5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Low Rate IPhone: ഐഫോണിൻ്റെ ഏറ്റവും വില കുറഞ്ഞ മോഡൽ, വിവരങ്ങൾ ചോർന്നു?

IPhone SE 4 Price Leak: പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു ദക്ഷിണ കൊറിയൻ ബ്ലോഗർ ഫോണിൻ്റെ വില പ്രതീക്ഷിക്കുന്ന വില വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. പലതരത്തിലാണ് വിലയെ പറ്റി പറയുന്നത്

Low Rate IPhone: ഐഫോണിൻ്റെ ഏറ്റവും വില കുറഞ്ഞ മോഡൽ, വിവരങ്ങൾ ചോർന്നു?
Low Rate I Phone | Getty ImagesImage Credit source: Getty Images
arun-nair
Arun Nair | Published: 01 Jan 2025 10:53 AM

ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനമായി ഐഫോണിൻ്റെ ഏറ്റവും വില കുറഞ്ഞ മോഡൽ ഉടൻ വിപണിയിലേക്ക് എത്തും. 2025 ൻ്റെ തുടക്കത്തിൽ തന്നെ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആപ്പിളിൻ്റെ സ്മാർട്ട് ഫോൺ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും ഇനി വിപണിയിലെത്തുന്ന iPhone SE 4. മൂന്ന് വർഷം മുമ്പ്, 2022 ൽ iPhone SE 3 ആപ്പിൾ അവതരിപ്പിച്ചിരുന്നു. ഇതിനിടയിൽ ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്.

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

A18 ബയോണിക് ചിപ്‌സെറ്റ് ഫോണിലുണ്ടായേക്കാം എന്നാണ് റിപ്പോർട്ട്. iPhone 16-ൽ പോലെ നൂതന AI ഫീച്ചറുകളും iPhone SE 4-ൽ ഉണ്ടാവും. അതു കൊണ്ട് തന്നെ പഴയ മോഡലുകളിൽ നിന്നും വ്യത്യസ്തമായി ചെറിയ വില വർധനയും പ്രതീക്ഷിക്കാം. ഐഫോൺ 14-ന് സമാനമായി 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ഫോണിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ മോഡലുകളിൽ നിന്നും വ്യത്യസ്തമായി ഡ്യുവൽ ക്യാമറ ഫെസിലിറ്റിയും പ്രതീക്ഷിക്കാം

ALSO READ: Xiaomi 15 Ultra: ഷവോമി 15 അൾട്ര മാർച്ചിൽ അവതരിപ്പിക്കും; ഫോണിലുണ്ടാവുക 200 മെഗാപിക്സൽ ക്യാമറയെന്ന് റിപ്പോർട്ട്

വില

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു ദക്ഷിണ കൊറിയൻ ബ്ലോഗർ ഫോണിൻ്റെ വില പ്രതീക്ഷിക്കുന്ന വില വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഇത് പ്രകാരം ഇന്ത്യൻ രൂപ ഏകദേശം 46,000 ആയിരിക്കും ഫോണിൻ്റെ വില. 2022-ൽ പുറത്തിറങ്ങിയ iPhone SE 3-യുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 38518 രൂപ മുതൽ 47000 രൂപവരെയായിരിക്കും വില. പുതിയ മോഡൽ 5G സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. 48MP റിയർ ക്യാമറയും ഫോണിനുണ്ട്. കൂടാതെ e-SIM, LPDDR5X റാം, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഫോണിൽ പ്രതീക്ഷിക്കാം. 48MP റിയർ ക്യാമറയായിരിക്കും ഫോണിലുണ്ടാവുന്നതെന്നാണ് സൂചന.

അതിനിടയിൽ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ മൂന്ന് ഐഫോൺ മോഡലുകളുടെ വിൽപ്പന നിരോധിക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചു . iPhone 14, iPhone 14 Plus, iPhone SE (മൂന്നാം തലമുറ) എന്നിവയാണ് വിൽപ്പന നിർത്തുമെന്ന് കരുതുന്ന മോഡലുകൾ . വിവിധ രാജ്യങ്ങളിലെ ആപ്പിളിൻ്റെ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഇവ നീക്കം ചെയ്തു.

ഐഫോൺ SE 3-യുടെ വില

2022-ലാണ് എസ്-ഇ സീരിസ് വീണ്ടും ആപ്പിൾ തിരിച്ചു കൊണ്ടു വന്നത്. 43000 മുതലായിരുന്നു എസ്-ഇ-3 യുടെ വില. നിലവിൽ 43000-ലും കുറഞ്ഞ വിലക്കാണ് ഫോൺ മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ വിൽക്കുന്നത്.