5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Google New Feature: ഫോൺ നഷ്ടമായാലും വിവരങ്ങൾ സേഫ്; ട്രിപ്പിൾ സുരക്ഷയുമായി ​ഗൂ​ഗിൾ

Google New Feature For Smartphone: ഫോണ്‍ ഏറെക്കാലം ഇന്‍റര്‍നെറ്റ് കണക്ഷനില്‍ നിന്ന് വിച്ഛേദിച്ചാല്‍ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് ആക്റ്റീവാകുകയും ചെയ്യും. അത്തരത്തിൽ ഫൈന്‍ഡ് മൈ ഡിവൈസ് സംവിധാനത്തില്‍ പ്രവേശിച്ച് ഉടമയ്ക്ക് തന്നെ തന്‍റെ ഫോണ്‍ ലോക്ക് ചെയ്യാവുന്ന സംവിധാനമാണ് റിമോട്ട് ലോക്ക് ഫീച്ചര്‍.

Google New Feature: ഫോൺ നഷ്ടമായാലും വിവരങ്ങൾ സേഫ്; ട്രിപ്പിൾ സുരക്ഷയുമായി ​ഗൂ​ഗിൾ
Represental Image (Image Credits: GettyImages)
neethu-vijayan
Neethu Vijayan | Updated On: 07 Oct 2024 08:35 AM

ഫോൺ ഏതേലും രീതിയിൽ നഷ്ടമായാൽ ഇനിമുതൽ ആശങ്കപ്പെടേണ്ട. ഇതിനൊരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് ആന്‍ഡ്രോയ്‌ഡ് നിര്‍മാതാക്കളായ ഗൂഗിള്‍. ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്ഫോണുകള്‍ ആരെങ്കിലും കവര്‍ന്നാലുള്ള ഏറ്റവും വലിയ ആശങ്ക അതിലെ സെന്‍സിറ്റീവായ വിവരങ്ങള്‍ ചോരുമോ എന്നതുതന്നെയാണ്. ഇത്തരത്തിൽ ഫോണുകള്‍ ആരെങ്കിലും മോഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്, ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണീ ഫീച്ചറുകൾ. ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിലേക്ക് മോഷ്ടാവ് കടക്കാതിരിക്കുന്നതിനായി ‌ഫോണ്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന സംവിധാനമാണ് തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക് എന്നത്.

ALSO READ: എഡിറ്റിങ് സിംഹമാകാൻ മെറ്റ… ഒരു ഫോട്ടോയിൽ നിന്ന് നിരവധി വീഡിയോ: എന്താണ് ‘മെറ്റ മൂവി ജെൻ’?

ഉടമയുടെ കൈയില്‍ നിന്ന് ഫോണ്‍ റാഞ്ചി ആരെങ്കിലും ഓടിയോ നടന്നോ വാഹനത്തിലോ പോകുമ്പോൾ ഫോണ്‍ മോഷ്ടിക്കപ്പെട്ടെന്ന് തിരിച്ചറിയുന്ന സംവിധാനമാണ് മെഷീന്‍ ലേണിംഗ്. ഫോണ്‍ ഏറെക്കാലം ഇന്‍റര്‍നെറ്റ് കണക്ഷനില്‍ നിന്ന് വിച്ഛേദിച്ചാല്‍ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് ആക്റ്റീവാകുകയും ചെയ്യും. അത്തരത്തിൽ ഫൈന്‍ഡ് മൈ ഡിവൈസ് സംവിധാനത്തില്‍ പ്രവേശിച്ച് ഉടമയ്ക്ക് തന്നെ തന്‍റെ ഫോണ്‍ ലോക്ക് ചെയ്യാവുന്ന സംവിധാനമാണ് റിമോട്ട് ലോക്ക് ഫീച്ചര്‍.

അമേരിക്കയിലെ ആന്‍ഡ്രോയ്‌ഡ് സ്മാര്‍ട്ട്ഫോണുകളിലാണ് ​ഗൂ​ഗിളിന്റെ ഈ ഫീച്ചറുകള്‍ ആദ്യമെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ ഷവോമി 14ടി പ്രോയില്‍ തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക് പ്രത്യക്ഷപ്പെട്ടതായും ഒരു ഉപഭോക്താവാണ് ത്രഡ്‌സിലൂടെ ആദ്യം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിള്‍ ബീറ്റ വേര്‍ഷനുകളില്‍ ഓഗസ്റ്റ് മുതല്‍ ഈ ഫീച്ചറുകള്‍ പരീക്ഷിക്കുന്നുണ്ടായിരുന്നു. വരും ആഴ്‌ചകളില്‍ ഈ മൂന്ന് ഫീച്ചറും കൂടുതല്‍ ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് എത്തുമെന്നാണ് സൂചന.

ഈ സുരക്ഷാ സേവനങ്ങള്‍ ലഭിക്കുന്നതിനായി ഗൂഗിള്‍ പ്ലേ സര്‍വീസിന്‍റെ ഏറ്റവും പുതിയ വേര്‍ഷനാണ് നിങ്ങളുടെ ആന്‍ഡ്രോയ്‌ഡ് ഫോണിലുള്ളത് എന്ന് ഉറപ്പുവരുത്തണം. ആന്‍ഡ്രോയ്ഡ് 10 മുതല്‍ മുകളിലേക്കുള്ള എല്ലാ ആന്‍ഡ്രോയ്‌ഡ് ഫോണുകളിലും ഈ ഫീച്ചറുകള്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Latest News