5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Meta : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐയ്ക്ക് തെറ്റു പറ്റിയോ ? എങ്കില്‍ എത്ര ശതമാനം ? മെറ്റ പറയുന്നത് ഇങ്ങനെ

Meta AI Content About Elections : നിലവിലെ നയങ്ങള്‍, പ്രക്രിയ എന്നിവ ജനറേറ്റീവ് എഐ ഉള്ളടക്കത്തെ ചുറ്റിപ്പറ്റിയുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് പര്യാപ്തമാണെന്ന് തെളിയിച്ചതായി മെറ്റയിലെ ആഗോള കാര്യ പ്രസിഡൻ്റ് നിക്ക് ക്ലെഗ്

Meta : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐയ്ക്ക് തെറ്റു പറ്റിയോ ? എങ്കില്‍ എത്ര ശതമാനം ? മെറ്റ പറയുന്നത് ഇങ്ങനെ
പ്രതീകാത്മക ചിത്രം (image credits: Getty Images)
jayadevan-am
Jayadevan AM | Updated On: 04 Dec 2024 22:21 PM

നിരവധി രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷമാണ് 2024. ഇന്ത്യയടക്കം 40-ലധികം രാജ്യങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് വേളയിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തെക്കുറിച്ച് മെറ്റ ഒരു വിശകലനം നടത്തി. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐ സൃഷ്ടിച്ച ഉള്ളടക്കം തെറ്റായ വിവരങ്ങളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് മെറ്റയുടെ കണ്ടെത്തല്‍.

ഇന്ത്യ, യുഎസ്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, യൂറോപ്യൻ യൂണിയൻ പാർലമെൻ്റ്, ഫ്രാൻസ്, യുകെ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വേളയിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തെക്കുറിച്ചാണ് മെറ്റ പരിശോധിച്ചത്.

തങ്ങളുടെ നിലവിലെ നയങ്ങള്‍, പ്രക്രിയ എന്നിവ ജനറേറ്റീവ് എഐ ഉള്ളടക്കത്തെ ചുറ്റിപ്പറ്റിയുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് പര്യാപ്തമാണെന്ന് തെളിയിച്ചതായി മെറ്റയിലെ ആഗോള കാര്യ പ്രസിഡൻ്റ് നിക്ക് ക്ലെഗ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിൽ എഴുതി.

കുപ്രചരണങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ എഐയുടെ പങ്കിനെക്കുറിച്ച് മുമ്പ് ആശങ്കകൾ ഉന്നയിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് മെറ്റയുടെ അവകാശവാദം. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടല്‍ തടഞ്ഞതായും മെറ്റ അവകാശപ്പെട്ടു.

കോഓർഡിനേറ്റഡ് അനാഥെൻ്റിക് ബിഹേവിയർ (സിഐബി) നെറ്റ്‌വർക്കുകൾ എന്ന് വിളിക്കുന്ന രഹസ്യ സ്വാധീന പ്രചാരണങ്ങളിലൂടെ ജനറേറ്റീവ് എഐയുടെ സാധ്യതയുള്ള ഉപയോഗവും സൂക്ഷ്മമായി നിരീക്ഷിച്ചെന്നും മെറ്റ വിശദീകരിക്കുന്നു.

ALSO READ: എഐ എന്നാല്‍ സുമ്മാവാ; മരണത്തീയതി പ്രവചിക്കുന്ന ‘ഡെത്ത് ക്ലോക്ക്’ ! ഈ കണ്ടുപിടിത്തത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡീപ്ഫേക്കുകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപയോക്താക്കളുടെ 5,90,000 അഭ്യർത്ഥനകൾ നിരസിച്ചതായും മെറ്റ വ്യക്തമാക്കി. ഇമാജിൻ എന്ന എഐ ഇമേജ് ജനറേറ്റർ ടൂളിലൂടെയായിരുന്നു ഉപയോക്താക്കളുടെ അഭ്യര്‍ത്ഥന. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നിയുക്ത വൈസ് പ്രസിഡൻ്റ് വാൻസ്, പ്രസിഡൻ്റ് ജോ ബൈഡന്‍ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമല ഹാരിസ്, ഗവർണർ വാൽസ് എന്നിവരുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു അഭ്യര്‍ത്ഥനകളേറെയും.

ജനറേറ്റീവ് എഐ ഈ വർഷത്തിനിടയിലെ തിരഞ്ഞെടുപ്പുകളിൽ ഉണ്ടാക്കാൻ സാധ്യതയുള്ള ആഘാതത്തെക്കുറിച്ച് ആളുകൾക്ക് മനസ്സിലാക്കാവുന്നതേവെന്നും ക്ലെഗ് വ്യക്തമാക്കി.

കൊവിഡ് മഹാമാരി സമയത്ത് ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച സമീപനത്തില്‍ കമ്പനി ഖേദിക്കുന്നുവെന്ന് നിക്ക് ക്ലെഗ് അടുത്തിടെ പറഞ്ഞിരുന്നു. മഹാമാരി എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്നും, അന്ന് ചെയ്തത് ‘കുറച്ച് കൂടുതലാ’യി പോയെന്നും ക്ലെഗ് പറഞ്ഞു.

Latest News