5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best BSNL Plans: മറ്റുള്ളവരുടെ ഇരട്ടി; ബിഎസ്എൻഎൽ പ്ലാൻ കേട്ട് എയർടെൽ പോലും ഞെട്ടി

Bsnl 249 Plans: 45 ദിവസത്തെ വാലിഡിറ്റിയാണ് ഈ ബിഎസ്എൻഎൽ പ്ലാനിനുള്ളത്. ഈ പ്ലാനിൻ്റെ വില 250 രൂപയിൽ താഴെയാണ്. എന്നാൽ എല്ലാവർക്കും ലഭിക്കുകയില്ല

Best BSNL Plans: മറ്റുള്ളവരുടെ ഇരട്ടി; ബിഎസ്എൻഎൽ പ്ലാൻ കേട്ട് എയർടെൽ പോലും ഞെട്ടി
Bsnl Plans: Credits: Getty Images
arun-nair
Arun Nair | Published: 11 Nov 2024 07:57 AM

താരിഫ് നിരക്ക് വർധന കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് ആശ്വസാമായി മാറുകയാണ് ബിഎസ്എൻഎൽ. ജിയോ, എയർടെൽ, വിഐ എന്നിവർ അവരുടെ മൊബൈൽ റീചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തിയപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിൽ മാറ്റം വരുത്തിയില്ല മറിച്ച് നിരക്ക് കുറയ്ക്കാനും ശ്രമിച്ചു. ഇതോടെ ബിഎസ്എൻഎൽ റീചാർജ് പ്ലാനുകൾക്ക് ജനപ്രീതിയും ലഭിക്കുകയാണ്. നിങ്ങളൊരു ബിഎസ്എൻഎൽ ഉപഭോക്താവ് ആണെങ്കിൽ, നിങ്ങൾക്കായി ഒരു നല്ല പ്ലാൻ ഞങ്ങൾ ഇവിടെയുണ്ട്. പരിശോധിച്ച് നോക്കാം. 45 ദിവസത്തെ വാലിഡിറ്റിയാണ് ഈ ബിഎസ്എൻഎൽ പ്ലാനിനുള്ളത്. ഈ പ്ലാനിൻ്റെ വില 250 രൂപയിൽ താഴെയാണ്. പ്ലാനിനെക്കുറിച്ച് വിശദമായി നമുക്ക് നോക്കാം: –

249 രൂപയുടെ പ്ലാൻ

45 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎല്ലിൻ്റെ 249 രൂപയുടെ പ്ലാനിൽ ലഭിക്കുന്നത്.പ്രതിദിനം 2 ജിബി ഡാറ്റ ഈ പ്ലാനിന് ലഭിക്കും. ഇതുവഴി 90 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. പ്രതിദിനം 100 എസ്എംഎസും 249 രൂപയുടെ പ്ലാനിൽ ലഭ്യമാണ്. എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് കോളിംഗും 249 രൂപയുടെ പ്ലാനിൽ ലഭ്യമാണ്.

ALSO READ: ഒരു വർഷത്തേക്ക് റീചാർജിനെ പറ്റി ചിന്തിക്കേണ്ട; ബിഎസ്എൻഎല്ലിന്റെ അടിപൊളി പ്ലാൻ ഇതാ

ബിഎസ്എൻഎല്ലിലേക്ക് മാറിയ/ പുതിയ സിം എടുക്കുന്ന ഉപഭോക്താക്കൾക്കാണ് ആദ്യ റീ ചാർജ്ജ് ബെനഫിറ്റായി 249 രൂപയുടെ പ്ലാൻ ലഭിക്കുന്നത്. പഴയ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭിക്കില്ല. മറ്റ് പ്ലാനുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ എന്താണ് ഇതിൻ്റെ പ്രത്യേകത. പരിശോധിക്കാം.

എയർടെൽ 249 രൂപയുടെ പ്ലാൻ

എയർടെല്ലിൻ്റെ 249 രൂപയുടെ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റി മാത്രമാണുള്ളത്. ഈ പ്ലാനിൽ, പ്രതിദിനം 1 ജിബി ഡാറ്റ നിങ്ങൾക്ക് ലഭിക്കും, ഇത് ബിഎസ്എൻഎലിനെ അപേക്ഷിച്ച് പകുതി മാത്രമാണ്. അൺലിമിറ്റഡ് സൗജന്യ വോയ്‌സ് കോളും ഇതോടൊപ്പം ലഭിക്കും. പ്രതിദിനം 100 എസ്എംഎസും പ്ലാനിൽ എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

Latest News