Sanju Samson : ‘വിശ്വസിക്കാന്‍ തയ്യാറാക്കിയത് 2024, അടുത്ത പ്ലാന്‍ എന്താണെന്ന് അറിയില്ല’; വീഡിയോ പങ്കുവച്ച് സഞ്ജു സാംസണ്‍
Sanju Samson Shares Video : വിജയ് ഹസാരെ ട്രോഫി ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റാണ്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനായാല്‍ അത് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും ഇടം നല്‍കിയേക്കാം. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനാകാത്തത് സഞ്ജുവിന്റെ ചാമ്പ്യന്‍സ് ട്രോഫി സാധ്യതകള്‍ തകിടം മറിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക. ശ്രീലങ്കയ്‌ക്കെതിരായ ഏകദി പരമ്പരയിലും, വിജയ് ഹസാരെ ട്രോഫിയിലും ഉള്‍പ്പെടാതെ പോയത് സഞ്ജുവിന് തിരിച്ചടിയാകുമെന്ന് കരുതുന്നവരുമുണ്ട്
2024 സഞ്ജുവിന്റെ വര്‍ഷമായിരുന്നു. മികച്ച ഇന്നിംഗ്‌സുകള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. എല്ലാം ഒന്നിനൊന്ന് മികച്ചത്. എന്നാല്‍ നിലവില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ താരത്തിന് കേരള ടീമില്‍ ഇടം നേടാനായില്ല. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാത്തതിനാലാണ് താരത്തെ ടീമിലേക്ക് പരിഗണിക്കാത്തത്. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നതിനിടെ ടീമില്‍ താല്‍പര്യമുണ്ടെന്ന് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. എന്നാല്‍ കെസിഎ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എന്തായാലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ പ്രകടനം പരിതാപകരമാണ്. ആദ്യ മത്സരത്തില്‍ ബറോഡയോട് തോല്‍വി. മധ്യപ്രദേശിനെതിരായ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. മൂന്നാം മത്സരത്തില്‍ ഡല്‍ഹിയോടും, നാലാമത്തേതില്‍ ബംഗാളിനോടും തോറ്റു. അടുത്ത മത്സരങ്ങളില്‍ എങ്കിലും കേരളം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സഞ്ജു ടീമില്‍ ഉള്‍പ്പെടട്ടേയെന്നും പലരും ആഗ്രഹിക്കുന്നു.
വിജയ് ഹസാരെ ട്രോഫി ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റാണ്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനായാല്‍ അത് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും ഇടം നല്‍കിയേക്കാം. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനാകാത്തത് സഞ്ജുവിന്റെ ചാമ്പ്യന്‍സ് ട്രോഫി സാധ്യതകള്‍ തകിടം മറിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.
വീഡിയോ കാണാം :
View this post on Instagram
ഇതിനിടെ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയും ശ്രദ്ധേയമാവുകയാണ്. ”2024 എന്നെ വിശ്വസിക്കാന്‍ ഒരുക്കി. അടുത്തതായി നിങ്ങള്‍ക്കായി എന്താണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. നമ്മുടെ റിങ്കു പറയുന്നത് പോലെ ദൈവത്തിന്റെ പദ്ധതിയാണ്”-എന്ന അടിക്കുറിപ്പോടെയാണ് സഞ്ജു വീഡിയോ പങ്കുവച്ചത്. 2024ലെ ഐപിഎല്ലിലെ പ്രകടനവും, ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയതും, പിന്നീട് കാഴ്ചവച്ച നല്ല പ്രകടനങ്ങളും, മോശം പ്രകടനങ്ങളും അടങ്ങിയ ഒരു ചെറു വീഡിയോയാണ് താരം പങ്കുവച്ചത്.
Read Also : റണ്‍മല, സിക്‌സര്‍ മഴ, ആഹാ ! അന്തസ്; സഞ്ജു കൊണ്ടുപോയ 2024
സഞ്ജുവിന്റെ ചാമ്പ്യന്‍സ് ട്രോഫി സാധ്യതകള്‍
ഏകദിനത്തില്‍ കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തിട്ടുള്ളത്. 16 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയോടെ 510 റണ്‍സ്. ഒരു സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. അവസാനമായി ഏകദിനം കളിച്ചത് 2023 ഡിസംബര്‍ 21ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. ഈ മത്സരത്തില്‍ സെഞ്ചുറിയും നേടി. ജൂലൈ, ഓഗസ്റ്റ് മത്സരങ്ങളില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കാത്തത് തിരിച്ചടിയായി. ഇതിന് ശേഷം ഇന്ത്യ ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുമില്ല.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുന്നവര്‍ തന്നെയാകും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലും ഉള്‍പ്പെടുന്നത്. ഇതില്‍ സഞ്ജുവും ഉണ്ടാകുമോയെന്നാണ് അറിയേണ്ടത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദി പരമ്പരയിലും, വിജയ് ഹസാരെ ട്രോഫിയിലും ഉള്‍പ്പെടാതെ പോയത് സഞ്ജുവിന് തിരിച്ചടിയാകുമെന്ന് കരുതുന്നവരുമുണ്ട്. ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ തുടങ്ങിയവര്‍ ഏകദിനത്തില്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ സഞ്ജുവിന് ടീമില്‍ വേക്കന്‍സി ഉണ്ടോയെന്നാണ് മറ്റൊരു ചോദ്യം. എന്തായാലും സഞ്ജു ടീമില്‍ ഉള്‍പ്പെടുമോയെന്ന് കാത്തിരുന്ന് കാണാം.