U19 Womens Asia Cup: ബംഗ്ലാദേശും വീണു; അപരാജിതരായി ഇന്ത്യക്ക് അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം

U19 Women Asia Cup India Beats Bangladesh In Final : പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാ കപ്പിൽ കിരീടം നേടി ഇന്ത്യ. ഫൈനലിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ടൂർണമെൻ്റിൽ പരാജയമറിയാതെയാണ് ഇന്ത്യ ജേതാക്കളായത്.

U19 Womens Asia Cup: ബംഗ്ലാദേശും വീണു; അപരാജിതരായി ഇന്ത്യക്ക് അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം

ബംഗ്ലാദേശിനെതിരെ വിജയിച്ച ഇന്ത്യൻ ടീം

Published: 

22 Dec 2024 12:46 PM

അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ബംഗ്ലാദേശിനെ 41 റൺസിന് വീഴ്ത്തിയാണ് പ്രഥമ ടൂർണമെൻ്റിൽ ഇന്ത്യയുടെ കിരീടധാരണം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 117 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 18.3 ഓവറിൽ 76 റൺസിന് ഓൾ ഔട്ടായി.

ബൗളിംഗ് പിച്ചിൽ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് ബൗളർമാർ നടത്തിയത്. ജി കമാലിനി (5), സാനിക ചൽകെ (0) എന്നിവർ വേഗം മടങ്ങി. നാലാം നമ്പരിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ നികി പ്രസാദ് ജി ട്രിഷയ്ക്കൊപ്പം കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. ജി ട്രിഷ തൻ്റെ തകർപ്പൻ ഫോം തുടർന്നു. മറുവശത്ത് പങ്കാളിയെ കിട്ടിയതോടെ തുടർ ബൗണ്ടറികൾ കണ്ടെത്തിയ ട്രിഷ ഇന്ത്യൻ സ്കോർ ഒറ്റയ്ക്ക് ഉയർത്തി. 41 റൺസിൻ്റെ കൂട്ടുകെട്ടിന് ശേഷം നികി (12) മടങ്ങി. ഇതിനിടെ ട്രിഷ ടൂർണമെൻ്റിൽ തൻ്റെ രണ്ടാമത്തെ ഫിഫ്റ്റി കണ്ടെത്തിയിരുന്നു.

ഫിഫ്റ്റിയ്ക്ക് പിന്നാലെ 47 പന്തിൽ 52 റൺസ് നേടിയ ട്രിഷ മടങ്ങി. ഈശ്വരി അവാസരെയും (5) പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി. അവസാന ഓവറുകളിൽ തകർത്തടിച്ച മിഥില വിനോദാണ് (12 പന്തിൽ 17) ഇന്ത്യൻ സ്കോർ 110 കടത്തിയത്.

Also Read : Shreyas Iyer : ഇത് അയാളുടെ കാലമല്ലേ ! വിജയ് ഹസാരെയില്‍ ‘ടി20 മോഡില്‍’ ശ്രേയസ് അയ്യര്‍; തകര്‍പ്പന്‍ സെഞ്ചുറി

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനും ആദ്യ വിക്കറ്റ് വേഗം നഷ്ടമായി. ഇവയെ പൂജ്യത്തിന് പുറത്താക്കി മലയാളി താരം ജോഷിത വിജെയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 22 റൺസ് നേടിയ ജുവൈരിയ ഫിർദൗസാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ജുവൈരിയക്കൊപ്പം ഫഹ്മിദ ചോയ (18) മാത്രമേ ബംഗ്ലാ നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടൂർണമെൻ്റിൽ പരാജയമറിയാതെയാണ് ഇന്ത്യ കിരീടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെതിരായ മത്സരം മഴയിൽ മുടങ്ങിയത് മാത്രമാണ് ജയമില്ലാതായത്. ബാക്കി മത്സരങ്ങളിലെല്ലാം ഇന്ത്യ വിജയിച്ചു. ജി ട്രിഷ ബാറ്റിംഗിലും ആയുഷി ശുക്ല ബൗളിംഗിലും ഇന്ത്യക്കായി ടൂർണമെൻ്റിലുടനീളം തിളങ്ങി. ഷബ്നം ഷക്കീലിനൊപ്പം ന്യൂബോൾ പങ്കിട്ട മലയാളി താരം ജോഷിത വിജെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജോഷിത, കമാലിനി, ക്യാപ്റ്റൻ നികി പ്രസാദ് തുടങ്ങിയവരെ വിവിധ വനിതാ പ്രീമിയർ ലീഗ് ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് എയിൽ പാകിസ്താനെ വീഴ്ത്തിയാണ് ഇന്ത്യ ടൂർണമെൻ്റ് ആരംഭിച്ചത്. നേപ്പാളിനെതിരായ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പർ ഫോറിലെത്തി. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെയും രണ്ടാം മത്സരത്തിൽ ശ്രീലങ്കയെയും പരാജയപ്പെടുത്തിയതോടെ ഇന്ത്യ അനായാസം ഫൈനലിലേക്ക്. ഫൈനലിലും ആധികാരിക ജയം നേടി പ്രഥമ ഏഷ്യാ കപ്പിൽ തന്നെ വിജയിക്കാൻ ഇന്ത്യൻ യുവതാരങ്ങൾക്ക് സാധിച്ചു.

Related Stories
Santosh Trophy 2024 Kerala vs Delhi : സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ അപരാജിത കുതിപ്പ്; ഡല്‍ഹിയെയും കീഴടക്കി
Kerala Blasters : ഹാവൂ, ആശ്വാസം ! മുഹമ്മദനെതിരെ തകര്‍പ്പന്‍ ജയം; കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍
England Squad : ഇംഗ്ലണ്ട് സജ്ജം; ചാമ്പ്യന്‍സ് ട്രോഫിക്കും, ഇന്ത്യന്‍ പര്യടനത്തിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചു; ബട്ട്‌ലര്‍ ക്യാപ്റ്റന്‍
Akash Deep : രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ ആകാശ് ദീപും സംസാരിച്ചത് ഹിന്ദിയില്‍; വീണ്ടും ആരോപണമുന്നയിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
IND vs AUS : പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്; നാലാം ടെസ്റ്റിൽ രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
ISL 2024 Kerala Blasters : തുടർ തോൽവി, പരിശീലകനില്ല, മഞ്ഞപ്പട പ്രതിഷേധത്തിലും; കഷ്ടകാലത്തിൻ്റെ കൊടുമുടിയിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെ നേരിടും
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം