5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

LiDAR: ട്രെയിൻ അപകടങ്ങൾക്ക് വിരാമം? പുത്തൻ ടെക്നിക്കുമായി റെയിൽവെ, എന്താണ് ലിഡാർ…

Indian Railways LiDAR: നിലവിൽ രാജ്യത്തെമ്പാടുമുള്ള 1000 ട്രെയിനുകളിലും 1500 കിലോമീറ്റർ റെയിൽ പാതയിലുമാണ് ലിഡാർ സംവിധാനം ഏർപ്പെടുത്താൻ നിശ്ചയിച്ചിരിക്കുന്നത്. 18 മുതൽ 24 മാസത്തിനുള്ളിൽ എല്ലാ പണികളും തീർക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നു. ട്രാക്കുകളിലെ വിവിധ കേടുപാടുകൾ, ട്രാക്ക് മുറിഞ്ഞുപോയ അവസ്ഥകൾ തുടങ്ങിയവ കണ്ടുപിടിക്കാനാണ് ലിഡാർ എന്ന ടെക്നോളജി ഉപയോഗിക്കുന്നത്.

LiDAR: ട്രെയിൻ അപകടങ്ങൾക്ക് വിരാമം? പുത്തൻ ടെക്നിക്കുമായി റെയിൽവെ, എന്താണ് ലിഡാർ…
മൈസൂരു-ദർഭംഗ ബാഗ്മതി എക്‌സ്പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടം(Image credits: PTI)
neethu-vijayan
Neethu Vijayan | Published: 24 Oct 2024 17:52 PM

രാജ്യത്ത് ട്രെയിൻ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ മറികടക്കാൻ പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ (Indian Railway). ഇതിനായി ലൈറ്റ് ഡിറ്റക്ടിങ് ആൻഡ് റേഞ്ചിങ് ( ലിഡാർ ) (LiDAR) സംവിധാനം ഒരുക്കാനായി തയ്യാറെടുക്കുകയാണ് റെയിൽവേ. ഇതിനായി 3200 കോടി രൂപയുടെ ടെൻഡറാണ് ക്ഷണിച്ചിരിക്കുന്നത്.

നിലവിൽ രാജ്യത്തെമ്പാടുമുള്ള 1000 ട്രെയിനുകളിലും 1500 കിലോമീറ്റർ റെയിൽ പാതയിലുമാണ് ലിഡാർ സംവിധാനം ഏർപ്പെടുത്താൻ നിശ്ചയിച്ചിരിക്കുന്നത്. 18 മുതൽ 24 മാസത്തിനുള്ളിൽ എല്ലാ പണികളും തീർക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നു. ട്രാക്കുകളിലെ വിവിധ കേടുപാടുകൾ, ട്രാക്ക് മുറിഞ്ഞുപോയ അവസ്ഥകൾ തുടങ്ങിയവ കണ്ടുപിടിക്കാനാണ് ലിഡാർ എന്ന ടെക്നോളജി ഉപയോഗിക്കുന്നത്.

രാജ്യത്തിൻ്റെ പല ഭാഗത്തും ട്രെയിനുകൾക്ക് നേരെ അട്ടിമറി ശ്രമം ഉണ്ടാകുന്നതിനാലാണ് റെയിൽവെ ഈ സംവിധാനം പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ഈ വർഷം മാത്രം ഇതുവരെ ഇത്തരത്തിൽ 24 അട്ടിമറി ശ്രമമാണുണ്ടായത്. ട്രാക്കുകളിൽ ഗ്യാസ് സിലിണ്ടറുകൾ വെച്ചും ഡിറ്റോനേട്ടറുകൾ സ്ഥാപിച്ചും ട്രെയിനുകൾക്ക് നേരെ അട്ടിമറി ശ്രമമുണ്ടായിരുന്നു. ഇതോടെയാണ് സുരക്ഷാ ശക്തമാകാൻ റെയിൽവേ തീരുമാനിച്ചത്.

എന്താണ് ലിഡാർ?

സെൻസർ ഇമേജുകളിലൂടെ ട്രാക്കുകളുടെ 3ഡി മോഡലുകൾ ഉണ്ടാക്കി അപകടങ്ങൾ ഒഴിവാക്കുകയാണ് ലിഡാർ എന്ന സാങ്കേതിക വിദ്യയിലൂടെ ചെയ്യാൻ സാധിക്കുക. ലേസർ ബീമുകൾ വഴി, പാളങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തുകയും, ദൂരം കൃത്യമായി അളക്കുകയും ഇവ ചെയ്യും. ട്രെയിനുകളിൽ സ്ഥാപിച്ച സെൻസറുകൾ വഴി കൃത്യമായി ഈ വിവരങ്ങൾ എത്തുകയും, ഇതുവഴി അപകടങ്ങൾ ട്രെയിൻ അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യാമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. ഇത് വഴി ട്രെയിൻ പാളം തെറ്റുന്നത് പരമാവധി ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ട്രാക്കുകളിൽ കേടുപാടുകൾ അറിയിക്കുന്നതിലൂടെ ട്രെയിനുകൾ പാളംതെറ്റുന്നതും കുറയ്ക്കാൻ സാധിക്കും. നിലവിൽ ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലെ മൂന്ന് കമ്പനികൾ മാത്രമാണ് ഇന്ത്യയിൽ ലിഡാർ സംവിധാനം രാജ്യത്ത് പരിചയപ്പെടുത്താനൊരുങ്ങുന്നത്. ഈ മേഖലയിലെ ഭീമൻ ചൈനീസ് കമ്പനിയായ ഹെസായ് ടെക്‌നോളജിയാണ്.

Latest News