5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Airtel Affordable Recharge: ഫ്രീ ഹോട്ട് സ്റ്റാറും, ഡാറ്റയും കോളിംഗും; ജിയോക്ക് വെല്ലുവിളിയാകുന്ന പ്ലാൻ

Airtel 398 Recharge Plan Benefits: ഉപയോക്താക്കൾക്ക് തത്സമയം സ്‌പോർട്‌സ്, സിനിമകൾ, ജനപ്രിയ ഷോകൾ എന്നിവ തടസ്സങ്ങളില്ലാതെ ആസ്വദിക്കാൻ സാധിക്കും, എന്നാൽ ചില നിബന്ധനകളും ഇതിലുണ്ട്

Airtel Affordable Recharge: ഫ്രീ ഹോട്ട് സ്റ്റാറും, ഡാറ്റയും കോളിംഗും; ജിയോക്ക് വെല്ലുവിളിയാകുന്ന പ്ലാൻ
Airtel Plans | Getty Images
arun-nair
Arun Nair | Published: 16 Dec 2024 08:50 AM

ടെലികോം മേഖലയിലെ മത്സരങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. പുതിയ റീ ചാർജ്ജ് പ്ലാനുകൾ കൃത്യമായ ഇടവേളകളിലാണ് കമ്പനികൾ പുറത്തിറക്കുന്നത്. ഇപ്പോഴിതാ എയർടെല്ലും അത്തരമൊരു പ്ലാൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ഹൈ സ്പീഡ് ഇൻ്റർനെറ്റും, വിനോദവുമൊക്കെ തിരയുന്ന ഉപയോക്താക്കൾക്കുള്ള ഏറ്റവും ബെസ്റ്റ് പ്ലാനാണ് 398 രൂപയുടേത്.പ്ലാൻ ഇപ്പോൾ എയർടെൽ താങ്ക്സ് ആപ്പിലും വെബ്‌സൈറ്റിലും റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്. മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം പ്ലാനിൽ ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും.

ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷൻ

398 രൂപയുടെ റീ ചാർജ്ജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 28 ദിവസത്തെ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ തികച്ചും സൗജന്യമായി ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യം ആകെ ഒരു ഡിവൈസ് മാത്രമായിരിക്കും ഇതിൽ അനുവദനീയമായിട്ടുള്ളത്. ഉപയോക്താക്കൾക്ക് തത്സമയം സ്‌പോർട്‌സ്, സിനിമകൾ, ജനപ്രിയ ഷോകൾ എന്നിവ തടസ്സങ്ങളില്ലാതെ ആസ്വദിക്കാൻ സാധിക്കും. പരസ്യങ്ങൾ ഉൾപ്പെടുന്ന പ്ലാനാണിത്.
ഡാറ്റയും കോളിംഗും

പ്ലാനിൽ പ്രതിദിനം 2GB 5G ഡാറ്റയും ഒപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും, കൂടാതെ 100 പ്രതിദിന എസ്എംഎസ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 28 ദിവസമാണ് ഇതിൻ്റെ കാലാവധി.

409 പ്ലാൻ

409 രൂപക്ക്  22-ലധികം OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും 2.5GB പ്രതിദിനം ഡാറ്റാ ആനുകൂല്യവും Airtel Xstream Play Premium-ലേക്കുള്ള കോംപ്ലിമെൻ്ററി ആക്‌സിനൊപ്പം  ലഭിക്കുന്ന ₹409 പ്രീപെയ്ഡ് പ്ലാനും എയർടെല്ലിനുണ്ട്. ഈ പ്ലാൻ റീ ചാർജ്ജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5G ഇൻ്റർനെറ്റും ടോക്ക് ടൈമും ലഭിക്കും.

റിലയൻസ് ജിയോ പുതുവത്സര പ്ലാൻ

ഉപഭോക്താക്കൾക്കായി റിലയൻസ് ജിയോ തങ്ങളുടെ പുതിയ പുതുവത്സര പ്ലാൻ അവതരിപ്പിച്ചു കഴിഞ്ഞു. 2025 രൂപയാണ് പ്ലാനിൻ്റെ വില. 500 ജിബി ഹൈ-സ്പീഡ് 4ജി ഡാറ്റ, 200 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് പ്ലാനിൻ്റെ പ്രത്യേകതകളിൽ ഒന്ന്.

2.5 ജിബിയാണ് പ്രതിദിന ഡാറ്റാ പരിധി. അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ്, JioTV, JioCinema ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയും ലഭിക്കും. ഡിസംബർ 11 മുതൽ 2025 ജനുവരി 11 വരെ MyJio ആപ്പ് വഴിയോ ജിയോയുടെ വെബ്‌സൈറ്റ് വഴിയോ പ്ലാൻ റീ ചാർജ്ജ് ചെയ്യാം. ജിയോയുടെ ന്യൂ ഇയർ വെൽക്കം പ്ലാൻ ദൈർഘ്യമേറിയ സാധുതയും കൂടുതൽ വിപുലമായ ആനുകൂല്യങ്ങളും നൽകുന്നതാണ്.

ജിയോ 448 പ്ലാൻ

ഒടിടി പ്ലാനുകൾ നോക്കുന്നവർക്കായി ജിയോ നീട്ടുന്ന കിടിലൻ പ്ലാനാണ് 448 രൂപയുടേത്. പ്ലാനിൻ്റെ ഭാഗമായി ഒന്നിലധികം OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾക്കൊപ്പം വോയ്‌സ്, ഡാറ്റ ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയ്‌ക്ക് പുറമേ, ഉപയോക്താക്കൾക്ക് സോണി ലിവ്, സീ ഫൈവ്, ജിയോ സിനിമ പ്രീമിയം, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, സൺ നെക്സ്റ്റ് എന്നീ ഒടിടികളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും. എന്നാൽ ഇതിൽ ഡിസ്നി ഹോട്ട് സ്റ്റാർ ലഭിക്കില്ല.

 

Latest News