5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Stunning Images Of The Sun : ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച; സൂര്യന്റെ അതിശയകരമായ ചിത്രം പകര്‍ത്തി തിരുവനന്തപുരത്ത് നിന്നുള്ള ഗവേഷകര്‍

Astrophotographers captured Stunning Images Of The Sun : ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരത്തുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിലെ ഗവേഷകരാണ് രണ്ട് പേരും. ഇവര്‍ താമസിക്കുന്ന ഏണിക്കരയില്‍ വച്ചാണ് സൂര്യനെ നിരീക്ഷിച്ചിരുന്നത്

Stunning Images Of The Sun : ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച; സൂര്യന്റെ അതിശയകരമായ ചിത്രം പകര്‍ത്തി തിരുവനന്തപുരത്ത് നിന്നുള്ള ഗവേഷകര്‍
സൂര്യന്‍ (File Pic) Image Credit source: PTI
jayadevan-am
Jayadevan AM | Published: 23 Dec 2024 22:28 PM

സൂര്യന്റെ അതിശയകരമായ ചിത്രങ്ങള്‍ പകര്‍ത്തി തിരുവനന്തപുരത്തു നിന്നുള്ള ഗവേഷകര്‍. കിരണ്‍ മോഹന്‍, ഫഹദ് ബിന്‍ അബ്ദുല്‍ ഹസീസ് എന്നിവരാണ് അതിശയകരമായ ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രത്യേക സോളാർ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഇവര്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ചിത്രം പകര്‍ത്തിയത്. വളരെ ചെറിയ ബാന്‍ഡ്‌വിഡ്ത്തില്‍ 656.28 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ സൂര്യന്റെ പ്രത്യേകതകള്‍ ഇവര്‍ നിരീക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരത്തുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിലെ ഗവേഷകരാണ് രണ്ട് പേരും. ഇവര്‍ താമസിക്കുന്ന ഏണിക്കരയില്‍ വച്ചാണ് സൂര്യനെ നിരീക്ഷിച്ചിരുന്നത്.

സൂര്യന് 11 വർഷ പീരിയോഡിക് സൈക്കിളുണ്ടെന്നും സോളാർ മാക്സിമ എന്നറിയപ്പെടുന്ന കേന്ദ്രത്തിന്‌ ചുറ്റുമാണ് സോളാര്‍ ആക്ടിവിറ്റി ഉയര്‍ന്നുവരുന്നതെന്നും കിരൺ മോഹൻ പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്ത് ധാരാളം സൗരജ്വാലകളും കൊറോണൽ മാസ് എജക്ഷനുകളും സൂര്യനിൽ ദൃശ്യമാകുന്ന സ്‌പോട്ടുകളും ഉണ്ടാകുമെന്നും ഈ പ്രതിഭാസങ്ങള്‍ തങ്ങള്‍ അടുത്തിടെ ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read Also : ഭൗമനിരീക്ഷണത്തിനുള്ള കരുത്താകാൻ ‘നിസാർ’; വിക്ഷേപണം 2025ൽ

ഡേസ്റ്റാർ സോളാർ സ്കൗട്ട് 60 എംഎം ഡിഎസ് എച്ച്-ആൽഫ ടെലിസ്കോപ്പ്, ഐഓപ്ട്രോൺ സ്കൈഗൈഡർ പ്രോ ട്രാക്കർ, നിക്കോൺ Z6ii ക്യാമറ എന്നിവ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജ്യോതിശാസ്ത്രരംഗത്ത് ശ്രദ്ധേയരാണ് രണ്ട് പേരും. ‘ഗ്രീന്‍ കോമെറ്റ്’ ഉള്‍പ്പെടെയുള്ള കൗതുമകമുണര്‍ത്തുന്ന ആകാശ കാഴ്ചകള്‍ ഇവര്‍ നേരത്തെയും പകര്‍ത്തിയിട്ടുണ്ട്.

പുതുവര്‍ഷത്തില്‍ വിസ്മയക്കാഴ്ച

അതേസമയം, പുതുവര്‍ഷത്തില്‍ ശാസ്ത്രകുതുകികള്‍ക്ക് ആകാശത്ത് ഗ്രഹങ്ങളെ കാണാന്‍ മികച്ച അവസരം. ജനുവരിയില്‍ ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ് എന്നീ ഗ്രഹങ്ങളെ കാണാന്‍ സാധിക്കും. ഈ ഗ്രഹങ്ങള്‍ കമാനാകൃതിയിലാകും അണിനിരക്കുന്നത്.

ജനുവരി 21, 22 തീയതികളില്‍ ഗ്രഹങ്ങളെ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സാധിക്കും. ഫെബ്രുവരി അവസാനത്തോടെ ബുധനെയും കാണാന്‍ പറ്റും. ചൊവ്വ, ശുക്രന്‍, വ്യാഴം, ശനി ബുധന്‍ ഗ്രഹങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം. എന്നാല്‍ യുറാനസ്, നെപ്ട്യൂണ്‍ എന്നിവയെ കാണണമെങ്കില്‍ ടെലിസ്‌കോപ്പ് ഉപയോഗിക്കേണ്ടി വരും.

രാത്രി എട്ട് മണി വരെ വ്യക്തമായി കാണാനാകുമെന്നാണ് റിപ്പോര്‍ട്ട്. രാത്രി 11.30 കഴിഞ്ഞാല്‍ നെപ്ട്യൂണ്‍, ശനി, ശുക്രന്‍ എന്നിവ കാണാന്‍ പ്രയാസമായിരിക്കും. വ്യാഴം, ചൊവ്വ, യുറാനസ് എന്നിവയെ രാത്രി മുഴുവന്‍ വീക്ഷിക്കാം. അസ്തമയ സമയത്ത് ശനി, ബുധന്‍, നെപ്ട്യൂണ്‍ എന്നിവയെ കാണാന്‍ പറ്റില്ല.

ഐഎസ്ആര്‍ഒയുടെ സ്വപ്‌ന പദ്ധതി

ഗഗന്‍യാന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങളിലേക്ക് ഏതാനും ദിവസം മുമ്പ് ഐഎസ്ആര്‍ഒ കടന്നിരുന്നു. വിക്ഷേപണ വാഹനത്തിന്റെ നിര്‍മ്മാണമാണ് നടക്കുന്നത്. ഗഗന്‍യാന്റെ ആളില്ലാ വിമാനത്തിനായി ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 അസംബ്ലി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ക്രൂ മൊഡ്യൂളിന്റെ സംയോജനവും, യുആര്‍എസ്‌സിയില്‍ സര്‍വീസ് മൊഡ്യൂളിന്റെ സംയോജനവും നടക്കുന്നുണ്ട്.

Latest News