Google Chrome: ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കുക…; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

Google Chrome Security Alert: വിൻഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോ​ഗിക്കുന്നവർക്കാണ് അപകടസാധ്യത കൂടുതലെന്ന് സെർട്ട് ഇൻ പറയുന്നു. ആ​ഗോളതലത്തിൽ ഏതാണ്ട് 70 ശതമാനം പേരും ആശ്രയിക്കുന്ന ബ്രൗസറാണ് ​​ഗൂ​ഗിൾ ​ക്രോം.

Google Chrome: ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കുക...; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

Google Chrome .

Published: 

01 Oct 2024 19:17 PM

ഗൂ​ഗിൾ ക്രോമിൽ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. മൊബൈലിലോ ലാപ്ടോപ്പിലോ ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അഥവാ സെർട്ട് ഇൻൻ്റെ മുന്നറിയിപ്പിൽ പറയുന്നത്. ക്രോമിലെ പഴുതുകൾ മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യക്തി​ഗത വിവരങ്ങൾ ചോർത്തിയേക്കുമെന്നാണ് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നത്.

ദുഷ്ടലക്ഷ്യത്തോടെ കോഡുകൾ കടത്തിവിട്ട് ആപ്പുകൾ തകരാറിലാക്കുകയും ആ പഴുതിലൂടെ കംപ്യൂട്ടറിലും ഫോണിലുമൊക്കെ കടന്നുകയറുകയുമാണ് സൈബർ ക്രിമിനലുകളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. വിൻഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോ​ഗിക്കുന്നവർക്കാണ് അപകടസാധ്യത കൂടുതലെന്ന് സെർട്ട് ഇൻ പറയുന്നു. ആ​ഗോളതലത്തിൽ ഏതാണ്ട് 70 ശതമാനം പേരും ആശ്രയിക്കുന്ന ബ്രൗസറാണ് ​​ഗൂ​ഗിൾ ​ക്രോം.

ALSO READ: ‘സന്തോഷ ജന്മദിനം ഗൂഗിളിന്’; നമ്മുടെ സംശയങ്ങൾക്ക് ഗൂഗിൾ ഉത്തരം നൽകാൻ തുടങ്ങിയിട്ട് ഇന്ന് 26 വർഷം

അതുകൊണ്ടു തന്നെ കോടിക്കണക്കിന് ഉപയോക്താക്കളെ ഈ സുരക്ഷാ വീഴ്ച ബാധിച്ചേക്കാനുള്ള സാധ്യത കൂടുതലാണ്. സുരക്ഷാ വീഴ്ച പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. അപകടസാധ്യത തടയാൻ ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിളും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും ഉപയോക്താക്കളോട് നിർദേശിക്കുന്നത്.

ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ് ചെയ്യുകയാണ് ഇതിന് പരിഹാരം. ആൻഡ്രോയ്ഡ് ഉപയോക്താക്കളും ആപ് സ്റ്റോറിൽ ചെന്ന് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ലാപ്പിലോ കംപ്യൂട്ടറിലോ ക്രോം ഉപയോ​ഗിക്കുന്നവർക്ക് സെറ്റിം​ഗ്സിൽ ചെന്ന് എബൗട്ട് ക്രോമിൽ പോയി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

Related Stories
Elon Musk Hates Hashtags : ഹാഷ്ടാഗുകളോടുള്ള വെറുപ്പ് വ്യക്തമാക്കി മസ്‌ക്; ഉപയോഗിക്കുന്നത് നിര്‍ത്തൂവെന്ന് അഭ്യര്‍ത്ഥന; കാരണമെന്ത് ?
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Power Outage : ഇൻ്റർനെറ്റ് ഉപയോഗത്തിനിടെ കരണ്ട് പോയോ? ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കുള്ള ചില മാർഗങ്ങൾ
Samsung Galaxy S25 : കാത്തിരിപ്പിന് വിരാമം; സാംസങ് ഗ്യാലക്സി എസ്25 ഉടൻ അവതരിപ്പിക്കും
Whisk AI Image Generator: ചിത്രങ്ങൾ കളറാക്കാൻ വിസ്ക്; എഐ ഇമേജ് ജനറേറ്ററുമായി ഗൂഗിൾ
Gaganyaan ISRO : ലോഞ്ച് വെഹിക്കിള്‍ അസംബ്ലി ഗഗന്‍യാന്റെ നിര്‍ണായകഘട്ടം; സ്വപ്‌നപദ്ധതിയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഐഎസ്ആര്‍ഒ
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍