60000 രൂപ വരെ കുറവ്, ഇത്രയും നിരക്കിൽ ഇനി S23 കിട്ടില്ല | Amazon Great Indian Festival Samsung Galaxy S23 Ultra Rate and Offers Malayalam news - Malayalam Tv9

Amazon Great Indian Festival : 60000 രൂപ വരെ കുറവ്, ഇത്രയും നിരക്കിൽ ഇനി S23 കിട്ടില്ല

Published: 

24 Sep 2024 17:28 PM

Amazon Great Indian Festival Sale Offers: സെപ്തംബർ 27-ന് ആരംഭിക്കുന്ന സെയിലിൽ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിരവധി ബ്രാൻഡുകൾ മികച്ച വിലയിൽ വാങ്ങാം.

Amazon Great Indian Festival : 60000 രൂപ വരെ കുറവ്, ഇത്രയും നിരക്കിൽ ഇനി S23 കിട്ടില്ല

Galaxy S23 Ultra | Credits: Joan Cros Garcia - Corbis/Getty Images

Follow Us On

കൊടുക്കുന്ന പൈസക്ക് മുതല് രൊക്കം എന്ന ഒറ്റ ഫോണിൻ്റെ കാര്യത്തിലേ പറയാൻ കഴിയൂ അതാണ് ഗ്യാലക്സി എസ് 23 അൾട്ര (Galaxy S23 Ultra). കിടിലൻ ഫീച്ചറുകളും സ്പെസിഫിക്കേഷനുമുള്ള ഈ സ്മാർട്ട് ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ മികച്ച കിഴിവിൽ നിങ്ങൾക്ക് ലഭ്യമാകും. സെപ്തംബർ 27 ന് ആരംഭിക്കുന്ന സെയിലിൽ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിരവധി ബ്രാൻഡുകൾ മികച്ച വിലയിൽ വാങ്ങാം. എങ്ങനെയാണ് ഇത്തരത്തിൽ നിങ്ങൾക്ക് എസ് 23 വാങ്ങാൻ സാധിക്കുന്നത് എന്ന് നോക്കാം,അതിന് മുൻപ് നിങ്ങൾ അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്.

വൻ കിഴിവ്

1,49,999 രൂപയാണ് Samsung Galaxy S23 Ultra-യുടെ പ്രാരംഭ വില. 12 ജിബി റാം + 256 ജിബി അടങ്ങുന്ന ഒരു മോഡലും 12 ജിബി റാം + 512 ജിബിയുടെ മറ്റൊന്നും അടക്കം രണ്ട് വേരിയൻ്റുകളിൽ ഫോൺ ലഭ്യമാണ്. ഗാലക്‌സി എസ് 23 അൾട്രാ ആമസോണിൽ നിന്നും വാങ്ങാൻ ആലോചിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത് അതിൻ്റെ വിലയാണ്. സെയിലിൽ 69,999 രൂപയ്ക്ക് നിങ്ങൾക്ക് ഫോൺ ലഭിക്കും. ബാങ്ക് ഓഫറുകള്‍, വിവിധ കിഴിവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. അതായത് ഫോണിൽ 80000 രൂപയുടെ കിഴിവാണ് ഒറ്റയടിക്ക് കമ്പനി നൽകുന്നത്.

2023-ൽ പുറത്തിറങ്ങിയ മുൻനിര സ്മാർട്ട് ഫോണുകളിൽ ഒന്ന് കൂടിയാണ് ഗാലക്‌സി എസ് 23 അൾട്രാ. നൂതനമായ ക്യാമറയും അതി ഗംഭീര പെർഫോമൻസുമുള്ള ഫോൺ ഐഫോൺ 15 പ്രോ മാക്സ് അടക്കമുള്ള മുൻനിര സ്മാർട്ട് ഫോണുകൾക്ക് പോലും വെല്ലുവിളിയായിരുന്നു. നിരവധി എഐ ഫീച്ചറുകളും ഫോണിൽ സപ്പോർട്ട് ചെയ്യും. എന്തായാലും വാങ്ങിയാൽ എല്ലാം കൊണ്ടും മികച്ചതാണ് ഫോൺ.

200 എംപി പ്രധാന ക്യാമറ, 3 എക്സ് ഒപ്റ്റിക്കൽ സൂമുള്ള 10 എംപി ടെലിഫോട്ടോ ലെൻസ്, 10 എക്സ് സൂമുള്ള 10 എംപി ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ, 12 എംപി അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് ഗാലക്സി എസ് 23 അൾട്രാ വരുന്നത്. 12 ജിബി റാമും 1 ടിബി വരെ സ്റ്റോറേജ് ശേഷിയുമുള്ള സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 45 വാട്ട് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

ക്യാമറയെ പറ്റി

ഡിഎസ്എൽആറിന് സമാനമായ ഫോട്ടോ ക്വാളിറ്റിയാണ് എസ് 23-ൽ നിങ്ങൾക്ക് ലഭിക്കുന്നത്. മറ്റ് ഫോണുകളിൽ നിന്നും വ്യത്യസ്തമായി ക്യാമറ എങ്ങനെ നോക്കിയാലും ഇത്രയും മെച്ചപ്പെട്ട വേറൊരു ഫോൺ നിലവിൽ ആൻഡ്രോയിഡിൽ ഇല്ലെന്ന് തന്നെ പറയാം.

നല്ലൊരു ദിവസത്തിന് ഇവ ശീലമാക്കാം
അത്താഴം നേരത്തെ കഴിച്ചോളൂ; ഗുണങ്ങൾ ഒരുപാടുണ്ട്
പപ്പായക്കുരു കളയല്ലേ; കാൻസറിനെ വരെ ചെറുക്കും
പുസ്തകം പൂജയ്ക്ക് വെക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Exit mobile version