IPL 2025: ആർസിബിയെ നയിക്കാൻ കോലി മടങ്ങിയെത്തുന്നു? കൊൽക്കത്തയുടെ സർപ്രെെസ് ക്യാപ്റ്റൻ ആര്? | Who Will Be the Next Kolkata Knight Riders and Royal Challengers Benguluru Captain Malayalam news - Malayalam Tv9

IPL 2025: ആർസിബിയെ നയിക്കാൻ കോലി മടങ്ങിയെത്തുന്നു? കൊൽക്കത്തയുടെ സർപ്രെെസ് ക്യാപ്റ്റൻ ആര്?

Published: 

27 Nov 2024 11:19 AM

RCB and KKR Captain: 2025 മാർച്ചിൽ ഐപിഎൽ 18-ാം പതിപ്പിന് തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ. താരലേലത്തിൽ പല ടീമുകളും തങ്ങളെ നയിക്കേണ്ടവരെ തട്ടകത്തിലെത്തിച്ച് കഴിഞ്ഞു. വരും സീസണിൽ ബെം​ഗളൂരുവിനെയും കൊൽക്കത്തയെയും ആര് നയിക്കും?

1 / 5താരലേലം കഴിഞ്ഞു, ഇനി ക്രിക്കറ്റ് കാർണിവലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെയും കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെയും ആര് നയിക്കും എന്നാണ് ഇനി അറിയേണ്ടത്. ഇരുടീമുകളും ടീമിലെത്തിച്ചവരിൽ ക്യാപ്റ്റൻസി മെറ്റീരിയൽ ആയിട്ടുള്ളവർ ഇല്ലെന്നുള്ളതും വെല്ലുവിളിയാണ്.  (Image Credits: RCB&KKR)

താരലേലം കഴിഞ്ഞു, ഇനി ക്രിക്കറ്റ് കാർണിവലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെയും കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെയും ആര് നയിക്കും എന്നാണ് ഇനി അറിയേണ്ടത്. ഇരുടീമുകളും ടീമിലെത്തിച്ചവരിൽ ക്യാപ്റ്റൻസി മെറ്റീരിയൽ ആയിട്ടുള്ളവർ ഇല്ലെന്നുള്ളതും വെല്ലുവിളിയാണ്. (Image Credits: RCB&KKR)

2 / 5

ആർസിബിയുടെ ക്യാപ്റ്റനായി ഒരിക്കൽ കൂടി വിരാട് കോലി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. താരലേലം കഴിഞ്ഞപ്പോഴും കോലിയുടെ പേര് തന്നെയാണ് മുൻനിരയിലുള്ളത്. 2013 മുതൽ 2021 വരെ ടീമിനെ നയിച്ചത് കോലിയായിരുന്നു. 2016-ൽ ആർസിബിയെ ഫെെനലിലും എത്തിച്ചു. എന്നാൽ ടീമിന് കിരീടം സമ്മാനിക്കാൻ കോലിക്ക് കഴിഞ്ഞിട്ടില്ല. 2025 ആർസിബി സ്ക്വാഡിൽ മറ്റാർക്കും അനുഭവ സമ്പത്തുമില്ല. (Image Credits: RCB)

3 / 5

കൊൽക്കത്തയാണ് നായകനെ കണ്ടെത്തേണ്ട മറ്റൊരു ടീം. മികച്ച താരങ്ങളെ എത്തിച്ചുട്ടുണ്ടെങ്കിലും ക്യാപ്റ്റാകാൻ കെൽപ്പുള്ള താരങ്ങളില്ല. അജിൻക്യ രഹാനെ മുമ്പ് രാജസ്ഥാനെ നയിച്ചിട്ടുണ്ടെങ്കിലും സെമി ഫൈനൽ വരെ മാത്രമായിരുന്നു ആ യാത്ര. മനീഷ് പാണ്ഡെ, സുനിൽ നരെയ്ൻ, ആൻന്ദ്രെ റസ്സൽ എന്നിവരിൽ ആരെങ്കിലുമായിരിക്കും ഈ സീസണിൽ കൊൽക്കത്തയെ നയിക്കുക. (Image Credits: KKR)

4 / 5

2024-ൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച നായകൻ ശ്രേയസ് അയ്യരെ മെ​ഗാ താരലേലത്തിൽ പഞ്ചാബ് കിം​ഗ്സ് സ്വന്തമാക്കിയിരുന്നു. അടുത്ത സീസണിൽ പഞ്ചാബിനെ അയ്യർ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. (Image Credits: PTI)

5 / 5

ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഋഷഭ് പന്തും ഡൽഹി ക്യാപിറ്റൽസിനെ കെ എൽ രാഹുലും വരും സീസണുകളിൽ നയിക്കുമെന്ന് ഉറപ്പാണ്. മറ്റ് ടീമുകളെ നിലവിലുള്ള ക്യാപ്റ്റന്മാർ തന്നെ നയിച്ചേക്കും. രാജസ്ഥാൻ റോയൽസിനെ മലയാളി താരം സഞ്‍ജു സാസംസൺ തന്നെ നയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. (Image Credits: PTI)

Related Stories
Kohli-Konstas Spark : പോണ്ടിങ് ഒരു കാര്യം ഓർക്കണം, അന്ന് ഹർഭജൻ്റെ പ്രായം 18 ആയിരുന്നു; കോലി-കോൺസ്റ്റാസ് വിഷയത്തിൽ ഓർമ്മപ്പെടുത്തലുമായി ആരാധകർ
Rohit Sharma And Virat Kohli : ചിരിക്കണ്ട എന്ന് കോഹ്ലി, കളിക്കുന്നത്‌ ഗള്ളി ക്രിക്കറ്റാണോയെന്ന് രോഹിത്; ‘റോ’യും ‘കോ’യും കട്ടക്കലിപ്പില്‍; മെല്‍ബണില്‍ സംഭവിച്ചത്‌
Mohammed Shami And Sania Mirza : സാനിയയും ഷമിയും വിവാഹിതരായോ? സത്യമിതാണ്
IND vs AUS: മെൽബണിലും കരുത്ത് കാട്ടി ഓസീസ്, ആദ്യ ദിനം അടിച്ചെടുത്തത് 311 റൺസ്; ബുമ്രയ്ക്ക് 3 വിക്കറ്റ്
R Ashwin: തനിക്കായി ആരും കണ്ണീർ പൊഴിക്കരുത്; ഗംഭീര വിടവാങ്ങൽ സൂപ്പർ സെലിബ്രിറ്റി സംസ്കാരത്തിന്റെ ഭാ​ഗമെന്ന് ആർ അശ്വിൻ
Year Ender 2024 : ടി20യിലെ അഞ്ച് ഉയര്‍ന്ന സ്‌കോറുകളില്‍ നാലും സമ്മാനിച്ചത് 2024
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം