കാലവും നിങ്ങളും സാക്ഷി! അന്ന് ആശീർവാദം വാങ്ങിയ അതേ ​ഗ്രൗണ്ടിൽ മിന്നും പ്രകടനം!സഞ്ജുവിനൊപ്പമുള്ള ആളെ മനസിലായോ? | Sanju Samson Hugs Hyderabad Pitch Curator After His Massive Century Against Bangladesh Do You Who Is This Ground Staff Malayalam news - Malayalam Tv9

Sanju Samson: കാലവും നിങ്ങളും സാക്ഷി! അന്ന് ആശീർവാദം വാങ്ങിയ അതേ ​ഗ്രൗണ്ടിൽ മിന്നും പ്രകടനം!സഞ്ജുവിനൊപ്പമുള്ള ആളെ മനസിലായോ?

Published: 

14 Oct 2024 14:43 PM

Sanju Samson: ഹൈദരാബാദിലെ പിച്ച് ക്യൂറേറ്ററായ മദ്ധ്യവയസ്ക്കൻ മലയാളി താരത്തെ മനസ്സ് നിറഞ്ഞനുഗ്രഹിക്കുന്ന വീഡിയോ 2024 ഐപിഎല്ലിനിടെ രാജസ്ഥാൻ റോയൽ‌സാണ് പങ്കുവച്ചത്.

1 / 5ഹെെദരാബാദിലെ ഐതിഹാസിക പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണിന്റെ കളിക്കളത്തിന് പുറത്തെ ഹൃദ്യമായ പെരുമാറ്റത്തിന് കയ്യടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരശേഷം ​ഗ്രൗണ്ട് സ്റ്റാഫ്സിനും ബോൾ ബോയ്സിനും ഒപ്പം ഫോട്ടോ എടുക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം വെെറലായിട്ടുണ്ട്. (Image Credits: PTI)

ഹെെദരാബാദിലെ ഐതിഹാസിക പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണിന്റെ കളിക്കളത്തിന് പുറത്തെ ഹൃദ്യമായ പെരുമാറ്റത്തിന് കയ്യടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരശേഷം ​ഗ്രൗണ്ട് സ്റ്റാഫ്സിനും ബോൾ ബോയ്സിനും ഒപ്പം ഫോട്ടോ എടുക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം വെെറലായിട്ടുണ്ട്. (Image Credits: PTI)

2 / 5

ഈ ചിത്രങ്ങൾക്കിടയിൽ ഹെെദരാബാദിലെ പിച്ച് ക്യൂറേറ്ററിനൊപ്പമുള്ള സഞ്ജവുവിന്റെ ചിത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. തന്നെ ആശീർവാദിച്ച അതേ ​ഗ്രൗണ്ട് സ്റ്റാഫിനെ സാക്ഷി നിർത്തിയാണ് സഞ്ജു ആദ്യ ടി20 സെഞ്ച്വറി സ്വന്തമാക്കിയത്. ഇത് ആദ്യമായാണ് ടി 20 യിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സെഞ്ച്വറി തികയ്ക്കുന്നത്. (Image Credits: PTI)

3 / 5

നിങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കുക. നിങ്ങളുടെ ബാറ്റിൽ നിന്ന് മികച്ച പ്രകടനം കാണാൻ കാത്തിരിക്കുകയാണ്. എന്റെ എല്ലാവിധ പിന്തുണയും അനു​ഗ്രഹവും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. രാജ്യത്തിനായി നിങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് ഉറപ്പാണ് എന്നാണ് അന്ന് അദ്ദേ​ഹം പറഞ്ഞത്. (Image Credits: Sanju Fans Club X Account)

4 / 5

ഈ വാക്കുകളെ അർത്ഥവത്താക്കുന്ന പ്രകടനമാണ് ഹെെദരാദിൽ സഞ്ജു കാഴ്ചവച്ചത്. മത്സരത്തില്‍ 47 പന്തില്‍ നിന്ന് 11 ഫോറും എട്ടു സിക്‌സുമടക്കം 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയ സഞ്ജുവിനെ പിച്ച് ക്യൂറേറ്റർ ആശീർവദിക്കുന്ന വീഡിയോ 2024 മെയ് 1-ന് രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. (Image Credits: PTI)

5 / 5

ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലാണ്. പ്ലെയർ ഓഫ് ദി സീരീസ് ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ എന്നിവരാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുമാരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. (Image Credits: X)

Related Stories
IND vs AUS: സിഡ്നിയിൽ ഇന്ത്യക്ക് ബാറ്റിം​ഗ്, മോശം തുടക്കം; ഓപ്പണർമാർ മടങ്ങി
Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇനി ഒരു മാസം; ഇതുവരെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ പ്രധാന സ്റ്റേഡിയം
India 2025 Cricket Schedule : ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിൽ തുടക്കം; പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും; 2025ൽ ടീം ഇന്ത്യയ്ക്ക് ആവേശകരമായ ഷെഡ്യൂൾ
BCCI Website Down: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ്; പക്ഷേ, വെബ്സൈറ്റ് പണിമുടക്കിയിട്ട് മണിക്കൂറുകൾ
IND vs AUS : പുറത്താക്കാൻ സമ്മതിക്കില്ല; അവസാന ടെസ്റ്റിൽ നിന്ന് ‘മാറിനിൽക്കുന്നു’ എന്ന് രോഹിത് ശർമ്മ: റിപ്പോർട്ട്
IND vs AUS: ഇന്ത്യൻ ഡ്രസിങ് റൂം രണ്ട് ചേരി?; ചരിത്രത്തിലാദ്യമായി ക്യാപ്റ്റനെ പുറത്താക്കുമോ ഗംഭീർ?; ഇന്ത്യൻ ടീമിൽ വിവാദങ്ങൾ തുടർക്കഥ
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?