5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gautam Gambhir: ‘എനിക്ക് മതിയായി; ഇനിയില്ല’, സീനിയര്‍ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

Gautham Gambhir Warning For Senior Players: ചേതേശ്വർ പൂജാരയെ ടീമിലെടുക്കണമെന്ന് സെലക്ടർമാരോട് ഗംഭീർ ആവശ്യപ്പെട്ടിരുന്നതായും ഈ ആവശ്യം അവർ തള്ളികളഞ്ഞതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

Gautam Gambhir: ‘എനിക്ക് മതിയായി; ഇനിയില്ല’, സീനിയര്‍ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍
ഗൗതം ഗംഭീർ (Image Credits - PTI)Image Credit source: PTI
athira-ajithkumar
Athira CA | Updated On: 01 Jan 2025 13:37 PM

സിഡ്നി:  ബോർഡർ ​ഗവാസ്കർ ട്രോഫി അവസാനിക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് തലമുറമാറ്റം സംഭവിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്. ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ 5-ാം ടെസ്റ്റായ സിഡ്നി ടെസ്റ്റിന് മുമ്പ് സീനിയർ  താരങ്ങൾക്ക് മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീർ മുന്നറിയിപ്പ് നൽകിയതായി വിവരം. സിഡ്നി ടെസ്റ്റിൽ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ സീനിയർ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കാൻ മടിക്കില്ലെന്ന് ​ഗംഭീർ പറഞ്ഞതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മെൽബൺ ടെസ്റ്റിൽ തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യ 2-1-ന് പിറകിലാണ്. മെൽബൺ ടെസ്റ്റിൽ കയ്യിലിരുന്ന ജയമാണ് ഇന്ത്യൻ താരങ്ങളുടെ ചെയ്തി കൊണ്ട് നഷ്ടമായത്. മെൽബണിൽ ഓസ്ട്രേലിയോട് തോറ്റതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിൽ ​ഗംഭീറും താരങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. പിന്നാലെ നടന്ന ചർച്ചയിലാണ് തനിക്ക് സീനിയർ താരങ്ങളെ കൊണ്ട് മതിയായെന്ന
വാക്കുകൾ ഗംഭീർ പ്രയോഗിച്ചത്. പേരെടുത്ത് പറയാതെയുള്ള ​ഗംഭീറിന്റെ വിമർശനം രോഹിത് ശർമ്മ, വിരാട് കോലി, രവിന്ദ്ര ജഡേജ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. സാഹചര്യം മനസിലാക്കി  കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ താരങ്ങളിൽ പലരും തയ്യാറാക്കുന്നില്ലെന്നും വെറും ഒരു മത്സരം എന്ന രീതിയിൽ തനിഷ്ട പ്രകാരമാണ് പലരും കളിക്കുന്നതെന്നും  ഗംഭീർ കുറ്റപ്പെടുത്തി.

താരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കളിക്കാൻ കഴിഞ്ഞ ആറ് മാസം താൻ അവസരം നൽകി. ഇനിയും ഈ രീതി തുടരാൻ അനുവദിക്കില്ല. താൻ നിർദ്ദേശിക്കുന്നത് പോലെ കളിക്കാൻ തയ്യാറാക്കാത്ത താരങ്ങൾക്ക് ടീമിൽ നിന്ന് പുറത്തു പോകാമെന്ന് ​ഗംഭീർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. പല താരങ്ങളും മത്സരത്തിനായി ​ഗ്രൗണ്ടിൽ ഇറങ്ങുന്നത് താൻ തീരുമാനിക്കുന്നതിന് വിരുദ്ധമായാണെന്നാണ് ഗംഭീറിൻറെ നിലപാട്. ഇനിയും താരങ്ങളുടെ ഈ നിലപാട് വെച്ചുപുറപ്പിക്കാൻ ആകില്ലെന്നും ​ഗെ​യിം പ്ലാനും സാഹചര്യവും അനുസരിച്ച് കളിക്കാത്തവരെ ടീമിൽ നിന്ന് പുറത്താക്കാൻ മടിക്കില്ലെന്നും ഗംഭീർ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

മെൽബൺ ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ അനാവശ്യ ഷോട്ട് കളിച്ചാണ് ഋഷഭ് പന്ത് മടങ്ങിയത്. താരം മടങ്ങിയതിന് പിന്നാലെ ടീമൻറെ കൂട്ടത്തകർച്ചയും തുടങ്ങി. മെൽബണിൽ സമനില സാധ്യത ഉണ്ടായിരുന്ന രണ്ടാം ഇന്നിം​ഗ്സിൽ വീണ്ടും അനാവശ്യ ഷോട്ട് കളിച്ച് ഋഷഭ് പന്ത് പുറത്തായി. ഇതോടെയാണ് ഇന്ത്യ വീണ്ടും തകർന്നതും 184 റൺസിൻറെ കനത്ത തോൽവി വഴങ്ങുകയും ചെയ്തത്.

തുടർച്ചയായ എല്ലാ മത്സരങ്ങളിലും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെയും തുടർച്ചയായി ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തിൽ ബാറ്റുവെച്ച് പുറത്താകുന്ന വിരാട് കോലിയുടെ പ്രകടനത്തിലും പരിശീലകൻ സംതൃപ്തനല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റുകൾ മനസിലാക്കി മികച്ച പ്രകടനം കാഴ്ചവയക്കാൻ തയ്യാറാവാത്തവർ  ടീമിൽ വേണ്ടെന്ന നിലപാട് ഗംഭീർ സ്വീകരിച്ചാൽ അത് ഡ്രസ്സിംഗ് റൂമിനകത്ത് വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് സൂചനകൾ. ചേതേശ്വർ പൂജാരയെ ടീമിലെടുക്കണമെന്ന് സെലക്ടർമാരോട് ഗംഭീർ ആവശ്യപ്പെട്ടിരുന്നതായും ഈ ആവശ്യം അവർ തള്ളികളഞ്ഞതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.