Unlimited 5G Plan: ഓഫർ ഓഫർ… 198 ന് അൺലിമിറ്റഡ് 5ജി ഓഫർ… ജിയോ വീണ്ടും ഞെട്ടിച്ചു
Jio announces new mobile prepaid plan: നിലവിൽ 349 രൂപയുടേതാണ് അൺലിമിറ്റഡ് 5 ജി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാൻ.
ന്യൂഡൽഹി: താരിഫ് നിരക്കുകൾ ഉയർത്തിയതോടെ മൊബൈൽ റീച്ചാർജുകൾക്ക് കൂടുതൽ തുക മുടക്കേണ്ട അവസ്ഥയിലാണ്. എന്നാൽ ഇതിനിടയിലും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ പ്രഖ്യാപിച്ച് ആശ്വാസം തരുന്നത് ജിയോയാണ്. എന്നാൽ അൺലിമിറ്റഡ് 5ജി പ്ലാനുകളാണ് ഏറ്റവും പുതുതായി ജിയോ പരിഷ്‌കരിച്ചത്.
നേരത്തെ 239 രൂപയോ അതിന് മുകളിലോ ഉള്ള റീച്ചാർജുകൾക്കൊപ്പമാണ് അൺലിമിറ്റഡ് 5ജി നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 2 ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം മാത്രമാണ് ഉള്ളത്.
ഇപ്പോൾ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ഇനി 198 രൂപയ്ക്കും അൺലിമിറ്റഡ് 5ജി ലഭിക്കും. ഓഗസ്റ്റിലാണ് ഈ പുതിയ പ്ലാൻ അവതരിപ്പിച്ചത്. ജിയോയുടെ മാത്രമല്ല ഇന്ത്യൻ വിപണിയിൽ ലഭ്യമായ കുറഞ്ഞ നിരക്കിലുള്ള 5ജി അൺലിമിറ്റഡ് പ്ലാനും ഇത് തന്നെയാണ് എന്നാണ് നിലവിലെ വിവരം.
ഇതിനൊപ്പം അൺലിമിറ്റഡ് കോളിങ് സൗകര്യവും ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനു പുറമേ ദിവസേന 100 എസ്എംഎസും ചെയ്യാം. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്സ്‌ക്രിപ്ഷനുകളും ഉപയോഗിക്കാൻ കഴിയുമെന്നത് ബോണസ് പോയിന്റ്. വാലിഡിറ്റി കുറവാണെങ്കിലും അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനാകുമെന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത.
ALSO READ – ജിയോയും എയർടെല്ലും വിഐയും ഇനി കണ്ടം വഴി ഓടിക്കോ; 150 ദിവസത്തെ വമ്പൻ പ്ലാനുമായി ബിഎസ്എൻഎൽ
അത്യാവശ്യ ഘട്ടങ്ങളിൽ അതിവേഗ കണക്ടിവിറ്റി ആവശ്യങ്ങൾക്കുൾപ്പടെ ഈ റീച്ചാർജ് പ്രയോജനപ്പെടുത്താനാവും എന്നതും ഓർക്കണം. നിലവിൽ 349 രൂപയുടേതാണ് അൺലിമിറ്റഡ് 5 ജി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാൻ. 28 ദിവസത്തേ വാലിഡിറ്റിയാണ് ഇതിനുള്ളത്. 198 രൂപയ്ക്ക് ഒരു മാസം രണ്ട് തവണ റീച്ചാർജ് ചെയ്താൽ 396 രൂപയാണ് ചെലവാകുക. അങ്ങനെ നോക്കിയാൽ 28 ദിവസത്തേക്ക് 349 രൂപയുടെ പ്ലാൻ തന്നെയാണ് ലാഭം എന്നും അഭിപ്രായം ഉയരുന്നു.
മൈ ജിയോ ആപ്പിൽ നിന്നും മറ്റ് റീച്ചാർജ് പ്ലാറ്റ്ഫോമുകളിൽ നിന്നും 198 രൂപയുടെ റീച്ചാർജ് ചെയ്യാൻ കഴിയും. ഗൂഗിൾ പ്ലേയിലും, പേടിഎമ്മിലുമെല്ലാം റീച്ചാർജിന് അധിക തുക ഈടാക്കുന്നുണ്ടെന്നാണ് വിവരം. മൈ ജിയോ ആപ്പിൽ നിന്ന് നേരിട്ട് റീച്ചാർജ് ചെയ്താൽ അധിക തുക നൽകേണ്ടി വരില്ല.