Jio Down : കോൾ ഒന്നും പോകുന്നില്ലേ? ജിയോ അടിച്ചുപോയി ഗയ്സ്
Jio Network Down : ഉച്ചയ്ക്ക് ശേഷം കോളുകൾ ഒന്നും പോകുന്നില്ലയെന്നും നെറ്റ് ലഭിക്കുന്നുമില്ലെന്നുമാണ് നിരവധി ഉപയോക്താക്കൾ പരാതി പറയുന്നത്. ഭൂരിഭാഗം പേർക്കും സിഗ്നൽ കാണിക്കുന്നത് പോലുമില്ല
മുംബൈ : റിലയൻസിൻ്റെ ഉടമസ്ഥയിലുള്ള ടെലികോം കമ്പനിയായ ജിയോയുടെ സർവീസിൽ പ്രശ്നം നേരിടുന്നതായി (Jio Network Down) ഉപയോക്താക്കൾ. ഉച്ചയ്ക്ക് ശേഷം രാജ്യത്തെ മിക്ക ഉപയോക്താക്കൾക്കും ജിയോയുടെ സിഗ്നൽ ലഭിക്കുന്നില്ല. ഇതെ തുടർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം വെബ്സൈറ്റ് ഡൗൺ ഡിറ്റെക്ടറിൽ ജിയോ നെറ്റ്വർക്കിൽ പ്രശ്നം നേരിടുന്നതായി കണ്ടെത്തി.
രാവിലെ പത്ത് മണിക്ക് ഏഴ് റിപ്പോർട്ടുകൾ മാത്രമായിരുന്നു വെബ്സൈറ്റ് ഡൗൺ ഡിറ്റെക്ടറിൽ രേഖപ്പെടുത്തിയിരുന്നു. 11 മണിയായപ്പോൾ ആ കണക്ക് 653 ആയി ഉയർന്നു. എന്നാൽ അടുത്ത ഒരു മണിക്കൂർ കൊണ്ട് 10,000ത്തിൽ അധികം റിപ്പോർട്ടുകളാണ് ജിയോയുടെ നെറ്റ്വർക്കിൽ പ്രശ്നം നേരിടുന്നതായി രേഖപ്പെടുത്തിയത്.
ALSO READ : Jio Offers: എന്റെ പൊന്നോ! എന്തോന്നെടേ ഇത്! 91 രൂപയ്ക്ക് വെറും ഓഫര്‍ അല്ല ഒന്നൊന്നര ഓഫര്‍
ഈ കണക്കിൽ 68 ശതമാനമവും സിഗ്നൽ ലഭിക്കുന്നില്ലയെന്നാണ് പരാതി. 18 ശതമാനം പരാതി ഇൻ്റർനെറ്റ് സേവനം ലഭിക്കുന്നില്ലയെന്നാണ്. ജിയോ ഫൈബറിലും സമാനമായ പ്രശ്നം നേരിടുന്നതായിട്ടാണ് വെബ്സൈറ്റ് ഡൗൺ ഡിറ്റെക്ടറിൽ റിപ്പോർട്ട് നൽകുന്നത്. അതേസമയം മറ്റ് രാജ്യത്തെ മറ്റ് ടെലികോം കമ്പനികളായ എയർടെൽ, വിഐ, ബിഎസ്എൻൽ എന്നിവയുടെ സർവീസകൾക്ക് ഈ പ്രശ്നങ്ങൾ നേരിടുന്നില്ലയെന്നാണ് വെബ്സൈറ്റ് ഡൗൺ ഡിറ്റെക്ടർ നൽകുന്ന വിവരം.
സിഗ്നൽ ലഭിക്കാതെ വന്നതോടെ നിരവധി പേരാണ് #JioDown എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
Jio network down for users in Mumbai, Hyderabad, Delhi, Lucknow, Patna, Cuttack, Kolkata, Bengaluru, Chennai, and Nagpur region.
The reports started coming in this morning #Jiodown #Jio pic.twitter.com/ijbqw5gW6F
— Tanay Singh Thakur (@TanaysinghT) September 17, 2024
Mumbaikars please update status of your Jio network 😢 #Jiodown ? pic.twitter.com/tQGtCq3PdN
— Miss Ordinaari (@shivangisahu05) September 17, 2024