Shock Syringe: ഇനി വേദനിക്കില്ല; സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ചു, എന്താണ് ഷോക്ക് സിറിഞ്ചുകൾ?
What Is Shock Syringe: ഷോക്ക് സിറിഞ്ച് തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ലെന്നാണ് ഗവേഷകരുടെ നിരീക്ഷണം. എലികളിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഷോക്ക് സിറിഞ്ചും സൂചിഉപയോഗിച്ചും പരീക്ഷണം നടത്തി. ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്‌സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തിൽ പ്രവേശിക്കുന്നതെന്ന് അവർ കണ്ടെത്തി. എന്നാൽ ഇവ ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ട്.
സൂചിവയ്ക്കുമോയെന്ന് പേടിച്ച് ആശുപത്രിയിൽ പോകാൻ മടിക്കുന്നവരാണ് നമ്മൾ. എന്നാൽ വേദനിപ്പിക്കാതെ ഒരു കുത്തിവയ്പ്പ് ആയാലോ? തമാശയല്ല, വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് കണ്ടെത്തിയിരിക്കുകയാണ് ഐഐടി ബോംബെ. എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ വിരെൻ മെനെസെസിൻ്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് സൂചികളില്ലാതെ മരുന്നുകൾ ശരീരത്തിലെത്തിക്കുന്ന ഷോക്ക് സിറിഞ്ച് കണ്ടെത്തിയത്. ജേണൽ ഓഫ് ബയോമെഡിക്കൽ മെറ്റീരിയൽസ് ആൻഡ് ഡിവൈസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഷോക്ക് സിറിഞ്ച് തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ലെന്നാണ് ഗവേഷകരുടെ നിരീക്ഷണം. എലികളിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഷോക്ക് സിറിഞ്ചും സൂചിഉപയോഗിച്ചും പരീക്ഷണം നടത്തി. ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്‌സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തിൽ പ്രവേശിക്കുന്നതെന്ന് അവർ കണ്ടെത്തി. എന്നാൽ ഇവ ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ട്. അത് തലമുടിയുടെ വീതിയിൽ മാത്രമുള്ളതാണ്. ബോൾ പോയിന്റ് പേനയെക്കാൾ അല്പംകൂടി നീളംകൂടിയതാണ് സിറിഞ്ചിന്റെ ഒരുഭാഗം. അവിടെ സമ്മർദമേറിയ നൈട്രജൻ വാതകമാണ് ഉപയോഗിച്ചിരിക്കുന്നത്.
ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തിൽ പ്രവർത്തിക്കുന്നരീതി എന്നിവ എലികളിൽ പരീക്ഷിച്ചപ്പോൾ വൻ വിജയമാണ് കാണാൻ കഴിഞ്ഞത്. ഇനി മനുഷ്യരിൽ പരീക്ഷിച്ച ശേഷം വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ഗവേഷകർ അറിയിച്ചു.
ഷോക്ക് സിറിഞ്ച് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
2021-ൽ പ്രൊഫ. മെനെസെസിൻ്റെ ലാബിൽ വികസിപ്പിച്ചതാണ് ഷോക്ക് സിറിഞ്ച്. ഒരു സാധാരണ ബോൾപോയിൻ്റ് പേനയേക്കാൾ അല്പം നീളമുള്ളതാണിത്. ഉപകരണത്തിന് മൂന്ന് വിഭാഗങ്ങൾ അടങ്ങുന്ന ഒരു മൈക്രോ ഷോക്ക് ട്യൂബ് ഉണ്ട്. ഡ്രൈവർ, ഡ്രൈവ്, ഡ്രഗ് ഹോൾഡർ എന്നിങ്ങനെയാണ് മൂന്ന് ഭാഗങ്ങൾ. ഷോക്ക് സിറിഞ്ചിൽ പ്രഷറൈസ്ഡ് നൈട്രജൻ വാതകമാണ് പ്രയോഗിക്കുന്നു. ഷോക്ക് സിറിഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത് മരുന്നുകൾ വേഗത്തിൽ ശരീരത്തിൽ എത്തിക്കുന്നതിനാണ്.
ഭാവിയിലെ ഉപയോഗം
“ഒരു ഷോക്ക് സിറിഞ്ചിൻ്റെ വികസിപ്പിക്കുന്നതിലൂടെ വേദനയില്ലാത്ത കുത്തിവയ്പ്പുക്കൾ വാഗ്ദാനം ചെയ്യുന്നു. ഇത് കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പുകൾ വേഗത്തിലും കാര്യക്ഷമവുമാക്കാൻ സാധിക്കും. തെറ്റായ കൈകാര്യം ചെയ്യൽ മൂലമോ അല്ലെങ്കിൽ തെറ്റായ സംസ്കരണം മൂലമോ സൂചി കുത്തിയ മുറിവുകൾ മൂലമുണ്ടാകുന്ന രക്തജന്യ രോഗങ്ങൾ തടയാനും ഈ കണ്ടെത്തലിലൂടെ കഴിയും.
എന്നാൽ ഇത് പെട്ടെന്ന് വിപണിയിലേക്കെത്താൻ സാധ്യതയില്ല. കാരണം മനുഷ്യരിൽ പരീക്ഷിച്ച് വേണ്ട മാറ്റങ്ങൾ വരുത്തേണ്ടതുണ്ടത് അനിവാര്യമാണെന്ന് ഗവേഷകർ പറഞ്ഞു. വില, മരുന്ന് വിതരണം എന്നിവയെക്കൂടി ആശ്രയിച്ചായിരിക്കും ഷോക്ക് സിറിഞ്ചുകളുടെ ക്ലിനിക്കൽ ഉപയോഗ സാധ്യത.
ലോകത്ത് പ്രതിവർഷം 13 ലക്ഷം പേരും ഇന്ത്യയിൽ മൂന്നുലക്ഷം പേരും മരിക്കാനിടയാക്കുന്ന രക്തത്തിലെ അണുബാധക്ക് സിറിഞ്ചുകൾ കാരണമാകുന്നുണ്ടെന്നാണ് പഠനം. എന്നാൽ പുതിയ കണ്ടെത്തലുകളിലൂടെ ഒരു പരിധിവരെ ഇത് തടയാൻ കഴിയുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.