BSNL Broadband: വീണ്ടും ഞെട്ടിച്ച് ബിഎസ്എൻഎൽ ….! വീട്ടിലെ വൈഫൈ കണക്ഷൻ ഇന്ത്യയിലെവിടെ ഇരുന്നും ഉപയോഗിക്കാം
BSNL National Wi-Fi Roaming Service: സാധാരണയായി ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത സ്ഥലത്ത് മാത്രമേ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ബിഎസ്എൻഎല്ലിൻ്റെ പുതിയ ദേശീയ വൈ-ഫൈ റോമിംഗ് സേവനം അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എവിടെനിന്നും അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും.
ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിന് പിന്നാലെ നിരവധി ആളുകളാണ് ബിഎസ്എൻഎല്ലിലേക്ക് കടന്നത്. വേറൊന്നുമല്ല അവരുടെ നിരക്ക് കുറഞ്ഞ സേവനങ്ങൾ തന്നെയാണ് ആളുകളെ ആകർഷിക്കുന്നത്. അതിനാൽ തന്നെ ഓരോ ദിവസവും വ്യത്യസ്തമായ ഓഫറുകളുമായാണ് ബിഎസ്എൻഎൽ നമുക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ കമ്പനി അതിന്റെ ദേശീയ വൈഫൈ റോമിംഗ് സേവനം (National Wi-Fi Roaming Service) ആരംഭിച്ചിരിക്കുകയാണ്.
ഇത് ബിഎസ്എൻഎൽ എഫ്ടിടിഎച്ച് (ഫൈബർ-ടു-ദി-ഹോം) ഉപയോക്താക്കളെ ഇന്ത്യയിലുടെനീളമുള്ള BSNL-ന്റെ നെറ്റ്‌വർക്കുമായി കണക്റ്റു ചെയ്യാൻ അനുവദിക്കുന്ന പുതിയ വിധാനമാണ്. രാജ്യത്ത് എവിടെയുമിരുന്ന് വീട്ടിലെ വൈഫൈ ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സാധാരണയായി ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത സ്ഥലത്ത് മാത്രമേ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ബിഎസ്എൻഎല്ലിൻ്റെ പുതിയ ദേശീയ വൈ-ഫൈ റോമിംഗ് സേവനം അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എവിടെനിന്നും അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും. രാജ്യത്തുടനീളം തങ്ങളുടെ സേവനം മികവോടെ വ്യാപിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലൊരു സേവനം ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
എഫ്ടിടിഎച്ച് നാഷണൽ വൈഫൈ റോമിംഗ് സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ ബിഎസ്എൻഎൽ വെബ്‌സൈറ്റായ https://portal.bnsl.in/ftth/wifiroamingൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ പ്രക്രിയയിൽ സ്ഥിരീകരണം പൂർത്തിയാക്കാൻ ഉപയോക്താക്കൾ അവരുടെ എഫ്ടിടിഎച്ച് കണക്ഷൻ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും വെബ്സൈറ്റിൽ നൽകേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് പോലും ബിഎസ്എൻഎൽ വൈഫൈ കണക്ഷൻ രാജ്യത്തെ എവിടെ പോയാലും അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാനാകും.
കഴിഞ്ഞ ദിവസം ബജറ്റ് റീചാർജ് സേവനവുമായി ബിഎസ്എൻഎൽ എത്തിയിരുന്നു. ഒന്നരമാസം കാലാവധിയുള്ള 250 രൂപയിൽ താഴെയുള്ള റീചാർജ് പ്ലാനാണിത്. 45 ദിവസം കാലാവധിയുള്ള ഈ പ്രീപെയ്ഡ് പ്ലാനിന് 249 രൂപയാണ് താരിഫ് നിരക്കായി വരിക. എല്ലാ നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാനാകുകയുെ ചെയ്യും. പ്രതിദിനം 100 എസ്എംഎസ് സൗജന്യമായി ലഭിക്കുന്നുണ്ട്. ഈ പ്ലാൻ അനുസരിച്ച് പ്രതിദിനം രണ്ടു ജിബി ഡേറ്റയാണ് ലഭിക്കുക.