5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: തകര്‍ത്തടിച്ച് സഞ്ജു സാംസൺ; ഇന്ത്യക്ക് മികച്ച തുടക്കം

India vs South Africa: ഇതോടെ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടവും സഞ്ജു സ്വന്തമാക്കി. ഇതിനുപുറമെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു.

India vs South Africa: തകര്‍ത്തടിച്ച് സഞ്ജു സാംസൺ; ഇന്ത്യക്ക് മികച്ച തുടക്കം
സഞ്ജു സാംസൺ (image credits: X)
sarika-kp
Sarika KP | Updated On: 08 Nov 2024 22:25 PM

ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഡര്‍ബനിലെ കിംഗ്‌സമേഡ് സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ സഞ്ജു സെഞ്ച്വറി നേടി. 47 പന്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. 50 പന്തിൽ 10 സിക്സും ഏഴ് ഫോറും ഉൾപ്പെടെ സഞ്ജു ആകെ നേടിയത് 107 റൺസാണ്. 16 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഹാർദിക് പാണ്ഡ്യയും റിങ്കു സിംഗുമാണ് ക്രീസില്‍.

ഇതോടെ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടവും സഞ്ജു സ്വന്തമാക്കി. ഇതിനുപുറമെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. കഴിഞ്ഞ മാസം ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ മിന്നും പ്രകടനം കാഴ്ചവച്ച സഞ്ജു അതേ പ്രകടനം തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടത്തിയത്. തുടക്കം മുതൽ കത്തിക്കയറിയ സഞ്ജു 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 107 റണ്‍സ് നേടിയ സഞ്ജുവിനെ ഒടുവില്‍ നകാബയോംസിയുടെ പന്തില്‍ ക്രിസ്റ്റിയന്‍ സ്റ്റബസ്സ് പിടികൂടുകയായിരുന്നു.

Also read-KL Rahul : ഇതെന്നാ നട്ട്മെഗ്ഗോ? വിചിത്രമായ രീതിയിലുള്ള കെഎൽ രാഹുലിൻ്റെ പുറത്താകൽ

ആദ്യ ക്രീസിലിറങ്ങിയ സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. ജെറാൾഡ് കോറ്റ്‌സി എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശര്‍മ പുറത്തായി. 8 പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മ അയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് പുറത്തായത്.  പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തിയതോടെ സ്കോർ കുതിച്ചു. ഇതിനിടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് സഞ്ജു അര്‍ദ്ധ സെഞ്ച്വറി തികച്ചു. 27 പന്തിലാണ് സഞ്ജു അര്‍ധസെഞ്ചുറി തികച്ചത്. പിന്നാലെ 17 പന്തില്‍ 21 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മടങ്ങി. 18 പന്തിൽ 33 റൺസ് എടുത്താണ് തിലക്ക് വർമ മടങ്ങിയത്.

Latest News