ഫോളോവേഴ്സിനെ കൂട്ടാം ദാ ഇങ്ങനെ; 'പ്രൊഫൈൽ കാർഡ്' ഫീച്ചറുമായി ഇൻസ്റ്റാ​ഗ്രാം | Instagram introduces new feature named Profile Card, Check what is it and how to use Malayalam news - Malayalam Tv9

Profile Card Feature: ഫോളോവേഴ്സിനെ കൂട്ടാം ദാ ഇങ്ങനെ; ‘പ്രൊഫൈൽ കാർഡ്’ ഫീച്ചറുമായി ഇൻസ്റ്റാ​ഗ്രാം

Instagram Profile Card Feature: ഈ പുതിയ ഡിജിറ്റൽ ടൂൾ ഒരു വെർച്വൽ ബിസിനസ് കാർഡായി പ്രവർത്തിപ്പിക്കാനും കഴിയും. പ്രൊഫൈലുകൾ പ്രൊമോട്ട് ചെയ്യാനും ഇഷ്ടാനുസൃതം തയ്യാറാക്കാനും സാധിക്കുന്നതാണ്. യൂസർ നെയിമുകൾ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകൾ ഷെയർ ചെയ്യാവുന്നതാണ്.

Profile Card Feature: ഫോളോവേഴ്സിനെ കൂട്ടാം ദാ ഇങ്ങനെ; പ്രൊഫൈൽ കാർഡ് ഫീച്ചറുമായി ഇൻസ്റ്റാ​ഗ്രാം

Represental Image (Credits: Freepik)

Published: 

17 Oct 2024 08:06 AM

സമൂഹ മാധ്യമം ഏതായാലും പുതിയ ഫീച്ചറുകളെ ഇരുകൈയ്യുനീട്ടി നമ്മൾ സ്വീകരിക്കും. അത്തരത്തിൽ രസകരമായ ഒരു പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം. തങ്ങളുടെ പ്രൊഫൈലിന് ഫോളോവേഴ്‌സിനെ എളുപ്പത്തിൽ ചേർക്കാൻ സഹായിക്കുന്ന പുതിയ ‘പ്രൊഫൈൽ കാർഡ്’ ഫീച്ചർ ആണ് ഇൻസ്റ്റഗ്രാം (Instagram Profile Card feature) അവതരിപ്പിച്ചിട്ടുള്ളത്. സ്‌കാൻ ചെയ്യാവുന്ന QR കോഡ്, പ്രൊഫൈൽ ചിത്രം, ബയോ എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിന്റെ രൂപരേഖ രണ്ട് വശങ്ങളിലായി ഈ കാർഡ് നൽകുന്നു.

ALSO READ: അങ്ങനിപ്പോ ഡിസ്‌ലൈക്ക് അടിക്കണ്ട…; പുതിയ പരിഷ്കാരവുമായി യുട്യൂബ് ഷോർട്സ്

ഈ പുതിയ ഡിജിറ്റൽ ടൂൾ ഒരു വെർച്വൽ ബിസിനസ് കാർഡായി പ്രവർത്തിപ്പിക്കാനും കഴിയും. പ്രൊഫൈലുകൾ പ്രൊമോട്ട് ചെയ്യാനും ഇഷ്ടാനുസൃതം തയ്യാറാക്കാനും സാധിക്കുന്നതാണ്. യൂസർ നെയിമുകൾ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകൾ ഷെയർ ചെയ്യാവുന്നതാണ്.

പ്രൊഫൈൽ കാർഡ്

രണ്ട് ഭാഗങ്ങളായാണ് പ്രൊഫൈൽ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. ഒരു ഭാഗത്ത് പ്രഫൈൽ ചിത്രം, ബയോ, കാറ്റഗറി (പേഴ്‌സണൽ, ക്രിയേറ്റർ, ബിസിനസ്) തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ഉണ്ടാവും. ഉപയോക്താക്കൾക്ക് ഒരു മ്യൂസിക് ട്രാക്കും ഇതിനോടൊപ്പം ചേർക്കാവുന്നതാണ്. മറ്റൊരു ഭാഗത്ത് ക്യുആർ കോഡാണ് നൽകിയിരിക്കുന്നത്. ഇത് സ്‌കാൻ ചെയ്യുന്നതിലൂടെ ആളുകൾക്ക് എളുപ്പത്തിൽ പ്രൊഫൈൽ ഫോളോ ചെയ്യാൻ കഴിയും.

സർഗ്ഗാത്മകതയും പ്രായോഗികതയും സമന്വയിപ്പിക്കുന്നതിനാൽ ഈ സവിശേഷത പ്രൊഫഷണലുകളെയും സാധാരണ ഉപയോക്താക്കളെയും ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ