5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BSNL 400 Plan: 400 രൂപക്ക് 150 ദിവസം, പ്ലാനുമായി ബിഎസ്എൻഎൽ

Bsnl Affordable Plans: വെറും 397 രൂപ വിലയുള്ള പ്ലാനിൻ്റെ വാലിഡിറ്റി 150 ദിവസമാണ്. ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് ഇന്ത്യയിലെ ഏത് നമ്പറിലേക്കും പരിധിയില്ലാത്ത കോളുകൾ പ്ലാനിൽ ആസ്വദിക്കാം

BSNL 400 Plan: 400 രൂപക്ക് 150 ദിവസം, പ്ലാനുമായി ബിഎസ്എൻഎൽ
Best Bsnl PlansImage Credit source: Getty Images Creative
arun-nair
Arun Nair | Updated On: 02 Jan 2025 12:30 PM

അരയും തലയും മുറുക്കി കളത്തിലിറങ്ങാനുള്ള പരിപാടിയിലാണ് ബിഎസ്എൻഎൽ. ഇതിൻ്റെ ഭാഗമായി പുത്തൻ റീ ചാർജ്ദ് പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ തന്നെ മുൻനിര ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ, ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം ഭീമന്മാരുമായുള്ള മത്സരമാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ഒരു കിടിലൻ പ്ലാൻ തന്നെ ഉപഭോക്താക്കൾക്കായി എത്തിച്ചിരിക്കുകയാണ് കമ്പനി. 150 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന വളരെ താങ്ങാനാവുന്ന റീചാർജ് പ്ലാനാണിത്.

പ്ലാനിനെ പറ്റി

വെറും 397 രൂപ വിലയുള്ള പ്ലാനിൻ്റെ വാലിഡിറ്റി 150 ദിവസമാണ്. ഉപയോക്താക്കൾക്ക് പ്ലാനിൻ്റെ ആദ്യ 30 ദിവസത്തേക്ക് ഇന്ത്യയിലെ ഏത് നമ്പറിലേക്കും പരിധിയില്ലാത്ത കോളുകൾ വിളിക്കാം. ഇതിൽ രാജ്യത്തുടനീളം മറ്റ് നെറ്റ്വർക്കുകളിലേക്ക് സൗജന്യ റോമിംഗും ലഭിക്കും. മാത്രമല്ല ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും ആദ്യത്തെ 30 ദിവസത്തേക്ക് ലഭിക്കും, ആകെ 60 ജിബി ഡാറ്റ ഈ പ്രതിമാസ പ്ലാനിൽ ലഭ്യമാണ്. കൂടാതെ ദിവസം തോറും 100 സൗജന്യ എസ്എംഎസും നിങ്ങൾക്ക് അയക്കാൻ സാധിക്കും. ജിയോ അടുത്തിടെ 2,025 രൂപ വിലയുള്ള 200 ദിവസത്തെ പ്ലാൻ അവതരിപ്പിച്ചിരുന്നു. ബിഎസ്എൻഎല്ലിൻ്റെ പ്ലാൻ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ALSO READ: വർഷം മുഴുവനും വിളിച്ചാലും തീരാത്ത പ്ലാനിറക്കി ബിഎസ്എൻഎൽ, കേരളത്തിലെത്തുമോ?

ഒരു സ്വകാര്യ ടെലികോം ഓപ്പറേറ്ററും ഇത്രയും നീണ്ട സാധുതയുള്ള റീചാർജ് വാഗ്ദാനം ചെയ്യാത്തതിനാൽ ഈ പ്ലാൻ വിപണിയിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്. കൂടാതെ ഡാറ്റ, കോളിംഗ്, എസ്എംഎസ്,റോമിങ്ങ് സേവനങ്ങളും പ്ലാനിൽ അടങ്ങുന്നതിനാൽ കൂടുതൽ ആകർഷണീയമാണ് പ്ലാൻ. അതിനിടയിൽ 4G നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി BSNL 6000-ൽ അധികം പുതിയ ടവറുകളാണ് വിപുലീകരിച്ചത്. ഈ വർഷം 100,000 ടവറുകൾ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്, ഇത് 9,000 ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കും.

വർഷം മുഴുവനും വിളിച്ചാൽ തീരാത്ത പ്ലാൻ

ഒരു വർഷം വിളിച്ചാലും തീരാത്ത പ്ലാനുമായി നേരത്തെ തന്നെ ബിഎസ്എൻഎൽ വിപണിയിലേക്ക് ഇറങ്ങിയിരുന്നു. 2398 രൂപയാണ് പ്ലാനിൻ്റെ നിരക്ക്. ഇത്തരമൊരു ഒറ്റ റീ ചാർജ്ജുകൊണ്ട് മാസം തോറുമുള്ള റീ ചാർജ്ജ് എന്ന ബുദ്ധിമുട്ട് നിങ്ങൾക്ക് ഒഴിവാക്കാനാകും. ഈ പ്ലാനിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗും ഉണ്ടാവും. ഇൻ്റർനെറ്റ് ഉപയോഗിക്കാനായി ആകെ 850GB ഡാറ്റയാണ് പ്ലാനിൽ ഉപക്തോവിന് ലഭിക്കുക. ഇത്തരത്തിൽ പ്രതിദിനം 2GB ഡാറ്റ നിങ്ങൾക്ക് ലഭിക്കും.