5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Santosh Trophy 2024 : സന്തോഷ് ട്രോഫി ക്വാർട്ടർ ലൈനപ്പായി; കേരളം ജമ്മു കശ്മീരിനെതിരെ

Santosh Trophy 2024 Kerala Jammu Kashmir : സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ജമ്മു കശ്മീരിനെ നേരിടും. ഈ മാസം 27 നാണ് മത്സരം. തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിലെത്തിയത്.

Santosh Trophy 2024 : സന്തോഷ് ട്രോഫി ക്വാർട്ടർ ലൈനപ്പായി; കേരളം ജമ്മു കശ്മീരിനെതിരെ
സന്തോഷ് ട്രോഫി കേരളംImage Credit source: AIFF
abdul-basith
Abdul Basith | Published: 25 Dec 2024 10:12 AM

സന്തോഷ് ട്രോഫി ക്വാർട്ടർ ലൈനപ്പായി. ഈ മാസം 26,27 തീയതികളിലാണ് ക്വാർട്ടർ മത്സരങ്ങൾ നടക്കുക. 27നാണ് കേരളത്തിൻ്റെ മത്സരം. ജമ്മു കശ്മീരാണ് കേരളത്തിൻ്റെ എതിരാളികൾ. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ഡൽഹി, മേഘാലയ, സർവീസ് എന്നിവരാണ് ക്വാർട്ടർ കളിക്കുന്ന മറ്റ് ടീമുകൾ.

26ന് ഉച്ചകഴിഞ്ഞ് 2.30ന് പശ്ചിമ ബംഗാളും ഒഡീഷയും തമ്മിലാണ് ആദ്യ ക്വാർട്ടർ. 26ന് രാത്രി 7.30ന് മണിപ്പൂരും ഡൽഹിയും തമ്മിൽ ഏറ്റുമുട്ടും. 27ന് ഉച്ചകഴിഞ്ഞ് 2.30നാണ് കേരളവും ജമ്മു കശ്മീരും ഏറ്റുമുട്ടുക. 27ന് രാത്രി 7.30ന് മേഘാലയ – ഒഡീഷ എന്നീ ടീമുകൾ തമ്മിൽ നടക്കുന്ന മത്സരത്തോടെ ക്വാർട്ടർ ഫൈനൽ അവസാനിക്കും. ഡിസംബർ 29നാണ് സെമിഫൈനലുകൾ. 31ന് ഫൈനൽ.

സന്തോഷ് ട്രോഫി ഗ്രൂപ്പ് ബിയിലായിരുന്ന കേരളം അഞ്ച് മത്സരങ്ങളിൽ പരാജയമറിയാതെയാണ് ക്വാർട്ടറിലെത്തിയത്. അഞ്ചിൽ നാലും വിജയിച്ച കേരളം ഒരെണ്ണത്തിൽ സമനില വഴങ്ങി. തമിഴ്നാടിനെതിരെ നടന്ന അവസാന മത്സരത്തിൽ 1-1ൻ്റെ സമനിലയാണ് കേരളം വഴങ്ങിയത്. മേഘാലയ, ഒഡീഷ, ഗോവ, ഡൽഹി ടീമുകളെയൊക്കെ ഗ്രൂപ്പ് ഘട്ടത്തിൽ കേരളം തോല്പിച്ചു.

Also Read : Santosh Trophy 2024 Kerala vs Meghalaya : സന്തോഷ് ട്രോഫിയിൽ വിജയയാത്ര തുടർന്ന് കേരളം, മേഘാലയയും തോറ്റ് തുന്നംപാടി

ഗോവയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തി സന്തോഷ് ട്രോഫി ആരംഭിച്ച കേരളം മേഘാലയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. അടുത്ത കളി ഡൽഹിയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച കേരളം അവസാന മത്സരത്തിൽ തമിഴ്നാടിനെതിരെ സമനില പിടിയ്ക്കുകയായിരുന്നു.

രണ്ട് ഗ്രൂപ്പുകളിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാർ വീതമാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ബിയിൽ ചാമ്പ്യന്മാരായി കേരളം ക്വാർട്ടറിലെത്തിയപ്പോൾ മേഘാലയ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ രണ്ട് വീതം ജയവും സമനിലയും ഒരു പരാജയവുമാണ് മേഘാലയയ്ക്ക് ഉണ്ടായിരുന്നത്. മൂന്നാം സ്ഥാനത്തെത്തിയ ഡൽഹി രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് ഒരു കളി സമനിലയാക്കി. നാലാം സ്ഥാനത്തെത്തിയ ഒഡീഷയാവട്ടെ ഒരു കളിയാണ് വിജയിച്ചത്. രണ്ട് കളി വീതം സമനിലയും തോൽവിയും വഴങ്ങി. ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്ത് ഗോവയും അവസാന സ്ഥാനത്ത് തമിഴ്നാടും ഫിനിഷ് ചെയ്തു.

ഗ്രൂപ്പ് എയിൽ പശ്ചിമ ബംഗാളാണ് ചാമ്പ്യന്മാരായത്. അഞ്ച് കളിയിൽ നാലെണ്ണം വിജയിച്ച് ഒരു കളി സമനില വഴങ്ങിയാണ് ബംഗാൾ കാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. മണിപ്പൂർ, സർവീസസ്, ജമ്മു കശ്മീർ എന്നിവരാണ് ഗ്രൂപ്പ് എയിൽ രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്. രാജസ്ഥാൻ, തെലങ്കാന ടീമുകൾ അവസാന രണ്ട് സ്ഥാനങ്ങളിലെത്തി.

32 തവണ കിരീടം നേടിയ പശ്ചിമ ബംഗാളാണ് സന്തോഷ് ട്രോഫിയിലെ ഏറ്റവും വിജയകരമായ ടീം. സർവീസസാണ് നിലവിലെ ചാമ്പ്യന്മാർ. കേരളം ആറ് തവണ കിരീടം നേടിയിട്ടുണ്ട്.

Latest News