Santosh Trophy 2024 Live Streaming : ലക്ഷ്യം എട്ടാം കിരീടം; കേരളം-ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ മത്സരം എവിടെ, എപ്പോൾ ലൈവായി കാണാം?
Santosh Trophy Final 2024 Kerala vs West Bengal Live Streaming : 32 തവണ കിരീടം ഉയർത്തിയ പശ്ചിമ ബംഗാളാണ് കേരളത്തിൻ്റെ എതിരാളി. കേരളം ഇത് 16-ാം തവണയാണ് സന്തോഷ് ട്രോഫിയുടെ ഫൈനലിൽ എത്തുന്നത്.
ഹൈദരാബാദ് : സന്തോഷ് ട്രോഫിയിൽ (Santosh Trophy 2024) എട്ടാം തവണ മുത്തമിടാൻ ലക്ഷ്യമിട്ട് കേരളം നാളെ ഡിസംബർ 31ന് ഫൈനൽ മത്സരത്തിന് ഇറങ്ങും. സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട പശ്ചിമ ബംഗാളാണ് കലാശപ്പോരാട്ടത്തിൽ കേരളത്തിൻ്റെ എതിരാളി. ഹൈദരാബാദ് ഗച്ചിബൗളി ഡെക്കാൻ അരീനയിൽ വെച്ച് നാളെ വൈകിട്ട് 7.30നാണ് ഫൈനൽ പോരാട്ടം.
കേരളം-ബംഗാൾ ഫൈനൽ
ഇത് 47-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിക്കുന്നത്. 46 തവണ ഫൈനലിൽ പ്രവേശിച്ച ബംഗാൾ അതിൽ 32 പ്രാവിശ്യം സന്തോഷ് ട്രോഫി കിരീടം ഉയർത്തുകയും ചെയ്തിട്ടുണ്ട്. പത്ത് മത്സരങ്ങളിൽ ഒമ്പത് ജയം ഒരു സമനിലയുമായിട്ടാണ് 32 തവണ ചാമ്പ്യന്‍മാരായ ബംഗാൾ 47-ാം ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
അതേസമയം ഈ അടുത്ത കാലങ്ങളിൽ കേരളത്തിൻ്റെ പ്രകടനത്തിന് മുമ്പാണ് ബംഗാളിന് അടിപതറിട്ടുണ്ട്. 2017ലും 2021ലും ബംഗാളിന് ഫൈനലിൽ തകർത്താണ് കേരളം ഏറ്റവും ഒടുവിലായി കിരീടം ഉയർത്തിട്ടുള്ളത്. പത്ത് മത്സരങ്ങളിൽ നിന്നും പത്തും ജയിച്ചാണ് നിലവിലെ സീസണിൽ കേരളം ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്. മികച്ച ആക്രമണ നിരയുള്ള കേരളം പത്ത് മത്സരങ്ങളിൽ നിന്നും 35 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ബംഗാൾ സീസണിൽ നേടിട്ടുള്ളത് 27 ഗോളുകളാണ്
കേരളം-ബംഗാൾ ഫൈനൽ എപ്പോൾ, എവിടെ കാണാം?
നാളെ ഡിസംബർ 31-ാം തീയതി ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് കേരളം-പശ്ചിമ ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ മത്സരം. ഹൈദരാബാദ് ച്ചിബൗളി ഡെക്കാൻ അരീനയിൽ വെച്ചാണ് മത്സരം നടക്കുക. SSEN എന്ന ആപ്ലിക്കേഷനിലൂടെ കേരളം- ബംഗാൾ ഫൈനൽ മത്സരം ഓൺലൈനിലൂടെ ലൈവായി കാണാൻ സാധിക്കും. ഡി.ഡി സ്പോർട്സിലൂടെ മത്സരം ടെലിവിഷനിലൂടെ കാണാൻ സാധിക്കുന്നതാണ്.