5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best Bsnl Plans: ഈ ബിഎസ്എൻഎൽ പ്ലാൻ ദിവസം 3 രൂപയിൽ താഴെ, 10 മാസം വാലിഡിറ്റി

വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന പ്ലാനുകളിലൊന്നാണിത്. പുതിയ പ്ലാൻ ഇത്തരത്തിൽ കൂടുതൽ വാലിഡിറ്റി വേണ്ട ഉപയോക്താക്കൾക്ക് ഉപകാര പ്രദമായിരിക്കും

Best Bsnl Plans: ഈ ബിഎസ്എൻഎൽ പ്ലാൻ ദിവസം 3 രൂപയിൽ താഴെ, 10 മാസം വാലിഡിറ്റി
Represental Image | Credits: Getty Images Creative
arun-nair
Arun Nair | Published: 23 Sep 2024 08:28 AM

വാലിഡിറ്റിയാണ് റീ ചാർജ്ജ് ചെയ്യുമ്പോൾ എല്ലാവരുടെയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന്. മുൻപ് 3 മാസം വരെ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പ്ലാൻ ഇപ്പോൾ വൻകിട ടെലികോം കമ്പനികളുടെ കടന്നു വരവോടെ 28 ദിവസമായും 25 ദിവസമായും കുറഞ്ഞു. ഇതിനൊരു അപവാദമായി പ്രവർത്തിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ആണ്. BSNL-ൻ്റെ പുതിയ പ്ലാൻ ഇത്തരത്തിൽ കൂടുതൽ വാലിഡിറ്റി വേണ്ട ഉപയോക്താക്കൾക്ക് ഉപകാര പ്രദമായിരിക്കും. പ്രതിദിനം 3 രൂപയിൽ താഴെ, ഉപയോക്താക്കൾക്ക് 300 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത്. വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന പ്ലാനുകളിലൊന്നാണിത്.

10 മാസം

797 രൂപയുടെ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 300 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. സൗജന്യ കോളിംഗ്, ഡാറ്റ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും, ശ്രദ്ധിക്കേണ്ട കാര്യം ഇവയിൽ ചില ആനുകൂല്യങ്ങൾ പരിമിത കാലത്തേക്ക് മാത്രമാണ്. ഏകദേശം 10 മാസത്തേക്ക് നിങ്ങൾക്ക് ആകെ സിമ്മിന് വാലിഡിറ്റി ലഭിക്കും. മറ്റൊരു കാര്യം ഡാറ്റയും, കോളിംഗുമാണ് ആദ്യത്തെ 60 ദിവസമാണ് ഉപയോക്താക്കൾക്ക് പ്രതിദിനം 2ജിബി ഡാറ്റയും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകളും ലഭിക്കും.

ALSO READ: ദേ എയർടെൽ പിന്നേം… 22 ഒടിടി സേവനങ്ങൾ, 350ലധികം ടിവി ചാനലുകൾ; കേരളത്തിൻ്റെ മുക്കിലും മൂലയിലും വൈ-ഫൈ

സൗജന്യ റോമിംഗ്

പ്രതിദിനം 100 സൗജന്യ എസ്എംഎസും പ്ലാനിൽ ലഭിക്കും, ആദ്യത്തെ 60 ദിവസത്തിന് ശേഷം, ഉപയോക്താക്കൾക്ക് ഇൻകമിംഗ് കോളുകൾ തുടരും, എന്നാൽ ഔട്ട്‌ഗോയിംഗ് കോളുകൾക്കും ഡാറ്റയ്ക്കും എസ്എംഎസിനും റീചാർജ് ആവശ്യമാണ്.

രണ്ടാമതൊരു സിം ഉണ്ടെങ്കിൽ

ബിഎസ്എൻഎൽ നമ്പർ രണ്ടാമതൊരു സിമ്മായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ആദ്യ രണ്ട് മാസത്തേക്ക്, പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള കോളിംഗ്, ഡാറ്റ സേവനങ്ങൾ ഉപയോക്താക്കൾക്ക് പൂർണ്ണമായി ഉപയോഗിക്കാം. റീ ചാർജ്ജ് ചെയ്ത് 10 മാസം നിങ്ങൾക്ക് മറ്റൊന്നും ആലോചിക്കാനില്ല.

BSNL-ൻ്റെ 4G, 5G

തങ്ങളുടെ 4-ജി, 5-ജി സേവനങ്ങൾ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎസ്എൻഎൽ . ഇതിനോടകം നിരവധി ടെലികോം സർക്കിളുകളിൽ കമ്പനി 4G സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്, 2025 പകുതിയോടെ രാജ്യവ്യാപകമായി എല്ലാ സർക്കിളുകളിലേക്കും സേവനങ്ങൾ എത്തിക്കും. കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഉപയോക്താക്കൾക്ക് മികച്ച വേഗത നൽകുകയുമാണ് ഉദ്ദേശം. ബിഎസ്എൻഎല്ലിൻ്റെ 5Gയും ഇതിനോടകം നെറ്റ്‌വർക്ക് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT) പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

 

Latest News