BSNL: ശബരിമലയിലെ 48 ഇടങ്ങളില്‍ വൈ-ഫൈ കണക്ഷൻ സ്ഥാപിച്ച് ബിഎസ്എന്‍എല്‍; എങ്ങനെ ഫോണില്‍ കണക്റ്റ് ചെയ്യാം?

BSNL: ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ പൊതു വൈ-ഫൈ സേവനമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്.

BSNL: ശബരിമലയിലെ 48 ഇടങ്ങളില്‍ വൈ-ഫൈ കണക്ഷൻ സ്ഥാപിച്ച് ബിഎസ്എന്‍എല്‍; എങ്ങനെ ഫോണില്‍ കണക്റ്റ് ചെയ്യാം?

ശബരിമല, ബിഎസ്എൻഎൽ

Updated On: 

14 Nov 2024 23:37 PM

ഒന്നിന്ന് പിന്നാലെ മറ്റൊന്നായി എത്തിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. വ്യത്യസ്ത പ്ലാനുകളും ഓഫറുകളുമായി ഞെട്ടിപ്പിച്ച ബിഎസ്എന്‍എല്‍ ഇപ്പോഴിതാ പുതിയ ഒരു സംവിധാനം കൂടി ആരംഭിച്ചിരിക്കുകയാണ്. മണ്ഡലക്കാല ആരംഭത്തോടെ ശബരിമലയിലെത്തുന്ന അയപ്പ ഭക്തര്‍ക്ക് നെറ്റ്‌വര്‍ക്ക് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിഎസ്എന്‍എല്‍ എത്തിയിട്ടുള്ളത്. ഇതിനായി ശബരിമലയിലെ 48 ഇടങ്ങളില്‍ വൈ-ഫൈ കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചതായി അറിയിച്ചു. അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വഴി ശബരിമലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സേവനങ്ങളെയും കൂടുതല്‍ ഏകോപിപ്പിക്കാനും ബിഎസ്എന്‍എല്ലിന്‍റെ ഈ പരിശ്രമത്തിനാകും.

ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ പൊതു വൈ-ഫൈ സേവനമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ശബരിമല പാതയില്‍ 4ജി ടവറുകളും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ക്ക്  പരിഹാരം കാണുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്‌റ്റമര്‍ സര്‍വീസ് സെന്‍റര്‍ പമ്പയിലും ശബരിമലയിലും സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും, ഫോര്‍ജി സിം അപ്ഗ്രഡേഷന്‍, റീചാര്‍ജ്, ബില്‍ പേയ്‌മെന്‍റ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ് .

 

Also Read-BSNL: ഓഫറുകളുടെ പെരുമഴയുമായി ബിഎസ്എന്‍എല്‍; 3 ജിബി അധിക ഡാറ്റ സഹിതം വമ്പന്‍ റീച്ചാര്‍ജ് പ്ലാന്‍

എങ്ങനെ ഫോണില്‍ കണക്റ്റ് ചെയ്യാം?

ശബരിമലയിലെത്തുന്ന അയപ്പ ഭക്തർക്ക് ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും ബിഎസ്എന്‍എല്ലിന്‍റെ വൈ-ഫൈ സേവനം ലഭിക്കും. ഇതിനായി ഫോണിലെ വൈ-ഫൈ ഓപ്ഷന്‍ ആദ്യം ഓണാക്കുക. ഇതിന് ശേഷം സ്ക്രീനില്‍ കാണിക്കുന്ന ബിഎസ്എന്‍എല്‍ വൈ-ഫൈ (BSNL WiFi) എന്ന നെറ്റ്‌വര്‍ക്ക് ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന വെബ്‌പേജില്‍ നിങ്ങളുടെ പത്ത് അക്ക മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് Get PIN ക്ലിക്ക് ചെയ്യുക. ഫോണില്‍ എസ്എംഎസ് ആയി ലഭിക്കുന്ന ആറക്ക പിന്‍ നമ്പര്‍ സമര്‍പ്പിച്ചാല്‍ ഉടനടി ബിഎസ്എന്‍എല്‍ വൈ-ഫൈ ലഭിക്കും.

അതിനൂതനവും 300 എബിപിഎസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ശബരിമല, പമ്പ, നിലക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധ്യമാക്കിയിട്ടുണ്ട്. ഫൈബര്‍ കണക്റ്റിവിറ്റിയിലുടെ ദേവസ്വം ബോര്‍ഡ്, പൊലീസ്, ഫോറസ്‌റ്റ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍, ബാങ്കുകള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടെയെല്ലാം ടെലികോം സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ഫൈബര്‍ കണക്റ്റിവിറ്റി ലഭിക്കും.

Related Stories
Reliance-Disney: ഇനി കാത്തിരിപ്പില്ല; റിലയന്‍സും ഡിസ്‌നിയും ഒന്നിച്ചു, പട നയിക്കാന്‍ നിത അംബാനി
Red Magic : സ്പെക്സിൽ ഞെട്ടിച്ച് നൂബിയ റെഡ് മാജിക്ക്; അപാര ഗെയിമിങ് എക്സ്പീരിയൻസുമായി പുതിയ മോഡലുകൾ
BSNL: ഓഫറുകളുടെ പെരുമഴയുമായി ബിഎസ്എന്‍എല്‍; 3 ജിബി അധിക ഡാറ്റ സഹിതം വമ്പന്‍ റീച്ചാര്‍ജ് പ്ലാന്‍
BSNL National Wifi Roaming: വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം; എന്താണ് ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗ്, അറിയാം വിശദമായി
POCO X7 Pro : 50 എംപിയുടെ ട്രിപ്പിൾ ക്യാമറ; വില 22000 രൂപ: ഷവോമിയുടെ ഹൈപ്പർ ഒഎസ് 2 പോകോയിലേക്ക്
BSNL Broadband: വീണ്ടും ഞെട്ടിച്ച് ബിഎസ്എൻഎൽ ….! വീട്ടിലെ വൈഫൈ കണക്ഷൻ ഇന്ത്യയിലെവിടെ ഇരുന്നും ഉപയോഗിക്കാം
ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര