5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Human Brain : അയ് ശരി ! ഇതുവരെ കേട്ടതൊക്കെ തെറ്റായിരുന്നോ ? തലച്ചോറിന്റെ വേഗതയെക്കുറിച്ച് പുതിയ പഠനം

Human Brain Processing Speed : വേഗത നിർണായകമല്ലാത്ത ഒരു അന്തരീക്ഷത്തിലായിരുന്നു മനുഷ്യന്റെ പരിണാമം. മാറ്റം മന്ദഗതിയിലായ ഒരു ലോകത്താണ് നമ്മുടെ പൂർവ്വികർ ജീവിച്ചിരുന്നത്. മിക്ക തീരുമാനങ്ങൾക്കും സെക്കൻഡിൽ കുറച്ച് ബിറ്റുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും ഗവേഷകര്‍. ഓരോ നിമിഷവും ഒട്ടനവധി ഡാറ്റകള്‍ ലഭിക്കുമ്പോഴും നമ്മുടെ മസ്തിഷ്കം ഒരു സമയം ഒരു ചിന്തയിൽ മാത്രം എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകര്‍

Human Brain : അയ് ശരി ! ഇതുവരെ കേട്ടതൊക്കെ തെറ്റായിരുന്നോ ? തലച്ചോറിന്റെ വേഗതയെക്കുറിച്ച്  പുതിയ പഠനം
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 25 Dec 2024 22:03 PM

നുഷ്യ മസ്തിഷ്‌കം പലപ്പോഴും ശാസ്ത്രലോകത്ത് പഠനവിഷയമാണ്. മനുഷ്യ മസ്തിഷ്‌കം വളരെ വേഗത്തിലാണ് ചിന്തിക്കുന്നതെന്നാണ് നമ്മളില്‍ പലരുടെയും ധാരണ. എന്നാല്‍ അത്തരം ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്. കുറഞ്ഞ വേഗതയിലാണ് മസ്തിഷ്‌കം വിവരങ്ങള്‍ പ്രോസസ് ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. ഏത് വിവരവും എത്ര വേഗത്തിലാണ് മസ്തിഷ്‌കം പ്രോസസ് ചെയ്യുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ മുന്‍ കണ്ടെത്തലുകളില്‍ നിന്ന് വിഭിന്നമാണ് പുതിയ നിരീക്ഷണം. കണ്ണുകൾ, ചെവി, ത്വക്ക്‌, മൂക്ക് എന്നിവയുൾപ്പെടെയുള്ള നമ്മുടെ ഇന്ദ്രിയങ്ങൾ ശേഖരിക്കുന്ന കോടിക്കണക്കിന് ബിറ്റുകള്‍ ലഭിച്ചിട്ടും, സെക്കൻഡിൽ വെറും 10 ബിറ്റുകൾ വേഗതയിലാണ് വിവരങ്ങള്‍ പ്രോസസ് ചെയ്യുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ട്രില്യണ്‍ കണക്കിന് ഓപ്പറേഷന്‍ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടറുകളെക്കാള്‍ വളരെ താഴെയാണ് ഈ കണക്ക്.

വായിക്കുമ്പോഴും, എഴുതുമ്പോഴും, വീഡിയോ ഗെയിമുകള്‍ കളിക്കുമ്പോഴും, റൂബിക്‌സ് ക്യൂബ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴുമൊക്കെ മനുഷ്യർക്ക് സെക്കൻഡിൽ 10 ബിറ്റ് വേഗതയിൽ മാത്രമേ ചിന്തിക്കാൻ കഴിയൂ എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത് വളരെ പതുക്കെയാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഗവേഷകര്‍ അവരുടെ കണ്ടെത്തലുകൾ കഴിഞ്ഞ ആഴ്ച ന്യൂറോൺ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.

“ഇത് വളരെ കുറഞ്ഞ നമ്പറാണ്. ഓരോ നിമിഷവും, നമ്മുടെ ഇന്ദ്രിയങ്ങൾ ഉൾക്കൊള്ളുന്ന ട്രില്യണിൽ നിന്ന് വെറും 10 ബിറ്റുകൾ മാത്രമാണ് നാം വേർതിരിച്ചെടുക്കുന്നത്. നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും തീരുമാനങ്ങൾ എടുക്കാനും ആ 10 ഉപയോഗിക്കുന്നു. ഇത് വിരോധാഭാസം ഉയർത്തുന്നു. ഈ വിവരങ്ങളെല്ലാം ഫിൽട്ടർ ചെയ്യാൻ മസ്തിഷ്കം എന്താണ് ചെയ്യുന്നത്?”-പഠനത്തിന്റെ ഭാഗമായ റോബയോളജിസ്റ്റ് മാർക്കസ് മെയ്സ്റ്ററിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

വേഗത നിർണായകമല്ലാത്ത ഒരു അന്തരീക്ഷത്തിലായിരുന്നു മനുഷ്യന്റെ പരിണാമം. മാറ്റം മന്ദഗതിയിലായ ഒരു ലോകത്താണ് നമ്മുടെ പൂർവ്വികർ ജീവിച്ചിരുന്നത്. മിക്ക തീരുമാനങ്ങൾക്കും സെക്കൻഡിൽ കുറച്ച് ബിറ്റുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും ഗവേഷകര്‍ വിശദീകരിച്ചു.

Read Also : വരുന്നു പുതിയ ക്വാണ്ടം ചിപ്പ്…! ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പം; വർഷമെടുത്ത് ചെയ്യേണ്ട ജോലി 5 മിനിറ്റിൽ തീരും

നമ്മുടെ മസ്തിഷ്കം ചിന്തകളെ ഒരൊറ്റ ഫയൽ രീതിയിൽ പ്രോസസ്സ് ചെയ്യുന്നതായി ഗവേഷകരായ ജിയു ഷെങ്, മാർക്കസ് മെയ്സ്റ്റർ എന്നിവർ കണ്ടെത്തി. ഇത് കണക്കുകൂട്ടലുകള്‍ മന്ദഗതിയിലാക്കുന്ന ഒരു തടസം സൃഷ്ടിക്കുന്നു. പെരിഫറൽ നാഡീവ്യൂഹം സെൻസറി ഡാറ്റ വളരെ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നുവെന്നും, ഇത് പാരലല്‍ സ്ട്രീമിൽ സെക്കൻഡിൽ ഗിഗാബൈറ്റ്സിൽ വിവരങ്ങൾ ശേഖരിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. എന്തുകൊണ്ടാണ് മസ്തിഷ്കം ഇത്ര സാവധാനത്തിൽ പ്രവർത്തിക്കുന്നതെന്ന ചോദ്യമാണ് ഈ പഠനം ഉയര്‍ത്തുന്നത്.

പ്രോസസിങ് മന്ദഗതിയിലാകുന്നതിന്റെ കാരണം ഗവേഷകര്‍ക്ക് വിശദീകരിക്കാനായിട്ടില്ല. ഓരോ നിമിഷവും ഒട്ടനവധി ഡാറ്റകള്‍ ലഭിക്കുമ്പോഴും നമ്മുടെ മസ്തിഷ്കം ഒരു സമയം ഒരു ചിന്തയിൽ മാത്രം എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Latest News