OLED Tv: വില ഇത്തിരി കൂടുതലാ…; പക്ഷേ സംഭവം കളറാ, വയർലെസ് ട്രാൻസ്പരൻ്റ് ഒഎൽഇഡി ടിവിയുമായി എൽജി
LG First Transparent OLED TV: ഇലക്‌ട്രോണിക്‌സ് വിപണി രംഗത്ത് മുൻനിരയിൽ തുടരാനുള്ള എൽജിയുടെ തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ പ്രീമിയം ഉൽപ്പന്നത്തിൻ്റെ ഇപ്പോഴത്തെ പ്രഖ്യാപനം. എൽജി ഇതുവരെ പുറത്തിറക്കിയ മറ്റ് ടിവികളെക്കാൾ വിലയേറിയതാണ് ഇതെന്നും കമ്പനി അറിയിച്ചു. 77 ഇഞ്ച് സ്‌ക്രീനിൽ എത്തുന്ന ടിവി 4 കെ പാനലിലുള്ളതാണ്. എൽജിയുടെ മുൻ മോഡലുകളെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ വേഗത്തിലാണ് ടിവിയുടെ പ്രവർത്തനം.
ലോകത്തിലെ ആദ്യത്തെ ട്രാൻസ്പരന്റ ഒഎൽഇഡി ടിവി (Transparent OLED TV) പുറത്തിറക്കി എൽജി. എൽജി സിഗ്‌നേച്ചർ ഒഎൽഇഡിടി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയിലാണ് ഈ ടിവി പുറത്തിറക്കിയത്. തുടക്കത്തിൽ അമേരിക്കയിൽ മാത്രമാണ് എൽജി സിഗ്നേച്ചർ ഒഎൽഇഡി ടി ടിവി ലഭ്യമാവുകയുള്ളൂ. എന്നാൽ പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും ഇതിൻ്റെ വില്പന കൊണ്ടുവരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അത്യാധുനിക ടെക്‌നോളജിയുമായിട്ടാണ് എൽജി സിഗ്‌നേച്ചർ ഒഎൽഇഡിടി എത്തുന്നത്. 2013 മുതലാണ് എൽജി ഒഎൽഇഡി ടിവികളുടെ ആദ്യ മോഡലുകൾ വിപണിയിലെത്തിച്ചത്.
ഇലക്‌ട്രോണിക്‌സ് വിപണി രംഗത്ത് മുൻനിരയിൽ തുടരാനുള്ള എൽജിയുടെ തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ പ്രീമിയം ഉൽപ്പന്നത്തിൻ്റെ ഇപ്പോഴത്തെ പ്രഖ്യാപനം. എൽജി ഇതുവരെ പുറത്തിറക്കിയ മറ്റ് ടിവികളെക്കാൾ വിലയേറിയതാണ് ഇതെന്നും കമ്പനി അറിയിച്ചു. 77 ഇഞ്ച് സ്‌ക്രീനിൽ എത്തുന്ന ടിവി 4 കെ പാനലിലുള്ളതാണ് . 60,000 ഡോളർ (ഏകദേശം 51.1 ലക്ഷം രൂപ) ആണ് ഈ ടിവിയുടെ വില. അഡ്വാൻസ്ഡ് ആൽഫ 11 എഐ പ്രോസസർ, സീറോ കണക്ട് ടെക്‌നോളജി എന്നിവയാണ് പ്രധാനമായും ടിവിയുടെ പ്രത്യേകത.
ALSO READ: ഇനി വേദനിക്കില്ല; സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ചു, എന്താണ് ഷോക്ക് സിറിഞ്ചുകൾ?
പ്രീമിയം പ്രോഡക്റ്റായി ഒരുങ്ങിയ ഈ ടിവിയുടെ വില പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് താങ്ങാൻ സാധിക്കുന്നതല്ല. എൽജി സിഗ്നേച്ചർ ഒഎൽഇഡി ടി 77-ഇഞ്ചിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അൾട്രാ-ഹൈ-ഡെഫനിഷൻ റെസലൂഷൻ (3,840 x 2,160) വാഗ്ദാനം ചെയ്യുന്നു. എൽജിയുടെ മുൻ മോഡലുകളെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ വേഗത്തിലാണ് ടിവിയുടെ പ്രവർത്തനം. ഒരേസമയം ട്രാൻസ്പരന്റ് ആയും അല്ലാതെയും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ടിവിയുടെ രൂപകൽപ്പന.
ഗെയിം കളിക്കുന്നവരാണ് നിങ്ങളെങ്കിലും അവിടെയും പുതിയ ടിവി നിങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഓട്ടോ ലോ ലാറ്റൻസി മോഡ് (ALLM), വേരിയബിൾ റീഫ്രഷിങ്, അഡാപ്റ്റീവ് മിക്‌സിങ് എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകൾ ഗെയിമുകൾക്കായി ടിവി അവതരിപ്പിച്ചിട്ടുണ്ട്. AI, DTS:X, Dolby Atmos എന്നിവയെ പിന്തുണയ്ക്കുന്ന 4.2-ചാനൽ സ്പീക്കർ ആണ് ഈ ടിവിയ്ക്ക് നൽകിയിരിക്കുന്നത്. എൽജി സിഗ്നേച്ചർ ഒഎൽഇഡി ടി മികച്ച പിക്ച്ചർ ക്വാളിറ്റിയും ഏറ്റവും നല്ല കാഴ്ചാനുഭവങ്ങളും നൽകുന്നു. ഉപയോക്താക്കൾക്ക് ഒരു ബട്ടണിൻ്റെ സഹായത്തോടെ സുതാര്യമായ മോഡുകളിലേക്ക് മാറാൻ കഴിയും.
വയർലെസ് ട്രാൻസ്മിഷൻ ടെക്‌നോളജിയാണ് ടിവിയിൽ ഒരുക്കിയിരിക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്. അതേസമയം ഇൻ്റർനെറ്റ്, Wi-Fi 6E, USB 2.0, ബ്ലൂടൂത്ത് 5.1, HDMI കണക്റ്റിവിറ്റി എന്നിവയും ടിവിയിൽ ഉപയോഗിക്കാം. എൽജിയുടെ പുതിയ ടിവി ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഇന്ത്യയിൽ എത്തുമ്പോൾ ടിവിയുടെ വില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം എംഐ ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകളും ട്രാൻസ്പരന്റ് ടിവി വിപണിയിൽ എത്തിക്കാൻ പദ്ധതിയിടുന്നുണ്ട്.