരവധി വീഡിയോ: എന്താണ് ‘മെറ്റ മൂവി ജെൻ’?

Published: 

06 Oct 2024 06:57 AM

What Is Meta Movie Gen AI: ടെക്സ്റ്റ് നൽകിയാൽ വീഡിയോ നിർമ്മിച്ചു നൽകുന്ന എന്നതാണ് ഇതിലൊരു എഐ മോഡൽ പറയുന്നത്. എന്താണോ നിങ്ങൾ ഉദേശിക്കുന്ന വീഡിയോ അതിന് ആവശ്യമായ ടെക്സ്റ്റ് ടൈപ്പ് ചെയ്‌ത് നൽകിയാൽ മാത്രം മതിയാകും. ഇത്തരത്തിൽ സൃഷ്ടിച്ച വീഡിയോകളുടെ മാതൃകകൾ മെറ്റ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Meta Movie Gen: എഡിറ്റിങ് സിംഹമാകാൻ മെറ്റ... ഒരു ഫോട്ടോയിൽ നിന്ന് നിരവധി വീഡിയോ: എന്താണ് മെറ്റ മൂവി ജെൻ?

മെറ്റ മൂവി ജെൻ ഉപയോ​ഗിച്ച് നിർമ്മിച്ച വീഡിയോയിൽ നിന്നും. (​Image Credits: Social Media)

Follow Us On

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് ഓപ്പൺഎഐയ്ക്ക് ഒരു വെല്ലുവിളിയുമായി മെറ്റ. ഇപ്പോഴിതാ പുത്തൻ വീഡിയോ എഡിറ്റിംഗ് ഫീച്ചറുകളുമായാണ് ഫേസ്ബുക്ക് ഉടമകളായ മെറ്റ (Meta) എത്തിയിരിക്കുന്നത്. ‘മെറ്റ മൂവി ജെൻ’ (Meta Movie Gen AI) എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡലിൻറെ സാംപിൾ വീഡിയോകളും മെറ്റ പുറത്തുവിട്ടിട്ടുണ്ട്. വളരെ ആകർഷകമായാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഒരൊറ്റ ചിത്രം കൊണ്ട് ഒരായിരം വീഡിയോകൾ നിർമിക്കാൻ ഈ എഐ ടൂളിനാകുമെന്നാണ് മെറ്റയുടെ അവകാശവാദം.

മെറ്റയുടെ പുതിയ എഐ വീഡിയോ ടൂളായ മൂവി ജെൻ ആകർഷകമായ ദൃശ്യഭംഗിയോടെയാണ് ഇപ്പോൾ അവതരിച്ചിരിക്കുന്നത്. ടെക്സ്റ്റ് നൽകിയാൽ വീഡിയോ നിർമ്മിച്ചു നൽകുന്ന എന്നതാണ് ഇതിലൊരു എഐ മോഡൽ പറയുന്നത്. എന്താണോ നിങ്ങൾ ഉദേശിക്കുന്ന വീഡിയോ അതിന് ആവശ്യമായ ടെക്സ്റ്റ് ടൈപ്പ് ചെയ്‌ത് നൽകിയാൽ മാത്രം മതിയാകും. ഉടനടി മെറ്റ മൂവി ജെൻ വീഡിയോ നിർമിച്ച് നൽകുകയും ചെയ്യും. ഇത്തരത്തിൽ സൃഷ്ടിച്ച വീഡിയോകളുടെ മാതൃകകൾ മെറ്റ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഹൈ-ഡെഫിനിഷനിൽ, വിവിധ റേഷ്യോകളിൽ ഇത്തരത്തിൽ വീഡിയോകൾ നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും.

ALSO READ: ദേ ഇങ്ങോട്ട് നോക്കിയേ… വാട്‌സ്ആപ്പിലും ഇനി മറ്റൊരാളെ മെൻഷൻ ചെയ്യാം; അതിശയിപ്പിക്കുന്ന പുത്തൻ ഫീച്ചറുകൾ

എഴുതി നൽകുന്ന നിർദേശങ്ങളെ വീഡിയോ ആക്കി മാറ്റാനുള്ള കഴിവാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. വീഡിയോയെ കൂടാതെ വീഡിയോയിക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതം നിർമിക്കാനും സൗണ്ട് ഇഫക്ടുകൾ നൽകാനും മൂവി ജെൻ എഐയ്ക്ക് കഴിവുണ്ട്. എന്നാൽ 16 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമാണ് ഇതിൽ നിർമിക്കാനാവുക. അതേസമയം 45 സെക്കന്റ് ദൈർഘ്യമുള്ള ശബ്ദം ഇതിൽ നിന്ന് നിർമിക്കാനാവും.

ഇതിനെല്ലാം പുറമെ ഫോട്ടോ നൽകി അതിനെ വീഡിയോയാക്കി മാറ്റാനുള്ള വഴിയും മെറ്റ മൂവി ജെൻ എഐ മോഡലിലുണ്ട്. സമാനമായി ടെക്സ്റ്റ് വഴി നിർദേശം നൽകി സൗണ്ട് ഇഫക്റ്റുകളും സൗണ്ട്ട്രാക്കുകളും വീഡിയോകൾക്ക് നൽകാനും സാധിക്കുന്നതാണ്.

മൈക്രോസോഫ്റ്റിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന ഓപ്പൺ എഐ ഫെബ്രുവരിയിൽ സോറ എന്ന പേരിൽ ഉന്നത നിലവാരത്തിലുള്ള വീഡിയോ നിർമിക്കാൻ കഴിയുന്ന ഒരു എഐ മോഡൽ അവതരിപ്പിച്ചിരുന്നു. ചലച്ചിത്ര നിർമാണ രംഗത്തെ ഒരു വിഭാഗം സാങ്കേതിക വിദ​ഗ്ധർ ഇത്തരം സാങ്കേതിക വിദ്യകൾ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം സംവിധാനങ്ങൾ പകർപ്പാവകാശ ലംഘനം നടത്തുമെന്ന ആശങ്ക മറ്റ് ചിലർ ഉന്നയിക്കുന്നു. ഇതിന് പുറമെ ഡീപ്പ് ഫേക്കുകളുടെ വ്യാപനത്തിന് ഇത് കാരണമായേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version