വീട്ടിൽ സ്മാർട്ട് ടിവി ഇല്ലാത്തരാണോ നിങ്ങൾ...; ഹോം ടിവിയെ കമ്പ്യൂട്ടറാക്കാൻ ജിയോ ക്ലൗഡ് പിസി | Jio Cloud PC will turn your home tvs into computers, check the process and details here Malayalam news - Malayalam Tv9

Jio Cloud PC: വീട്ടിൽ സ്മാർട്ട് ടിവി ഇല്ലാത്തരാണോ നിങ്ങൾ…; ഹോം ടിവിയെ കമ്പ്യൂട്ടറാക്കാൻ ജിയോ ക്ലൗഡ് പിസി

Reliance Jio Cloud PC: സ്മാർട്ട് ടിവി ഇല്ലാത്തവർക്ക് അവരുടെ സാധാരണ ടിവിയെ ജിയോ ഫൈബർ അല്ലെങ്കിൽ ജിയോ എയർഫൈബറിനൊപ്പം വരുന്ന സെറ്റ്-ടോപ്പ് ബോക്‌സുകളിലൂടെ കമ്പ്യൂട്ടറാക്കാവുന്നതാണ്. ഇൻ്റർനെറ്റ് വഴി ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്ക് കണക്റ്റ് ചെയ്യാൻ ഏത് ടിവിയെയും പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ജിയോ ക്ലൗഡ് പിസിയിലൂടെ റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്..

Jio Cloud PC: വീട്ടിൽ സ്മാർട്ട് ടിവി ഇല്ലാത്തരാണോ നിങ്ങൾ...; ഹോം ടിവിയെ കമ്പ്യൂട്ടറാക്കാൻ ജിയോ ക്ലൗഡ് പിസി

Represental Image (Credits: Freepik)

Published: 

22 Oct 2024 16:17 PM

ഹോം സ്മാർട്ട് ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ച് റിലയൻസ് ജിയോ (Jio Cloud PC). ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024ലാണ് റിലയൻസ് ജിയോ ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. ‘ജിയോ ക്ലൗഡ് പിസി’ എന്ന ഈ സാങ്കേതികവിദ്യ കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങളുടെ ഹോം ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റും. ഇൻ്റർനെറ്റ് കണക്ഷൻ, സ്മാർട്ട് ടിവി, കീബോർഡ്, മൗസ്, ജിയോ ക്ലൗഡ് പിസി ആപ്പ് എന്നിവ മാത്രമാണ് ഇതിന് വേണ്ടത്.

സ്മാർട്ട് ടിവി ഇല്ലാത്തവർക്ക് അവരുടെ സാധാരണ ടിവിയെ ജിയോ ഫൈബർ അല്ലെങ്കിൽ ജിയോ എയർഫൈബറിനൊപ്പം വരുന്ന സെറ്റ്-ടോപ്പ് ബോക്‌സുകളിലൂടെ കമ്പ്യൂട്ടറാക്കാവുന്നതാണ്. ഇൻ്റർനെറ്റ് വഴി ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്ക് കണക്റ്റ് ചെയ്യാൻ ഏത് ടിവിയെയും പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ജിയോ ക്ലൗഡ് പിസിയിലൂടെ റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്..

അപ്ലിക്കേഷനിലേക്ക് ഉപഭോക്താക്കൾ ലോഗിൻ ചെയ്യുന്നതിലൂടെ ക്ലൗഡിൽ സംഭരിച്ചിരിക്കുന്ന എല്ലാ ഡാറ്റയും ടിവി സ്ക്രീനിൽ ദൃശ്യമാകുന്നതാണ്. ഇമെയിൽ, സോഷ്യൽ നെറ്റ്‌വർക്കിംഗ്, ഇൻ്റർനെറ്റ് സർഫിംഗ്, സ്‌കൂൾ പ്രൊജക്‌റ്റുകൾ, ഓഫീസ് അവതരണങ്ങൾ എന്നിങ്ങനെ ഒരു കമ്പ്യൂട്ടറിൽ സാധാരണ ചെയ്യാവുന്ന ജോലികളെല്ലാം തന്നെ നിങ്ങൾക്ക് ഹോം ടിവികളിൽ ചെയ്യാൻ സാധിക്കും. എല്ലാ ഡാറ്റയും ക്ലൗഡിൽ ആയിരിക്കും സംഭരിക്കുക. സെർവർ, സ്റ്റോറേജ്, ഡാറ്റാബേസ്, നെറ്റ്‌വർക്കിംഗ്, സോഫ്റ്റ്‌വെയർ, അനലിറ്റിക്‌സ് തുടങ്ങിയ സേവനങ്ങൾ ടിവിയിലൂടെ നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.

ഇന്ത്യൻ മധ്യവർഗ കുടുംബങ്ങൾക്ക് കമ്പ്യൂട്ടർ എന്നത് പലപ്പോഴും താങ്ങാനാകാത്ത ചെലവായതിനാൽ ഇത്തരമൊരു സാങ്കോതികവിദ്യ അവർക്ക് വലിയ സഹായകരമാകും. ക്ലൗഡ് കമ്പ്യൂട്ടിംഗിൻ്റെ ശേഷി ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. സാധാരണ കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് വളരെ വേഗത്തിലുള്ള ഡാറ്റ റിക്കവറി ഇത് വാഗ്ദാനം ചെയ്യുന്നു. ടിവിക്ക് പുറമെ മൊബൈൽ ഫോണുകളിലും ഉപയോഗിക്കാം. ആപ്പിൻ്റെ ഔദ്യോഗിക ലോഞ്ച് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Green tea: ടെൻഷൻ മാറ്റാം, ​ഗ്രീൻടീ കുടിച്ചോളൂ...
ഇത് ഓറഞ്ച് മാജിക്, ശരീരം മെലിയാൻ ഇങ്ങനെ ചെയ്യൂ
വനിതാ ലോകകപ്പ് കപ്പിലെങ്കിലെന്താ ഇന്ത്യയ്ക്കും കിട്ടി കോടികൾ! തുകയറിയാം
കണ്ണ് തള്ളേണ്ട! ലോറന്‍സ് ബിഷ്‌ണോയിയുടെ ആസ്തി ചില്ലറയല്ല