5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vijay Hazare Trophy Kerala: വിജയ് ഹസാരെ ട്രോഫിയിൽ അവസാനം കേരളത്തിനൊരു ജയം; ത്രിപുരയെ വീഴ്ത്തിയത് 146 റൺസിന്

Vijay Hazare Trophy Kerala Wins Against Tripura : വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിൽ ത്രിപുരയെ തോല്പിച്ച് കേരളത്തിന് ആദ്യ ജയം. ത്രിപുരയെ 146 റൺസിന് തോല്പിച്ചാണ് കേരളം ടൂർണമെൻ്റിൽ ആദ്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ കേരളം ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തെത്തി.

Vijay Hazare Trophy Kerala: വിജയ് ഹസാരെ ട്രോഫിയിൽ അവസാനം കേരളത്തിനൊരു ജയം; ത്രിപുരയെ വീഴ്ത്തിയത് 146 റൺസിന്
സൽമാൻ നിസാർImage Credit source: Kerala Cricket League X
abdul-basith
Abdul Basith | Published: 03 Jan 2025 17:22 PM

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം. ഗ്രൂപ്പ് ഇയിൽ ത്രിപുരയെ 146 റൺസിന് തോല്പിച്ചാണ് കേരളം വിജയ് ഹസാരെയിൽ ആദ്യ ജയം കുറിച്ചത്. ജയത്തോടെ കേരളം ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് കേരളത്തിന് ഒരു ജയം മാത്രമാണുള്ളത്. മധ്യപ്രദേശിനെതിരായ മത്സരം മഴ കാരണം മുടങ്ങിയിരുന്നു.

സൂപ്പർ താരം സഞ്ജു സാംസൺ ഇല്ലാതെയാണ് ഇന്നും കേരളം ഇറങ്ങിയത്. അഹ്മദ് ഇമ്രാനെയും ഷോൺ ജോർജിനെയും പുറത്തിരുത്തി. അനന്ദ് കൃഷ്ണൻ, കൃഷ്ണപ്രസാദ് എന്നിവരാണ് പകരം കളിച്ചത്. അനന്ദ് കൃഷ്ണൻ 22 റൺസ് നേടി പുറത്തായെങ്കിലും കൃഷ്ണപ്രസാദ് തകർപ്പൻ പ്രകടനം നടത്തി. 110 പന്തിൽ 135 റൺസ് നേടിയ അനന്ദ് കൃഷ്ണനാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയത്. രോഹൻ കുന്നുമ്മൽ 57 റൺസ് നേടി പുറത്തായി. സൽമാൻ നിസാർ (34 പന്തിൽ 42), ഷറഫുദ്ദീൻ (10 പന്തിൽ 20) എന്നിവർ ചേർന്ന് കേരളത്തിന് തകർപ്പൻ ഫിനിഷിംഗും നൽകി. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം നേടിയത് 327 റൺസാണ്.

മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ മൻദീപ് സിംഗ് മാത്രമാണ് ത്രിപുരയ്ക്കായി തിളങ്ങിയത്. മൻദീപ് 78 പന്തിൽ 79 റൻസ് നേടി പുറത്തായി. ത്രിപുര 42.3 ഓവറിൽ 182 റൺസ് നേടുന്നതിനിടെ ഓൾഔട്ടായി. കേരളത്തിനായി എംഡി നിതീഷും ആദിത്യ സർവാറ്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തി.

Also Read : IND vs AUS: ‘എന്താ ബ്രോ, വിക്കറ്റൊന്നും കിട്ടുന്നില്ലേ’യെന്ന് കോൺസ്റ്റാസിൻ്റെ പരിഹാസം; ഖവാജയെ മടക്കി ‘കണ്ടോടാ’ എന്ന് ബുംറയുടെ മറുപടി

ടൂർണമെൻ്റിന് മുൻപ് വയനാട്ടിൽ വച്ച് നടത്തിയ ക്യാമ്പിൽ പങ്കെടുക്കാതിരുന്നതിനാൽ സഞ്ജു സാംസണെ ഒഴിവാക്കിയാണ് കേരളം ടീം പ്രഖ്യാപിച്ചത്. സൽമാൻ നിസാറായിരുന്നു ക്യാപ്റ്റൻ. വിജയ് ഹസാരെയിൽ ബറോഡയ്ക്കെതിരെയാണ് കേരളം ആദ്യം കളിച്ചത്.
മത്സരത്തിൽ 62 റൺസിന് കേരളം തോറ്റു. പിന്നാലെ ടൂർണമെൻ്റിലെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കാമെന്ന് സഞ്ജു അറിയിച്ചു. എന്നാൽ, ക്രിക്കറ്റ് അസോസിയേഷൻ ഇതിന് അനുകൂല നിലപാടല്ല സ്വീകരിച്ചത്.

മധ്യപ്രദേശിനെതിരായ രണ്ടാം മത്സരം മഴയിൽ മുടങ്ങി. ഡൽഹിയ്ക്കെതിരെയായിരുന്നു കേരളത്തിൻ്റെ അടുത്ത മത്സരം. മത്സരത്തിൽ ഡൽഹി 29 റൺസിന് വിജയിച്ചു. ബംഗാളിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും കേരളം തോറ്റു. 24 റൺസിനായിരുന്നു പരാജയം. പരാജയപ്പെട്ട പല മത്സരങ്ങളിലും കേരളത്തിന് ഒരു ഘട്ടത്തിൽ മേൽക്കൈ ഉണ്ടായിരുന്നു. ബറോഡയ്ക്കെതിരെ ആവേശജയത്തിനരികെയെത്തിയ കേരളം ബാക്കി മത്സരങ്ങളിൽ കൃത്യമായ മുൻതൂക്കം കളഞ്ഞുകുളിച്ച് പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു. ഇനി ബീഹാറിനെതിരെ മാത്രമാണ് കേരളം കളിയ്ക്കുക. ഈ കളി വിജയിച്ചാലും അടുത്ത ഘട്ടത്തിലെത്താൻ കേരളത്തിന് സാധിക്കില്ല. സഞ്ജുവിനെ ടീമിൽ പരിഗണിക്കാത്ത കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിമർശനം ശക്തമാണ്. യുഎഇയിലെ പരിശീലനത്തിനിടെ പരിക്കേറ്റെന്നും അതുകൊണ്ടാണ് താരം ക്യാമ്പിൽ പങ്കെടുക്കാതിരുന്നത് എന്നും സഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, ഇത് കെസിഎ സ്ഥിരീകരിച്ചില്ല.