Best BSNL Plans: രണ്ട് സിം ഉള്ളവർക്ക് എപ്പോഴും ഉപകാരപ്പെടും; ബിഎസ്എൻഎല്ലിൻ്റെ ഈ പ്ലാൻ കിടിലം

Best BSNL Plans For Validity: ഏറ്റവും വലിയ പ്രത്യേക ഇത് വാലിഡിറ്റിക്ക് മാത്രമുള്ളൊരു പ്ലാനാണ്, ആവശ്യമെങ്കിൽ മറ്റ് വൗച്ചറുകൾ ഇതിൽ റീ ചാർജ് ചെയ്ത് ഉപയോഗിക്കാം

Best BSNL Plans: രണ്ട് സിം ഉള്ളവർക്ക് എപ്പോഴും ഉപകാരപ്പെടും;  ബിഎസ്എൻഎല്ലിൻ്റെ ഈ പ്ലാൻ കിടിലം

Represental Image | Credits: Getty Images

Published: 

01 Oct 2024 11:30 AM

വളരെ ചെറിയ തുകയിൽ നിങ്ങൾക്ക് മികച്ച റീ ചാർജ് വേണമെങ്കിൽ ഒട്ടും സംശയിക്കേണ്ട പോക്കറ്റ്-ഫ്രണ്ട്‌ലി പ്ലാനുകൾ തരാൻ ബിഎസ്എൻഎൽ ഉണ്ട്. കാര്യ ടെലികോം സേവന ദാതാക്കൾ ഇതിനകം തന്നെ തങ്ങളുടെ താരിഫുകൾ ഉയർത്തിയിട്ടും കുറഞ്ഞ നിരക്കാണ് ബിഎസ്എൻഎൽ നൽകുന്നത്. ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന താരിഫ് നിരക്കുകളിൽ നിന്നും രക്ഷ നേടാൻ ബിഎസ്എൻഎൽ ഒരു പ്ലാൻ വിപണയിൽ ഇറക്കിയിട്ടുണ്ട്. ദീർഘകാല വാലിഡിറ്റിയാണ് ഇതിൻ്റെ പ്രത്യേകത. എന്താണ് പ്ലാനിൻ്റെ പ്രത്യേകത എന്ന് പരിശോധിക്കാം.

91 രൂപ

91 രൂപയുടെ പ്ലാനാണ് ഇത്തരത്തിൽ ഉപയോക്താക്കൾക്ക് എല്ലാത്തരത്തിലും സഹായകരമായൊരു പ്ലാൻ. 90 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനെ വ്യത്യസ്തമാക്കുന്നത്. വിപണിയിലെ മറ്റൊരു ടെലികോം സേവനദാതാക്കളും ഇത്രയും കുറഞ്ഞ നിരക്കിൽ ദൈർഘ്യമുള്ള വാലിഡിറ്റി നൽകുന്നില്ല.

91 രൂപ പ്ലാനിൽ എന്ത് ലഭിക്കും

91 രൂപ പ്ലാനിൻ്റെ ഏറ്റവും വലിയ പ്രത്യേക ഇത് വാലിഡിറ്റിക്ക് മാത്രമുള്ളൊരു പ്ലാനാണ് , ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് കോളിംഗ്, എസ്എംഎസ് അല്ലെങ്കിൽ ഡാറ്റാ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഉദാഹരണമായി ദീർഘകാലത്തേക്ക് സിം കാർഡുകൾ സജീവമായി വെക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് ഏറ്റവും നല്ലതാണ്.

അല്ലെങ്കിൽ ഇൻകമിംഗ് മാത്രമായി ഉപയോഗിക്കുന്ന സിമ്മുകൾക്കും ഇത് ബെസ്റ്റാണ്. ആവശ്യമെങ്കിൽ മറ്റ് വൗച്ചറുകൾ ഇതിൽ റീ ചാർജ് ചെയ്ത് ഉപയോഗിക്കാം.
91 രൂപയുടെ റീചാർജ് പ്ലാനിൽ നിങ്ങളുടെ സിം 90 ദിവസത്തേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സജീവമായി തുടരും. കോളിംഗ് ഫീച്ചറുകൾ ചേർക്കണമെങ്കിൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ BSNL-ൻ്റെ ടോക്ക് ടൈം വൗച്ചറുകളുമായി ജോടിയാക്കാം.

സ്വകാര്യ കമ്പനികളുടെ വില ബിഎസ്എൻഎൽ മുതലെടുക്കുന്നു

ജൂലൈയിൽ സ്വകാര്യ ടെലികോം ദാതാക്കൾ നടപ്പിലാക്കിയ താരിഫ് വർദ്ധനയ്ക്ക് ശേഷം, നിരവധി ഉപയോക്താക്കൾ കൂടുതൽ മികച്ച ഓപ്ഷനുകൾക്കായി BSNL-ലേക്ക് മാറി. ഇതിന് പരിഹാരമായി നിരക്ക് കൂടിയ മൊബൈൽ സേവനങ്ങളിൽ നിന്ന് പൊറുതിമുട്ടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് പുതിയതും വിലകുറഞ്ഞതുമായ പ്ലാനുകൾ ഉൾപ്പെടുത്തുന്നതിനായി ബിഎസ്എൻഎൽ തങ്ങളുടെ റീചാർജ് പോർട്ട്ഫോളിയോ പരിഷ്കരിച്ചു. ഈ മാറ്റം വഴി ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് കടുത്ത മത്സരമാണ് ഉണ്ടാക്കിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ