BSNL: ദീപാവലി ഓഫറുമായി BSNL! ജനപ്രിയ പ്ലാനിന് വില കുറച്ചു; 365 ദിവസം റീചാർജ് വേണ്ടവർ മിസ്സാക്കരുത്
BSNL Diwali Offer 2024: എന്നാൽ ഇപ്പോഴിതാ ഉഗ്രൻ ദീപാവലി ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. നിലവിലുള്ള റീചാർജ് പ്ലാനിന്റെ വില വെട്ടിക്കുറച്ചാണ് ഓഫർ അവതരിപ്പിച്ചത്. അതും ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനിലാണ് ഓഫറും ലഭ്യമാക്കിയിരിക്കുന്നത്.
പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വിഐ തുടങ്ങിയവർ താരിഫ് കുത്തനെ വർധിച്ചത് ബിഎസ്എൻഎല്ലിന്റെ തിരിച്ചുവരവിന് കാരണമായി. എന്നാൽ പിന്നീട് ബിഎസ്എൻഎൽ കൊണ്ടുവന്നത് ഉഗ്രൻ പ്ലാനുകളായിരുന്നു. ഇതോടെ ഉപയോക്താക്കളിൽ കുറച്ച് വിലയൊക്കെ കിട്ടിതുടങ്ങി. 4ജിയും ലഭിക്കുന്നതോടെ ഇൻ്റനെറ്റ് സ്പീഡിനെ കുറിച്ചുള്ള ആശങ്കയും വേണ്ട. ഇടയ്ക്കിടെ നിരവധി ഉഗ്രൻ ഓഫറുകളുമായാണ് ബിഎസ്എൻഎൽ എത്തുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ മൂല്യം നൽകുന്ന പല പ്ലാനുകളും ബി.എസ്.എൻ.എൽ അവതരിപ്പിച്ചു.
എന്നാൽ ഇപ്പോഴിതാ ഉഗ്രൻ ദീപാവലി ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. നിലവിലുള്ള റീചാർജ് പ്ലാനിന്റെ വില വെട്ടിക്കുറച്ചാണ് ഓഫർ അവതരിപ്പിച്ചത്. അതും ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനിലാണ് ഓഫറും ലഭ്യമാക്കിയിരിക്കുന്നത്. ആകർഷകമായ വാർഷിക പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ളത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 1999 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനാണ്. 2024-ലെ ദീപാവലി സമ്മാനമായി ഈ പ്ലാനിന്റെ വില വെട്ടിക്കുറച്ചു.
Also read-JioBharat : ജിയോയുടെ ദീപാവലി സമ്മാനം; ജിയോഭാരത് ഫോണുകൾക്ക് വിലകുറഞ്ഞു
1999 രൂപ പ്ലാനിന് ഇപ്പോൾ 100 രൂപ കിഴിവോടെ1899 രൂപയാക്കി. വില മാറ്റം ബിഎസ്എൻഎൽ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കാണിക്കുന്നുണ്ട്. കൂടാതെ ടെലികോം കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ പേജുകളിലും ഇത് കാണാം. ഒക്ടോബർ 28 മുതലാണ് ബിഎസ്എൻഎൽ ദീപാവലി ഓഫർ ലഭ്യമാകുക. 2024 നവംബർ 7 വരെ ഈ വിലയിൽ പ്രീ-പെയ്ഡ് പ്ലാൻ ലഭ്യമാകുന്നതാണ്.ഈ പ്ലാനിൽ ടെലികോം കമ്പനി 600GB ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. ഇത് ഒരു വാർഷിക പ്ലാനാണെന്നത് എല്ലാവർക്കും അറിയാം. ഇതോടെ 365 ദിവസത്തേക്ക് വേറെ പ്ലാനുകളെ കുറിച്ച് ആലോചിക്കുകയേ വേണ്ട.
ഇതിൽ ടെലികോം കമ്പനി അൺലിമിറ്റഡ് വോയ്‌സ് കോളുകൾ അനുവദിച്ചിട്ടുണ്ട്. 100 എസ്എംഎസ് ദിവസവും ലഭിക്കുന്ന പ്ലാനാണിത്. അതുപോലെ ബേസിക് എസ്എംഎസ് ഓഫറും ബിഎസ്എൻഎൽ തരുന്നു. വില കുറഞ്ഞ ഈ വാർഷിക പ്ലാനുകളിൽ അധികമായി ചില ആനുകൂല്യങ്ങൾ കൂടിയുണ്ട്. ഗെയിമുകളും മ്യൂസിക്കുമെല്ലാം ഈ പ്രീപെയ്ഡ് പ്ലാനിലൂടെ നിങ്ങൾക്ക് നേടാം. 1899 രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനെന്ന് തന്നെ പറയാം.