5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Cricket Team: നീയൊക്കെ ക്യാമ്പിലോട്ട് വാ..! കീവിസിനെതിരായ തോൽവി; പരിശീലനത്തിന് എത്താൻ സൂപ്പർ താരങ്ങൾക്ക് നിർദ്ദേശം

India- New zealand 3rd Test: നവംബർ 1 മുതൽ 5 വരെ മുംബെെയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ്. പരമ്പര കെെവിട്ടെങ്കിലും കീവിസിനെതിരായ മൂന്നാം ടെസ്റ്റ് ​ഗംഭീറിനും രോഹിത്തിനും അഭിമാന പ്രശ്നമാണ്.

Indian Cricket Team: നീയൊക്കെ ക്യാമ്പിലോട്ട് വാ..! കീവിസിനെതിരായ തോൽവി; പരിശീലനത്തിന് എത്താൻ സൂപ്പർ താരങ്ങൾക്ക് നിർദ്ദേശം
Gautham Gambhir and Rohit SharmaImage Credit source: PTI
athira-ajithkumar
Athira CA | Updated On: 27 Oct 2024 22:17 PM

ന്യൂഡൽഹി: സ്വന്തം മണ്ണിൽ 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ന്യൂസിലൻഡിനോട് തോൽക്കുന്നത്. തോൽവിയ്ക്ക് പിന്നാലെ പരിശീലകൻ ​ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും നേരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ​ഗംഭീറിന്റെയും രോഹിത്തിന്റെയും തന്ത്രങ്ങളാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചതെന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ട് കീവിസിനെതിരായ മൂന്നാം ടെസ്റ്റ് ​ഗംഭീറിനും രോഹിത്തിനും അഭിമാന പ്രശ്നമാണ്. തോൽവിയുടെ ഭാ​ഗമായി കടുത്ത തീരുമാനങ്ങളിലേക്ക് ടീം മാനേജ്മെന്റ് എത്തിയെന്നാണ് റിപ്പോർട്ട്.

3-ാം ടെസ്റ്റിന് മുന്നോടിയായി പരിശീലനം ഓപ്ഷണലാക്കുന്ന രീതി ടീം മാനേജ്മെന്റ് റദ്ദാക്കിയതാണ് സൂചന. താരങ്ങളെ മുംബെെയിൽ ഓപ്ഷണൽ പരിശീലനം ഉണ്ടാകില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. “ മുംബെെയിൽ ഒക്‌ടോബർ 30, 31 തീയതികളിൽ നടക്കുന്ന പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ടീം മാനേജ്‌മെൻ്റ് താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മുൻകാലങ്ങളിൽ മുതിർന്ന താരങ്ങൾക്ക് പരിശീലനത്തിൽ ഇളവ് നൽകിയിരുന്നു.

വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾക്ക് പരിശീലന സെക്ഷനുകളിൽ സെലക്ടർമാർ ഇളവ് അനുവദിക്കാറുണ്ടായിരുന്നു. താരങ്ങളുടെ ജോലി ഭാരം ഒഴിവാക്കുന്നതിനും പരിക്കിന് ഒഴിവാക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. ന്യൂസിലൻഡിനെതിരായ പരമ്പര കെെവിട്ടതോടെ രോഹിത് ശർമ്മ, വിരാട് കോലി, കെഎൽ രാഹുൽ എന്നിവർ വീടുകളിലേക്ക് മടങ്ങിയിരുന്നു. 30-ന് മുമ്പായി ടീം താരങ്ങൾ ക്യാമ്പിൽ എത്തണമെന്നും പരിശീലനത്തിൽ പങ്കെടുക്കണമെന്നുമാണ് നിർദ്ദേശം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ പ്രവേശനം വെല്ലുവിളിയായതോടെ ഇനിയുള്ള എല്ലാ മത്സരങ്ങളും ടീം ഇന്ത്യക്ക് നിർണ്ണായകമാണ്. അതിനാൽ പരിശീലക തീവ്ര പരിശീലന സെക്ഷനുകളാണ് താരങ്ങളെ കാത്തിരിക്കുന്നത്. നവംബർ 1 മുതൽ 5 വരെ മുംബെെയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായി ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണിത്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യ നവംബർ 10-ന് ഓസ്‌ട്രേലിയയിലേക്ക് പറക്കും.

പൂനെയിലെ ടെസ്റ്റിൽ 113 റൺസിനാണ് ഇന്ത്യ കീവിസിനോട് കീഴടങ്ങിയത്. ന്യൂസിലന്റഡിന്റെ ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയം കൂടിയായിരുന്നു ഇത്. 359 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 245 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. യുവതാരം യശസ്വി ജയ്സ്വാളും(77) രവീന്ദ്ര ജഡേജയും(42) മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.