BSNL 425 Plan: വർഷം മുഴുവനും വിളിച്ചാലും തീരാത്ത പ്ലാനിറക്കി ബിഎസ്എൻഎൽ, കേരളത്തിലെത്തുമോ?

Best Bsnl Plans: വൈവിധ്യമാർന്ന റീചാർജ് പ്ലാനുകൾക്ക് പേരുകേട്ട കമ്പനി കൂടിയാണ് ബിഎസ്എൻഎൽ. നിങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ ദീർഘകാല സാധുതയുള്ളൊരു പ്ലാനാണ് ആവശ്യമെങ്കിൽ, തീർച്ചയായും ബിഎസ്എൻഎൽ സഹായിക്കും

BSNL 425 Plan: വർഷം മുഴുവനും വിളിച്ചാലും തീരാത്ത പ്ലാനിറക്കി ബിഎസ്എൻഎൽ, കേരളത്തിലെത്തുമോ?

Bsnl Plan

Published: 

31 Dec 2024 13:33 PM

നിരക്ക് വർധന മൂലം പാടു പെട്ടിരുന്ന ആളുകൾക്ക് കൈത്താങ്ങായിരുന്നു ബിഎസ്എൻഎൽ. ജിയോ, എയർടെൽ, വിഐ എന്നീ ടെലികോം കമ്പനികൾ തങ്ങളുടെ റീ ചാർജ്ജ് നിരക്കുകൾ കൂട്ടിയതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലിലേക്ക് ആളുകൾ കൂടുതലായി എത്താൻ തുടങ്ങിയത്. ബിഎസ്എൻഎല്ലിൻ്റെ മികച്ച പ്ലാനുകൾക്കായി തിരയുകയാണ് ആളുകൾ. ഇതിൻ്റെ പിന്നാലെ 425 ദിവസത്തെ പ്ലാനുമായി അവതരിച്ചിരിക്കുകയാണ് കമ്പനി.

വൈവിധ്യമാർന്ന റീചാർജ് പ്ലാനുകൾക്ക് പേരുകേട്ട കമ്പനി കൂടിയാണ് ബിഎസ്എൻഎൽ. നിങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ ദീർഘകാല സാധുതയുള്ളൊരു പ്ലാനാണ് ആവശ്യമെങ്കിൽ, BSNL തീർച്ചയായും മികച്ച ഒന്നാണ്. വർഷം മുഴുവനും വിളിച്ചാലും തീരാത്ത പ്ലാനിൻ്റെ നിരക്ക് 2398 രൂപയാണ്. ഇത്തരമൊരു ഒറ്റ റീ ചാർജ്ജിൽ മാസം തോറുമുള്ള റീ ചാർജ്ജ് എന്ന ബുദ്ധിമുട്ട് നിങ്ങൾക്ക് ഒഴിവാക്കാനാകും. ഈ റീചാർജ് പ്ലാനിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് ലഭിക്കും. ആകെ 850GB ഡാറ്റയാണ് പ്ലാനിൽ ഉപക്തോവിന് ഇൻ്റർനെറ്റ് ഉപയോഗിക്കാനായി ലഭിക്കുന്നത്. ഇത്തരത്തിൽ നോക്കിയാൽ പ്രതിദിനം 2GB ഡാറ്റ നിങ്ങൾക്ക് പ്ലാനിൽ ലഭിക്കും.

ALSO READ: Telecom Updates: ജിയോക്ക് പാളി, പോയത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ,നേട്ടം ഇവർക്ക്

പ്രതിദിന ഡാറ്റ പരിധി എത്തിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് 40Kbps വേഗതയിലും നെറ്റ് ഉപയോഗിക്കാനാകും. കൂടാതെ, മറ്റ് സ്റ്റാൻഡേർഡ് പ്ലാനുകൾക്ക് സമാനമായി, ഈ ഓഫറിൽ ഓരോ ദിവസവും 100 സൗജന്യ എസ്എംഎസുകളും അയക്കാനാകും. എന്നതാണ് മറ്റൊരു പ്രത്യേകത എന്നതും അറിഞ്ഞിരിക്കണം. ഒരു പ്രമോഷണൽ ഓഫർ എന്ന നിലയിലാണ് ഇത് ഇപ്പോൾ നൽകി വരുന്നത്. നിലവിൽ ജമ്മു കശ്മീർ മേഖലയിലെ ഉപയോക്താക്കൾക്കാണ് ഈ പ്രൊമോഷണൽ ഓഫർ ലഭ്യമാവുക.

ഈ സ്കീം മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. എങ്കിലും, സ്വകാര്യ ടെലികോം കമ്പനികൾക്കെതിരായ മത്സരം തുടരാൻ ബിഎസ്എൻഎൽ അധിക സംസ്ഥാനങ്ങളിലും പ്ലാൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ജിയോയിൽ നിന്നും പോയി

താരിഫ് വർധനക്ക് പിന്നാലെ ഏറ്റവുമധികം ഉപഭോക്താക്കളെ നഷ്ടമായ കമ്പനിയാണ് ജിയോ. ജിയോയുടെ ഉപയോക്തൃ അടിത്തറയിൽ ഇപ്പോഴും വലിയ ഇടിവ് നേരിട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ നഷ്ടമാണ് സമീപകാല റിപ്പോർട്ടിൽ കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്.  ഒക്ടോബറിൽ  മാത്രം കമ്പനിക്ക് നഷ്ടമായത് ഏകദേശം 37.60 ലക്ഷം ഉപയോക്താക്കളെയാണ്.

സെപ്റ്റംബറിലും ജിയോയിൽ നിന്ന് നിരവധി ഉപഭോക്താക്കൾ പുറത്ത് ചാടി 79.70 ലക്ഷം ഉപയോക്താക്കളെയുാണ് സെപ്റ്റംബറിൽ ജിയോക്ക് നഷ്ടമായത്. ഇതിന് പിന്നാലെ കമ്പനിയുടെ വിപണി വിഹിതം 39.9 ശതമാനമായി കുറഞ്ഞെങ്കിലും ടെലികോം മേഖലയിലെ ഏറ്റവും വലിയ സേവന ദാതാവ് ഇപ്പോഴും ജിയോ തന്നെയാണ് . നിരക്ക് വർധനയും ഇതിന് ആനുപാതികമായ പ്ലാനുകൾ ഇല്ലാത്തതുമാണ് ജിയോയിലെ ഉപയോക്താക്കളെ മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന ഘടകം.

 

Related Stories
Smartwatch Quit Smoking: സ്‌മാർട്ട്‌വാച്ച് ധരിച്ചാൽ പുകവലിക്കില്ല; പുതിയ കണ്ടെത്തലുമായി ബ്രിസ്റ്റോൾ സർവകലാശാല
ISRO : സ്‌പേസില്‍ ജീവന്‍ മുളയ്ക്കുന്നു; ബഹിരാകാശത്ത് ഐഎസ്ആര്‍ഒയുടെ ‘വിത്തും കൈക്കോട്ടും’ ! ഇനി ഇലകള്‍ക്കായി കാത്തിരിപ്പ്‌
Apple Siri Eavesdropping: ഉപഭോക്താവിനെ ഒളിഞ്ഞുകേട്ട സിരി; 814 കോടിയിൽ നിന്ന് നഷ്ടപരിഹാരം എങ്ങനെ, എത്ര ലഭിക്കുമെന്നറിയാം
Redmi Note 14 : റെഡ്മി നോട്ട് 14 ഗ്ലോബൽ ലോഞ്ച് ഈ മാസം പത്തിന്; റെഡ്മി വാച്ച് 5, ബഡ്സ് 6 പ്രോ എന്നിവയും ഒപ്പം
KFON Plans : കെ ഫോണിനെക്കുറിച്ച് അറിയാം, പക്ഷേ, പ്ലാനുകളെക്കുറിച്ചോ ? സംഭവം സിമ്പിളാണ്‌; 299 മുതല്‍ 14,988 രൂപ വരെയുള്ള പ്ലാനുകള്‍ ഇങ്ങനെ
Perihelion Day 2025: സൂപ്പർ സൺ; ഇന്ന്‌ കാണാം ഈ വർഷത്തെ ഏറ്റവും വലിയ സൂര്യനെ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്