Sanju Samson: ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സഞ്ജുവിൻ്റെ വക വെടിക്കെട്ട്; 40 റൺസ് നേടി പുറത്ത്

Sanju Samson Duleep Trophy : ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ നീണ്ട ഇന്നിംഗ്സ് കളിക്കാനാവാതെ മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ഡിയ്ക്കായി ഇറങ്ങിയ സഞ്ജു 40 റൺസെടുത്ത് പുറത്തായി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് റൺസെടുത്ത് താരം പുറത്തായിരുന്നു.

Sanju Samson: ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സഞ്ജുവിൻ്റെ വക വെടിക്കെട്ട്; 40 റൺസ് നേടി പുറത്ത്

സഞ്ജു സാംസൺ (Image Courtesy - Social Media)

Published: 

15 Sep 2024 14:35 PM

ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ അവസരം മുതലാക്കാനാവാതെ മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ഡിയ്ക്കായി ഇന്ത്യ എയ്ക്കെതിരെ ആദ്യ ഇന്നിംഗ്സിൽ അഞ്ച് റൺസെടുത്ത് പുറത്തായ സഞ്ജു രണ്ടാം ഇന്നിംഗ്സിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും നീണ്ട ഇന്നിംഗ്സ് കളിക്കാനാവാതെ മടങ്ങി. 45 പന്തിൽ 40 റൺസാണ് രണ്ടാം ഇന്നിംഗ്സിൽ സഞ്ജു നേടിയത്. മൂന്ന് വീതം ബൗണ്ടറിയും സിക്സറും സഹിതമാണ് സഞ്ജുവിൻ്റെ ഇന്നിംഗ്സ്.

മത്സരത്തിൽ ഇന്ത്യ ഡി തോൽവിയിലേക്ക് നീങ്ങുകയാണ്. 488 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഡി 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന നിലയിൽ പൊരുതുകയാണ്. 113 റൺസെടുത്ത റിക്കി ഭുയിയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഡിയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ശ്രേയാസ് അയ്യർ 41 റൺസെടുത്ത് മടങ്ങി. സൗരഭ് കുമാറും ഹർഷിത് റാണയുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഇനിയും 223 റൺസ് കൂടി നേടിയാലേ ഇന്ത്യ ഡി വിജയിക്കൂ.

Also Read: Neeraj Chopra : ഒരു സെൻ്റിമീറ്റർ അകലത്തിൽ സ്വർണം നഷ്ടം; ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി

ആദ്യ ഇന്നിംഗ്സ് ഇന്ത്യ എ 290 റൺസെടുത്ത് ഓളൗട്ടായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിൽ തകർന്ന ടീമിനെ ഷംസ് മുലാനി (89), തനുഷ് കോട്ടിയൻ (53) എന്നിവരുടെ ഇന്നിംഗ്സാണ് രക്ഷപ്പെടുത്തിയത്. 91 റൺസാണ് ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 35 റൺസ് നേടിയ റിയാൻ പരാഗും ഇന്ത്യ എയ്ക്കായി ശ്രദ്ധേയ സംഭാവന നൽകി. ഇന്ത്യ ഡിയ്ക്കായി ഹർഷിത് റാണ നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഡി 183 റൺസിന് ഓളൗട്ടായി. ദേവ്ദത്ത് പടിക്കൽ (92), ഹർഷിത് റാണ (31) എന്നിവരാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഡിയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തിയത്. ആദ്യ ഇന്നിംഗ്സിൽ റിക്കി ഭുയി 23 റൺസെടുത്തിരുന്നു. ഖലീൽ അഹ്മദും ആഖിബ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യ എയ്ക്കായി തിളങ്ങി. സഞ്ജുവിനെ മടക്കിയത് ആഖിബ് ഖാനായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ എ 3 വിക്കറ്റ് നഷ്ടത്തിൽ 380 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. പ്രതം സിംഗ് (122), തിലക് വർമ (111 നോട്ടൗട്ട്) എന്നിവർ സെഞ്ചുറി നേടിയപ്പോൾ ശാശ്വത് റാവത്ത് (64 നോട്ടൗട്ട്), ക്യാപ്റ്റൻ മായങ്ക് അഗർവാൾ (56) എന്നിവർ ഫിഫ്റ്റിയടിച്ചു. ഇന്ത്യ ഡിയ്ക്കായി സൗരഭ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Related Stories
IND vs AUS : പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്; നാലാം ടെസ്റ്റിൽ രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
U19 Womens Asia Cup: ബംഗ്ലാദേശും വീണു; അപരാജിതരായി ഇന്ത്യക്ക് അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം
ISL 2024 Kerala Blasters : തുടർ തോൽവി, പരിശീലകനില്ല, മഞ്ഞപ്പട പ്രതിഷേധത്തിലും; കഷ്ടകാലത്തിൻ്റെ കൊടുമുടിയിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെ നേരിടും
Shreyas Iyer : ഇത് അയാളുടെ കാലമല്ലേ ! വിജയ് ഹസാരെയില്‍ ‘ടി20 മോഡില്‍’ ശ്രേയസ് അയ്യര്‍; തകര്‍പ്പന്‍ സെഞ്ചുറി
Robin Uthappa : റോബിന്‍ ഉത്തപ്പയ്ക്കും ചിലത് പറയാനുണ്ട്; ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് താരം
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി