5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

X-Faces Exodus: ‘എക്‌സ്’ വിട്ടു…; ട്രംപിൻ്റെ വിജയത്തിനു ശേഷം എക്സിൽ നിന്ന് പോയത് 1.15 ലക്ഷം പേർ

Elon Musk’s X Faces Exodus: ട്രംപിന്റെ മുഖ്യപ്രചാരകരിൽ ഒരാളും അദ്ദേഹം പുതുതായി ആരംഭിച്ച കാര്യക്ഷമതാവകുപ്പിന്റെ സഹനേതാവുമായ ഇലോൺ മസ്‌കാണ് എക്‌സിന്റെ ഉടമ. മസ്‌ക് ട്രംപിന്റെ പ്രചാരണത്തിൽ സജീവമായതോടെയാണ് ആളുകൾക്ക് എക്‌സ് വിടുന്ന പ്രവണത കൂടിയത്. 90 ദിവസത്തിനിടെ ബ്ലൂസ്‌കൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായതായും വിവരമുണ്ട്.

X-Faces Exodus: ‘എക്‌സ്’ വിട്ടു…; ട്രംപിൻ്റെ വിജയത്തിനു ശേഷം എക്സിൽ നിന്ന് പോയത് 1.15 ലക്ഷം പേർ
Image Credits: Social Media
neethu-vijayan
Neethu Vijayan | Published: 15 Nov 2024 11:04 AM

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം ഉറച്ചതിനുപിന്നാലെ സാമൂഹികമാധ്യമമായ ‘എക്‌സി’ൽ ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് (X Faces Exodus). 1.15 ലക്ഷത്തിലേറെ യുഎസ് ഉപയോക്താക്കളാണ് എക്‌സ് ഉപേക്ഷിച്ച് പോയത്. മൊബൈൽ ഉപയോക്താക്കളുടെ കണക്കെടുത്തിട്ടില്ലെന്ന് ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ സിമിലർ വെബ്ബിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. ഇതോടെ സോഷ്യൽ മീഡിയ സ്റ്റാർട്ട്‌അപ്പായ ബ്ലൂസ്‌കൈക്ക് ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ട്.

ട്രംപിന്റെ മുഖ്യപ്രചാരകരിൽ ഒരാളും അദ്ദേഹം പുതുതായി ആരംഭിച്ച കാര്യക്ഷമതാവകുപ്പിന്റെ സഹനേതാവുമായ ഇലോൺ മസ്‌കാണ് എക്‌സിന്റെ ഉടമ. മസ്‌ക് ട്രംപിന്റെ പ്രചാരണത്തിൽ സജീവമായതോടെയാണ് ആളുകൾക്ക് എക്‌സ് വിടുന്ന പ്രവണത കൂടിയത്. 90 ദിവസത്തിനിടെ ബ്ലൂസ്‌കൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായതായും വിവരമുണ്ട്.

കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് 2.5 മില്യൺ (25 ലക്ഷം) പുത്തൻ യൂസർമാരെയാണ് ബ്ലൂസ്‌കൈക്ക് ലഭിച്ചത്. ഇതോടെ ബ്ലൂസ്‌കൈയിൽ അക്കൗണ്ടുള്ളവരുടെ എണ്ണം 16 മില്യൺ (ഒരു കോടി 60 ലക്ഷം) കടന്നിരിക്കുകയാണ്. ഇലോൺ മസ്‌കിൻറെ എക്‌സിന് ബ്ലൂസ്കൈ വെല്ലുവിളിയാകുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങളിലാണ് ഈ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ലൈക്കുകളിലും ഫോളോയിലും പുതിയ അക്കൗണ്ടുകളുടെ എണ്ണത്തിലും ബ്ലൂസ്‌കൈ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ‌മെറ്റയുടെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് സർവീസായ ത്രഡ്‌സിനും ബ്ലൂസ്‌കൈയുടെ കുതിപ്പ് വെല്ലുവിളിയായേക്കാം.

Latest News