5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BSNL Logo : ചുവപ്പും ഇന്ത്യയും ഔട്ട്, കാവിയും ഭാരതും ഇൻ; ബിഎസ്എൻഎൽ പുതിയ ലോഗോ അവതരിപ്പിച്ചു

BSNL New Logo : ലോഗോ അവതരിപ്പിച്ചതിനൊപ്പം ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ഏഴ് സർവീസുകളും അവതരിപ്പിച്ചിട്ടുണ്ട്. ലോഗോയ്ക്കൊപ്പം ബിഎസ്എൻഎല്ലിൻ്റെ ടാഗ് ലൈനായ കണക്ടിങ് ഇന്ത്യക്ക് പകരം കണക്ടിങ് ഭാരത് എന്നുമാക്കി.

BSNL Logo : ചുവപ്പും ഇന്ത്യയും ഔട്ട്, കാവിയും ഭാരതും ഇൻ; ബിഎസ്എൻഎൽ പുതിയ ലോഗോ അവതരിപ്പിച്ചു
ബിഎസ്എൻല്ലിൻ്റെ പുതിയ ലോഗോ (Image Courtesy : BSNL X)
jenish-thomas
Jenish Thomas | Updated On: 22 Oct 2024 17:44 PM

രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ (BSNL New Logo) അവതരിപ്പിച്ചു. വെറും ഗോളുമായിരുന്ന പഴയ ലോഗോയിലേക്ക് ഇന്ത്യയുടെ മാപ്പും കാവി നിറവും ചേർത്താണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ഗോളത്തിന് ചുറ്റുമുള്ള കണക്ടിവിറ്റി ചിഹ്നത്തിൽ നിന്നും ചുവപ്പും നീലയും മാറ്റി പകരം വെള്ളയും പച്ചയുമാക്കിയാണ് ലോഗോയ്ക്ക് മാറ്റം വരുത്തിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ ബിഎസ്എൻഎല്ലിൻ്റെ അടിക്കുറിപ്പായ കണക്ടിങ് ഇന്ത്യയെ കണക്ടിങ് ഭാരത് എന്നാക്കി.

വിശ്വാസം, കൂടുതൽ ബലപ്പെടുത്തുക, രാജ്യത്ത് എല്ലാവരിലേക്കെത്തിക്കുക എന്നാണ് ലോഗോയുടെ മാറ്റത്തിലൂടെ ലക്ഷ്യവെക്കുക. രാജ്യത്തുടനീളമായി 4ജി നെറ്റ്വർക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ മാറ്റം. ഇവയ്ക്ക് പുറമെ ഏഴ് പുതിയ സർവീസുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എൻല്ലിൻ്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതാണ് ഈ മാറ്റമെന്ന് കേന്ദ്ര വാർത്തവിനിമയം മന്ത്രി ജ്യോതിരാദിത്വ സിന്ധ്യ അറിയിച്ചു.

ALSO READ : BSNL Offers: എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്; 87 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളിങും ഡാറ്റയുമായി ബിഎസ്എന്‍എല്‍

ബിഎസ്എൻഎല്ലിൻ്റെ പുതിയ സർവീസുകൾ

സ്പാം കോളുകളും മെസേജുകളും വിലങ്ങിടാൻ സ്പാം ഫ്രീ നെറ്റ്വർക്കാണ് ഈ പട്ടികയിൽ പ്രധാനപ്പെട്ട സർവീസ്. ഒപ്പം വൈ-ഫൈ റോമിങ് സർവീസും ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കളിലേക്കെത്തിക്കുന്നുണ്ട്. യാത്ര ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഏത് ബിഎസ്എൻഎൽ എഫ്ടിടിഎച്ച് സർവീസുമായി കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ എഫ്ടിടിഎച്ച് ഉപയോക്താക്കൾക്ക് ഇൻട്രാനെറ്റിലൂടെ 500 പ്രീമിയം ടിവി ചാനലുകളും ലഭിക്കും.

പുതിയ സിമ്മുകൾ വേഗത്തിൽ സ്വന്തമാക്കാനായി എനി ടൈം സിം (എടിഎസ്) കിയോസ്കുകളും ടെലികോം കമ്പനി ആരംഭിക്കുന്നുണ്ട്. ഇതിലൂടെ സ്വയം കെവൈസി നടത്തി സിം ആക്ടിവേറ്റ് ചെയ്യാനും സാധിക്കുന്നതാണ്. ഇത് കൂടാതെ നേരത്തെ വെളിപ്പെടുത്തിയ സാറ്റ്ലൈറ്റ് ടു ഡിവൈസി കണക്ടിവിറ്റിയുമുണ്ട്. ചില സർക്കിളുകളിൽ ബിഎസ്എൻൽ 5ജി സേവനം ആരംഭിച്ചിട്ടുമുണ്ട്.

Latest News