Selling Sunlight : ഭക്ഷണം ഓർഡർ ചെയ്യുന്നത് പോലെ ഇനി രാത്രി സൂര്യപ്രകാശം ഓർഡർ ചെയ്യാം; വിശദാംശങ്ങൾ ഇങ്ങനെ

American Startup Selling Sunlight : രാത്രിയിൽ സൂര്യപ്രകാശം ഓർഡർ ചെയ്യാനുള്ള സംവിധാനവുമായി അമേരിക്കയിലെ കാലിഫോർണിയയിലുള്ള റിഫ്ലക്റ്റ് ഓർബിറ്റൽ എന്ന സ്റ്റാർട്ടപ്പ്. കൃത്രിമോപഗ്രഹങ്ങളിൽ കണ്ണാടികൾ ഘടിപ്പിച്ച് അതിൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാനാണ് ഇവരുടെ പദ്ധതി.

Selling Sunlight : ഭക്ഷണം ഓർഡർ ചെയ്യുന്നത് പോലെ ഇനി രാത്രി സൂര്യപ്രകാശം ഓർഡർ ചെയ്യാം; വിശദാംശങ്ങൾ ഇങ്ങനെ

American Startup Selling Sunlight

Published: 

28 Aug 2024 16:55 PM

രാത്രി സൂര്യപ്രകാശം ഓർഡർ ചെയ്യാനുള്ള സംവിധാനവുമായി അമേരിക്കൻ കമ്പനി. കാലിഫോർണിയയിലെ റിഫ്ലക്റ്റ് ഓർബിറ്റൽ എന്ന സ്റ്റാർട്ടപ്പാണ് കണ്ണാടികളുടെ സഹായത്തോടെ രാത്രി സൂര്യപ്രകാശം വിൽക്കാനുള്ള സംവിധാനമൊരുക്കുന്നത്. 2025ഓടെ ഈ സംവിധാനം നിലവിൽ വരുമെന്നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്.

സൂര്യനിൽ നിന്നുള്ള പ്രകാശം കണ്ണാടികൾ ഉപയോഗിച്ച് ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിനായി കൂറ്റൻ കണ്ണാടികൾ ഘടിപ്പിച്ച 57 കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കുകയാണ് ആദ്യ പടി. ഇവയിൽ 33 അടി വീതം നീളവും വീതിയുമുള്ള മൈലാർ കണ്ണാടികൾ ഘടിപ്പിച്ചിരിക്കും. ബഹിരാകാശത്തേക്കയക്കുന്ന ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് വസ്തുവാണ് മൈലാർ. ഈ കണ്ണാടികൾക്ക് സൂര്യപ്രകാശം ഒരു നിശ്ചിത ഇടത്തേക്ക് പ്രതിഫലിപ്പിക്കാനാവും എന്ന് സ്പേസ് ഡോട്ട് കോം വിവരിക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലണ്ടനിൽ നടന്ന ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ എനർജി ഫ്രം സ്പേസ് ഉച്ചകോടിയിൽ കമ്പനി സിഇഒ ബെൻ നൊവാക്ക് ആണ് ഈ ചിന്ത അവതരിപ്പിച്ചത്. ആവശ്യമുള്ളപ്പോൾ നമുക്ക് സൂര്യപ്രകാശം ലഭിക്കുന്നില്ല എന്ന് നൊവാക്ക് പറയുന്നു. ഇത് സോളാർ പാടങ്ങൾക്കും പ്രതിസന്ധിയാണ്. രാത്രിയായാൽ ഇവയ്ക്ക് ഊർജ്ജം ഉത്പാദിപ്പിക്കാനാവില്ല. എന്നാൽ, രാത്രി സൂര്യപ്രകാശം ഒരു പ്രത്യേക സ്ഥലത്തേക്ക് പ്രതിഫലിപ്പിക്കാൻ കഴിഞ്ഞാൽ അത് സോളാർ പാടങ്ങൾക്കും ഗുണം ചെയ്യും. സോളാർ പാടങ്ങളിലെ പാനലുകളിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് ഊർജം ഉത്പാദിപ്പിക്കാനാവും. സോളാർ പാടങ്ങളിലേക്ക് നൽകുന്ന സൂര്യപ്രകാശത്തിൽ നിന്നുണ്ടാക്കുന്ന വൈദ്യുതി വീടുകളിലേക്ക് നൽകാനും സാധിക്കും.

Also Read : Samsung TV : സാംസങിൻ്റെ പുതിയ എഐ സ്മാർട്ട് ടിവിയ്ക്ക് ലഭിക്കുക ഏഴ് വർഷത്തെ അപ്ഡേറ്റ്

ഏഴ് പേരാണ് റിഫ്ലക്റ്റ് ഓർബിറ്റൽ കമ്പനിയിലുള്ളത്. കഴിഞ്ഞ ജൂലായിൽ എട്ടടി വീതം നീളവും വീതിയുമുള്ള മൈലാർ കണ്ണാടി ഒരു ഹോട്ട് എയർ ബലൂണിൽ സ്ഥാപിച്ചാണ് തങ്ങളുടെ ചിന്ത വിജയകരമായി നടപ്പിലാക്കാനാവുമോ എന്ന് അവർ പരീക്ഷിച്ചത്. ആഴ്ചകൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ സംഘം ഇതിൽ വിജയിച്ചു. ഇത് യൂട്യൂബ് വിഡിയോയിലൂടെ ഇവർ പുറത്തുവിടുകയും ചെയ്തു. രാത്രി ലഭിച്ച സൂര്യപ്രകാശം കൊണ്ട് സ്ക്വയർ മീറ്ററിൽ 500 വാട്ട്സ് ഊർജം ഉത്പാദിപ്പിക്കാൻ ഇവർക്ക് സാധിച്ചു. ഏതാണ്ട് 800 അടി ഉയരത്തിൽ നിന്നാണ് ഇവർ സൂര്യപ്രകാശം സോളാർ പാനലുകളിലേക്ക് പ്രതിഫലിപ്പിച്ചത്.

1992ൽ റഷ്യ പരീക്ഷിച്ച് ഭാഗികമായി വിജയിച്ച ഒരു പദ്ധതിയാണിത്. അന്നും കണ്ണാടികൾ ഉപയോഗിച്ച് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയായിരുന്നു ലക്ഷ്യം. 92ൽ ഇതുപോലെ റഷ്യ ബഹിരാകാശത്ത് കണ്ണാടികൾ സ്ഥാപിക്കുകയും അത് രാത്രിയിൽ അല്പസമയം സൂര്യപ്രകാശം ഭൂമിയിലേക്ക് പതിപ്പികയും ചെയ്തു. എന്നാൽ, അന്ന് കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഉയർന്ന ചിലവ് കാരണം ഈ പരീക്ഷണം തുടരാനായില്ല.

 

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം