World Test Championship Final: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ഇന്ത്യയോ? സാധ്യതകൾ ഇങ്ങനെ

How can India qualify for WTC final 2025: പാകിസ്താനെ ആദ്യ ടെസ്റ്റിൽ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോ​ഗ്യത നേടിയത്. ഇന്ന് സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

World Test Championship Final: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ഇന്ത്യയോ? സാധ്യതകൾ ഇങ്ങനെ

India

Updated On: 

29 Dec 2024 21:27 PM

മെൽബൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരാളി ആരായിരിക്കും? ഒരു ജയവും ഒരു തോൽവിയും അക്കൗണ്ടിലുള്ള ടീം ഇന്ത്യ ടൂർണമെന്റ് ഫെെനൽ കളിക്കുമോ? മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് മേൽ ഓസീസ് ബാറ്റർ‌മാർ വൻവിജയലക്ഷ്യം ഉയർത്തുമ്പോൾ ഇനി സ്വപ്നം ഫെെനൽ സ്വപ്നം കാണാണോ എന്ന ചിന്തയിലാണ് ഇന്ത്യൻ ആരാധകർ. ടീം ഇന്ത്യയുടെ സാധ്യതകൾ പരിശോധിക്കാം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ സാധ്യതകൾ

ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് ആയ മെൽബൺ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞാൽ സിഡ്നിയിൽ നടക്കുന്ന അവസാന ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കേണ്ടി വരും. ഓസ്ട്രേലിയയ്ക്ക് ശ്രീലങ്കയുമായി രണ്ട് ‌മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര അവശേഷിക്കുന്നുണ്ട്. ഈ പരമ്പരയിൽ ഓസ്‌ട്രേലിയ ജയിക്കാനും പാടില്ല. ബോർഡർ ​ഗവാസ്കർ ട്രോഫി സമനിലയിൽ പിരിഞ്ഞാലും ഇന്ത്യക്ക് ഫെെനൽ കളിക്കാനുള്ള നേരിയ മുൻതൂക്കമുണ്ട്. ശ്രീലങ്ക സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയെ 1-0ത്തിന് പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യ ഫെെനൽ കളിക്കും. ഓസ്ട്രേലിയയെ 2-0ത്തിന് തോൽപ്പിച്ചാൽ ശ്രീലങ്ക ഫൈനലിലെത്താൻ സാധ്യത ഏറെയാണ്.

മറ്റു ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കണമെങ്കിൽ മെൽബണിലും സിഡ്‌നിയിലും ഓസ്ട്രേലിയക്കെതിരെമ ജയിക്കണം. ബോർഡർ ​ഗവാസ്കർ ട്രോഫി 3-1-ന് സ്വന്തമാക്കിയാൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ കളിക്കാം. 2-1ന് ജയിച്ചാലും ഇന്ത്യക്ക് ഫെെനലിന് ഇറങ്ങാം. ശ്രീലങ്കൻ പര്യടനത്തിൽ ഓസ്ട്രേലിയ ഒരു മത്സരത്തിൽ തോൽക്കണമെന്ന് മാത്രം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ 17 മത്സരങ്ങളിൽ നിന്ന് ഇന്ത്യക്ക് 55.88 പോയിന്റാണുള്ളത്. ഒമ്പത് ജയവും ആറ് തോൽവിയും രണ്ട് സമനിലയുമാണ് ഇന്ത്യക്ക് നേടാനായത്. 15 മത്സങ്ങളിൽ നിന്ന് ഒമ്പത് ജയവുമായി ഉൾപ്പെടെ 58.89 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ. ജൂണിൽ ലോർഡ്സിൽ വച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ.

പാകിസ്താനെ ആദ്യ ടെസ്റ്റിൽ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോ​ഗ്യത നേടിയത്. ഇന്ന് സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. 40 റൺസുമായി തെംബ ബവൂമ ദക്ഷിണാഫ്രിക്കൻ നിരയിൽ ടോപ് സ്കോറർ ആയെങ്കിലും, കഗിസോ റബാദ (31) – മാർകോ ജാൻസൻ (16) കൂട്ടുകെട്ടാണ് ടീമിന് ഫെെനൽ യോ​ഗ്യത നേടികൊടുത്തത്. ആറ് വിക്കറ്റുമായി പാകിസ്താൻ നിരയിൽ മുഹമ്മദ് അബ്ബാസ് തിളങ്ങി. സ്‌കോർ: പാകിസ്താൻ 211, 237; ദക്ഷിണാഫ്രിക്ക 301 , 148. 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ജയിക്കാൻ 49 റൺസാണ് വേണ്ടിയിരുന്നത്. ഈ വിജയലക്ഷ്യം കഗിസോ റബാദ (31) – മാർകോ ജാൻസൻ (16) സഖ്യം അതിവേ​ഗം മറികടക്കുകയായിരുന്നു.

Related Stories
India vs Australia : പന്തുകള്‍ അടിച്ചുപറത്തി ‘പന്ത്’; ബോളണ്ടിന്റെ ബോളില്‍ കുരുങ്ങി ഇന്ത്യ; സിഡ്‌നി ടെസ്റ്റിന് ആവേശമേറുന്നു
Jasprit Bumrah : പണി പാളിയോ ? ബുംറയ്ക്ക് പരിക്ക്, താരം ഗ്രൗണ്ട് വിട്ടു, പകരം കോഹ്ലി ക്യാപ്റ്റന്‍
Rohit Sharma : രോഹിത് വിരമിക്കുമെന്ന് കരുതിയോ ? എങ്കില്‍ തെറ്റി; കളി മതിയാക്കില്ലെന്ന് താരം; വമ്പന്‍ പ്രഖ്യാപനം
India vs Australia : വെല്‍ഡണ്‍ ബൗളേഴ്‌സ് ! സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ, ആദ്യ ഇന്നിംഗ്‌സില്‍ ലീഡ്‌
Kerala Blasters: ബ്ലാസ്റ്റേഴ്സിൽ ആടി സെയിൽ! കെ പി രാഹുൽ ടീം വിടുമെന്ന് റിപ്പോർട്ട്, താരത്തിനായി വലവിരിച്ച് ഒഡീഷ എഫ്സി
Virat Kohli: സ്വരം മാറിയ കോലിയ്ക്കും ഇനി പാട്ട് നിർത്താം, താരവുമായി ചർച്ചയ്ക്ക് ബിസിസഐ? രോ- കോ യു​ഗത്തിന് സിഡ്നിയിൽ അവസാനം?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?
ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌