നിർമിതബുദ്ധിയുടെ കൈപിടിച്ച്...! എഐ ഓഎസ് പരീക്ഷിക്കാനൊരുങ്ങി ആപ്പിൾ Malayalam news - Malayalam Tv9

Apple New feature: നിർമിതബുദ്ധിയുടെ കൈപിടിച്ച്…! എഐ ഓഎസ് പരീക്ഷിക്കാനൊരുങ്ങി ആപ്പിൾ

Apple New feature: ആപ്പിളിന്റെ പുതിയ ഐപാഡ് പ്രോ മോഡലുകളിൽ നിർമ്മിത ബുദ്ധിയെ പിന്തുണയ്ക്കുന്ന എം4 ചിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Apple New feature: നിർമിതബുദ്ധിയുടെ കൈപിടിച്ച്...! എഐ ഓഎസ് പരീക്ഷിക്കാനൊരുങ്ങി ആപ്പിൾ
Published: 

10 Jun 2024 10:10 AM

നിർമ്മിതബുദ്ധിയുമായി ചേർന്ന് ഏറ്റവും വലിയ സോഫ്റ്റ്‌വെയർ മാറ്റം അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഇന്ന് കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന വേൾഡ് വൈഡ് ഡവലപേഴ്സ് കോൺഫറൻസിൽ (ഡബ്ലുഡബ്ലുഡിസി 2024) ജനറേറ്റീവ് എഐ സാങ്കേതികവിദ്യയടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റം(ഐഒഎസ് 18) ആപ്പിൾ അവതരിപ്പിക്കുമെന്നാണു വിവരം.

അതേസമയം സാംസങ്, ഗൂഗിൾ ഫോണുകളിൽ ഒരു വർഷം മുന്നേ ജനറേറ്റീവ് എഐ സംവിധാനം അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ആപ്പിളിന്റെ പുതിയ ഐപാഡ് പ്രോ മോഡലുകളിൽ നിർമ്മിത ബുദ്ധിയെ പിന്തുണയ്ക്കുന്ന എം4 ചിപ്പുകൾ ഉൾപ്പെടുത്തി അവതരിപ്പിച്ചിരുന്നു.

ജനറേറ്റീവ് എഐ സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്നതാണു പുതിയ ചിപ്പ്. കൂടുതൽ വേഗതയാണ് ഇതിന്റെ പ്രധാന സവിശേഷതയായി പറയുന്നത്. എഐ പ്രവർത്തനങ്ങളെ വേഗത്തിലാക്കുന്ന ന്യൂറൽ എൻജിൻ എന്ന സംവിധാനവും ഇവയിലുണ്ട്.

ALSO READ: മൈക്രോസോഫ്റ്റിനു പിന്നാലെ ​ഗൂ​ഗിളും ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചു വിടുന്നു

ഇന്റർനെറ്റുമായി നേരിട്ടു ബന്ധിപ്പിക്കാതെ ഫോണിനുള്ളിൽ തന്നെയുള്ള ചിപ്പ് വഴിയാകും ആപ്പിൾ എഐ പ്രവർത്തിക്കുക. ഇത് ഉപഭോക്താവിന്റെ സ്വകാര്യതയ്ക്കു കൂടുതൽ സംരക്ഷണം നൽകുകയും ചെയ്യുമെന്ന് അധികൃതർ പറയുന്നു.

പ്രതിയോഗികളായ മൈക്രോസോഫ്റ്റും ഗൂഗിളും എഐ സാങ്കേതിക വിദ്യയിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നതാണ് പുതിയ നീക്കത്തിന് ആപ്പിളിനെ പ്രേരിപ്പിക്കുന്നത്. ആപ്പിൾ വോയ്സ് അസിസ്റ്റന്റായ ‘സിരിയിൽ’ ആയിരിക്കും നിർമ്മിതബുദ്ധിയുടെ ഏറ്റവുമധികം സ്വാധീനമുണ്ടാകുക.

പുതിയ സോഫ്റ്റ്‌വെയർ വേർഷനിൽ എന്തൊക്കെ?

വോയ്സ് ക്ലോണിങ്, വോയ്സ് ടാസ്ക്, വോയ്സ് ടൂ ഇമേജ് ക്രിയേഷൻ സംവിധാനങ്ങൾ പുതിയ സോഫ്റ്റ്‌വെയർ വേർഷനിൽ കാണാൻ സാധിക്കും. ഐ മെസേജ് ആപ്ലിക്കേഷനിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണു വിവരം. കൂടാതെ നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭിക്കുന്ന ഇമേജ് എൻഹാൻസ്, ഒബ്ജക്ട് റിമൂവിങ് ടൂളുകൾ ആപ്പിളിലും എത്തും.

നിർമ്മിതബുദ്ധി ഉപയോഗത്തിൽ മറ്റു കമ്പനികളെക്കാൾ മുന്നിലെത്തുകയാണു ലക്ഷ്യമെന്നും ഇതുവരെ കാണാത്ത തരത്തിലുള്ള സംവിധാനങ്ങളാണ് ഐഒഎസ് 18ൽ അവതരിപ്പിക്കുക എന്നും ആപ്പിൾ സിഇഒ ടിം കുക്ക് കോൺഫറൻസിനു മുന്നോടിയായുള്ള അറിയിപ്പിൽ‌ വിശദീകരിച്ചിട്ടുണ്ട്.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം