5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

South Africa T20Is: ദക്ഷിണാഫ്രി​ക്കൻ പര്യടനം: ​ഗംഭീറല്ല, ടി20 ടീമിന് പരിശീലകനായി മുൻ ഇന്ത്യൻ സൂപ്പർ താരം; റിപ്പോർട്ട്

Gautam Gambhir: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പമാകും മുഖ്യപരിശീലകനായ ​ഗൗതം ​ഗംഭീർ. ഈ സാഹചര്യത്തിലാണ് ടി20 ടീമിനെ മുൻ ഇന്ത്യൻ താരം പരിശീലിപ്പിക്കുന്നത്.

South Africa T20Is: ദക്ഷിണാഫ്രി​ക്കൻ പര്യടനം: ​ഗംഭീറല്ല, ടി20 ടീമിന് പരിശീലകനായി മുൻ ഇന്ത്യൻ സൂപ്പർ താരം; റിപ്പോർട്ട്
athira-ajithkumar
Athira CA | Published: 28 Oct 2024 22:46 PM

മുംബെെ: ദക്ഷിണഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ​ഗംതം ​ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കില്ലെന്ന് റിപ്പോർട്ട്. ​ഗംഭീറിന് പകരക്കാരനായി ടി20 ടീമിനെ വിവിഎസ് ലക്ഷ്മൺ പരിശീലിപ്പിക്കുമെന്ന് ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തു. നവംബർ 8 ന് ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യ നാല് ടി20 മത്സരങ്ങൾ കളിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായുള്ള ഇന്ത്യയുടെ അടുത്ത മത്സരം ഓസ്ട്രേലിയയ്ക്ക് എതിരെയാണ്. ഈ പരമ്പരയ്ക്കുള്ള ടീമിനൊപ്പം ​ഗംഭീർ ഓസ്ട്രേലിയയിലേക്ക് പോകും. നിലവിൽ ബെം​ഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാനാണ് വിവിഎസ് ലക്ഷ്മൺ.

​ഗൗ​​​തം ​ഗംഭീർ ടെസ്റ്റ് ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ടി20 ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല ബിസിസിഐ വിവിഎസ് ലക്ഷ്മണ് നൽകിയതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായുള്ള ഇന്ത്യൻ ടീം നവംബർ 10 ന് പെർത്തിലേക്ക് യാത്രതിരിക്കും. അഞ്ച് പരമ്പരകളടങ്ങിയ ബോർഡർ-ഗവാസ്‌കർ ടൂർണമെന്റ് നവംബർ 22-ന് ആരംഭിക്കും.

മുമ്പും ടി20 ടീമിന്റെ പരിശീലക വേഷം വിവിഎസ് ലക്ഷ്മൺ അണിഞ്ഞിട്ടുണ്ട‍്. 2024 ജൂലൈയിൽ സിംബാബ്വെയ്‌ക്കെതിരെയാണ് ലക്ഷ്മൺ അവസാനമായി ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്. ബെം​ഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഭാ​ഗമായ സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കർ, ശുഭദീപ് ഘോഷ് എന്നിവരാകും ലക്ഷമണിന്റെ പരിശീലക സംഘത്തിൽ ഉണ്ടായിരിക്കുക. ഒമാനിൽ നടന്ന ഏഷ്യ എമർജിംഗ് കപ്പ് ടൂർണമെൻ്റിൽ മൂവരും ടീം ഇന്ത്യയുടെ പരിശീലക സംഘത്തിൽ ഉണ്ടായിരുന്നു.

“>

“>

 

 

നവംബർ 8, 10, 13, 15 തീയതികളിൽ യഥാക്രമം ഡർബൻ, ഗ്കെബർഹ, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിലാണ് ടി20 പരമ്പര നടക്കുന്നത്. നവംബർ നാലിന് ഇന്ത്യൻ ടീം ഡർബനിലേക്ക് പുറപ്പെടും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന 15 അം​ഗ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറാണ് സഞ്ജു. ജിതേഷ് ശർമയും ടീമിൽ ഇടം നേടി. രമൺദീപ് സിം​ഗും വിജയകുമാർ വൈശാഖുമാണ് ടി20 ടീമിലെ പുതുമുഖങ്ങൾ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: സുര്യകുമാർ യാദവ്, അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിം​ഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിം​ഗ്, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിം​ഗ്, വിജയകുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.

Latest News