5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India 2025 Cricket Schedule : ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിൽ തുടക്കം; പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും; 2025ൽ ടീം ഇന്ത്യയ്ക്ക് ആവേശകരമായ ഷെഡ്യൂൾ

Team Indias Cricket Schedule 2025 : 2025ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മത്സരക്രമം ആവേശകരം. ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ് തുടങ്ങി പ്രധാന ടൂർണമെൻ്റുകളൊക്കെ ഈ വർഷമാണ് നടക്കുക. ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിലാണ് തുടക്കം.

India 2025 Cricket Schedule : ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിൽ തുടക്കം; പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും; 2025ൽ ടീം ഇന്ത്യയ്ക്ക് ആവേശകരമായ ഷെഡ്യൂൾ
ഇന്ത്യൻ ക്രിക്കറ്റ് ടീംImage Credit source: Social Media
abdul-basith
Abdul Basith | Published: 02 Jan 2025 20:17 PM

2025ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആവേശകരമായ മത്സരക്രമം. ബോർഡർ – ഗവാസ്കർ ട്രോഫി അവസാന മത്സരമാണ് (BGT 2024) ഇക്കൊല്ലം ആദ്യം കളിയ്ക്കുന്ന മത്സരമെങ്കിലും ഇക്കൊല്ലത്തെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. അഞ്ച് ടി20യ്ക്കും മൂന്ന് ഏകദിനങ്ങൾക്കുമായി ഇംഗ്ലണ്ട് ടീം ജനുവരിയിൽ ഇന്ത്യയിലെത്തും. ഇതോടെയാണ് ഈ വർഷത്തെ ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടർ ആരംഭിക്കുക. പിന്നാലെ ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ് തുടങ്ങി പ്രധാനപ്പെട്ട വിവിധ ടൂർണമെൻ്റുകളിൽ ടീം ഇന്ത്യ ഇക്കൊല്ലം കളിക്കും.

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയാണ് ആദ്യം നടക്കുക. ജനുവരി 22ന് ചെന്നൈയിൽ ആദ്യ മത്സരം കളിയ്ക്കും. ജനുവരി 25ന് കൊൽക്കത്ത, 28ന് രാജ്കോട്ട്, 31ന് പൂനെ, ഫെബ്രുവരി 2ന് മുംബൈ എന്നിവിടങ്ങളിലാണ് ബാക്കിയുള്ള മത്സരങ്ങൾ. ഫെബ്രുവരി ആറിന് നാഗ്പൂരിൽ ആദ്യ ഏകദിന മത്സരം നടക്കും. ഫെബ്രുവരി 9ന് കട്ടക്ക്, 12ന് അഹ്മദാബാദ് എന്നിങ്ങനെയാണ് ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങൾ. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയാണിത്.

പിന്നാലെ ദുബായിൽ ചാമ്പ്യൻസ് ട്രോഫി നടക്കും. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യ മത്സരം കളിയ്ക്കും. മാർച്ച് 9നാണ് ഫൈനൽ. പിന്നെ ഐപിഎൽ വിൻഡോ ആണ്. മാർച്ച് 14 മുതൽ മെയ് 25 വരെയാണ് ഐപിഎൽ. ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. മത്സരത്തിലേക്ക് ഇന്ത്യ യോഗ്യത നേടിയേക്കില്ല.

Also Read : BCCI Website Down: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ്; പക്ഷേ, വെബ്സൈറ്റ് പണിമുടക്കിയിട്ട് മണിക്കൂറുകൾ

ജൂൺ 20ന് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിയ്ക്കും. അഞ്ച് ടെസ്റ്റുകളാണ് പര്യടനത്തിലുള്ളത്. ജൂൺ 20ന് ഹെഡിങ്ലിയിൽ ആദ്യ ടെസ്റ്റ്. ജൂലായ് രണ്ട് എഡ്ജ്ബാസ്റ്റൺ, ജൂലായ് 10 ലോർഡ്സ്, ജൂലായ് 23 മാഞ്ചസ്റ്റർ, ജൂലായ് 31 ലണ്ടൻ എന്നീ വേദികളിലാണ് രണ്ട് മുതൽ അഞ്ച് വരെ മത്സരങ്ങൾ.

2025 ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിൽ പര്യടനം നടത്തും. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഈ പര്യടനത്തിലുള്ളത്. ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസ് രണ്ട് ടെസ്റ്റുകൾക്കായി ഇന്ത്യയിലെത്തും. ഒക്ടോബറിലാണ് ഏഷ്യാ കപ്പ്. ഒക്ടോബർ – നവംബർ മാസങ്ങളിലായി ഇന്ത്യ പരിമിത ഓവർ മത്സരങ്ങൾക്കായി ഓസ്ട്രേലിയയിലെത്തും. മൂന്ന് ഏകദിനവും അഞ്ച് ടി20കളുമാണ് പര്യടനത്തിലുള്ളത്.

നിലവിൽ ബോർഡർ – ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. സിഡ്നിയിൽ തീരുമാനിച്ചിരിക്കുന്ന അഞ്ചാമത്തെ ടെസ്റ്റ് മത്സരത്തിൽ ജസ്പ്രീത് ബുംറയാവും ഇന്ത്യൻ ടീമിനെ നയിക്കുക എന്ന് റിപ്പോർട്ടുകളുണ്ട്. രോഹിത് ശർമ്മ സ്വയം മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചു എന്നാണ് സൂചന. എന്നാൽ, മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ രോഹിതിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടീം ഡ്രസിങ് റൂമിലും ടീമിലും പടലപ്പിണക്കങ്ങളാണെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ മുതിർന്ന താരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചു എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
.