IPL 2025: ഈ സാലാ കപ്പ് നമ്‌ദെ! നയിക്കാൻ കിംഗ് കോലി? ഒഴിവാക്കിയവരിൽ മാക്സ്വെല്ലും സിറാജും
Royal Challengers Bengaluru IPL 2025 Retentions: മൂന്ന് ആര്‍ടിഎം ഓപ്ഷനുകളാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ബാക്കിയുള്ളത്. മെഗാ താരലേലത്തിൽ 83 കോടിയും ചെലവഴിക്കാനാകും.
മുംബെെ: 2025-ൽ റോയലാകാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മെഗാ താരലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയത് മൂന്ന് താരങ്ങളെ മാത്രം. സൂപ്പർ താരം വിരാട് കോലിയെ ഒന്നാമതായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു റീട്ടെയ്ൻ ചെയ്തിരിക്കുന്നത്. രജത് പടിധാര്‍, യഷ് ദയാല്‍ എന്നിവരെ ആർസിബി നിലനിർത്തി. പടിധാറിന് 11 കോടിയും യഷിന് 5 കോടിയുമാണ് ടീം ചെലവഴിച്ചിരിക്കുന്നത്. ഒഴിവാക്കിയവരിൽ ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, കാമറൂണ്‍ ഗ്രീൻ എന്നിവർ ഉൾപ്പെടുന്നു. മൂന്ന് ആര്‍ടിഎം ഓപ്ഷനുകളാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ബാക്കിയുള്ളത്. മെഗാ താരലേലത്തിൽ 83 കോടിയും ചെലവഴിക്കാനാകും.
നിലനിർത്തിയ താരങ്ങൾ
വിരാട് കോലി (21 കോടി)
രജത് പടീധർ (11 കോടി)
യാഷ് ദയാൽ (5 കോടി)
37 കോടി രൂപ ചെലവഴിച്ചാണ് മൂന്ന് താരങ്ങളെ ആർസിബി നിലനിർത്തിയിരിക്കുന്നത്. 21 കോടി രൂപ നൽകിയാണ് വിരാട് കോലിയെ ടീം നിലനിർത്തിയിരിക്കുന്നത്. 2025 സീസണിൽ ബെംഗളൂരുവിനെ കോലി നയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഉയർന്ന തുക നൽകിയി നിലനിർത്തിയിരിക്കുന്നത്. 2008-ൽ ഇന്ത്യൻ പ്രീമിയർ ലീഗിന് കിക്കോഫായത് മുതൽ ടീമിനൊപ്പമുള്ള താരമാണ് കോലി. ആർസിബിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം, ആർസിബിയ്ക്ക്റ് വേണ്ടി ഏറ്റവും കൂടുതൽ റൺസ്, സിക്‌സറുകൾ, സെഞ്ച്വറികൾ, അർദ്ധസെഞ്ച്വറികൾ എന്നിവ നേടിയതിൻ്റെ റെക്കോർഡും കോലിയുടെ പേരിലാണ്.
#NewCoverPic 😎 pic.twitter.com/zqQWV5ahA3
— Royal Challengers Bengaluru (@RCBTweets) October 31, 2024
Retentions done right! Fair value to the retained players and a huge purse to help us build a formidable squad. 🤝
Virat Kohli: 2️⃣1️⃣Cr
Rajat Patidar: 1️⃣1️⃣Cr
Yash Dayal: 5️⃣CrPurse Remaining: 8️⃣3️⃣Cr#PlayBold #ನಮ್ಮRCB #IPLRetention #IPL2025 pic.twitter.com/LvOi5zVxqf
— Royal Challengers Bengaluru (@RCBTweets) October 31, 2024
2024 സീസണിൽ ടീമിനായി 15 മത്സരങ്ങളിലാണ് കോലി ഗ്രൗണ്ടിലിറങ്ങത്. ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറികളും ഉൾപ്പെടെ കഴിഞ്ഞ സീസണിൽ 743 റൺസ് നേടി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. സ്പിന്നിനെതിരെ മികച്ച പ്രകടനം നടത്തുന്നതാണ് രജത് പടീധാറിനെ നിലനിർത്താൻ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ച ഘടകം. ഐപിഎല്ലിലെ പ്രകടനം യാഷ് ദയാലിനെ ഇന്ത്യൻ ടീമിലെത്താൻ സഹായിച്ചെങ്കിലും അരങ്ങേറ്റം വെെകുകയാണ്.
ആർസിബി ഒഴിവാക്കിയ താരങ്ങൾ
ഇന്ത്യൻ താരങ്ങൾ: അനുജ് റാവത്ത്, സൗരവ് ചൗഹാൻ, ദിനേശ് കാർത്തിക്, മനോജ് ഭണ്ഡാഗെ, മഹിപാൽ ലോംറോർ, സുയാഷ് പ്രഭുദേശായി, ആകാശ് ദീപ്, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, രാജൻ കുമാർ, ഹിമാൻഷു ശർമ്മ, കർൺ ശർമ്മ, സ്വപ്നിൽ സിംഗ്, വിജയ്കുമാർ വൈശാഖ്.
വിദേശ കളിക്കാർ: ഫാഫ് ഡു പ്ലെസിസ്, വിൽ ജാക്സ്, ഗ്ലെൻ മാക്സ്വെൽ, അൽസാരി ജോസഫ്, ടോം കുറാൻ, ലോക്കി ഫെർഗൂസൺ, റീസ് ടോപ്ലി, കാമറൂൺ ഗ്രീൻ.